ക്ഷീണിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് തണുത്ത ജ്യൂസ് കുടിച്ചാൽ കിട്ടുന്ന ആശ്വാസമില്ലേ, അതാണ് ചൂടുകാലത്ത് മാക്സി ഡ്രസുകൾ തരുന്നത്. ഒരേ സമയം സ്റ്റൈലിഷും റിലാക്സിങ്ങുമാണ് മാക്സി ഡ്രസുകൾ. ഏതു ശരീരപ്രകൃതിയിലുള്ളവർക്കും യോജിക്കും, ഏതു വിലയിലും ലഭിക്കും, കാഷ്വൽ വെയറായും പാർട്ടി വെയറായും ഓഫിസ് വെയറായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീണിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് തണുത്ത ജ്യൂസ് കുടിച്ചാൽ കിട്ടുന്ന ആശ്വാസമില്ലേ, അതാണ് ചൂടുകാലത്ത് മാക്സി ഡ്രസുകൾ തരുന്നത്. ഒരേ സമയം സ്റ്റൈലിഷും റിലാക്സിങ്ങുമാണ് മാക്സി ഡ്രസുകൾ. ഏതു ശരീരപ്രകൃതിയിലുള്ളവർക്കും യോജിക്കും, ഏതു വിലയിലും ലഭിക്കും, കാഷ്വൽ വെയറായും പാർട്ടി വെയറായും ഓഫിസ് വെയറായും ഉപയോഗിക്കാം– മാക്സി ഡ്രസുകൾ വേനൽക്കാല വാഡ്രോബിലെ ‘മസ്റ്റ് ഹാവ്’ ലിസ്റ്റിൽപെടാൻ ഒട്ടേറെയുണ്ട് കാരണങ്ങൾ. ഈ വേനൽക്കാലത്ത് മാക്സി ഡ്രസുകൾക്ക് മേക്കോവർ നൽകാൻ ചില ടിപ്സ്...

ബെൽറ്റ്

ADVERTISEMENT

പൊതുവെ ലൂസ് ഫിറ്റഡ് ആണ് മാക്സി ഡ്രസുകൾ. ബോഡി ഷേപ് ഹൈലൈറ്റ് ചെയ്യണമെന്നുള്ളവർക്ക് സ്റ്റേറ്റ്മെന്റ് ആക്‌സസറിയായി ബെൽറ്റ് ഉപയോഗിക്കാം. മാക്സി ഡ്രസ് കളർഫുൾ ആണെങ്കിൽ ബെൽറ്റ് ന്യൂട്രൽ നിറത്തിൽ മതി. അൽപം കൂടി സ്റ്റൈലിഷ് ആകണമെന്നുള്ളവർക്ക് സ്റ്റോൾ കഴുത്തിനു പിന്നിലൂടെ മുന്നിലേക്കിട്ട് അതിനു മുകളിൽ ബെൽറ്റ് കെട്ടാം.

സ്നീക്കേഴ്സ്

ADVERTISEMENT

ഫ്രണ്ടിന്റെ പിറന്നാൾ പാർട്ടിക്ക് വെറൈറ്റി വേണ്ടേ? സിൽക്കി ഫാബ്രിക്കിലുള്ള മാക്സി ഡ്രസും വൈറ്റ് സ്നീക്കേഴ്സും കണ്ണുംപൂട്ടി ധരിക്കാം. ഇതിനൊപ്പം മിനിമം ആക്സസറി മതി.

ബ്ലേസർ

ADVERTISEMENT

മാക്സി ഡ്രസ് ഓഫിസ് വെയറാക്കാൻ സ്ട്രീറ്റ് ഫാഷനിലെ സ്ഥിരംതാരമായ ബ്ലേസറിനെ കൂടെക്കൂട്ടാം. ചൂടു കാലമായതിനാൽ കോട്ടൺ മിക്സിലുള്ള ബ്ലേസറാണു നല്ലത്. വലിയ പ്രിന്റുകളും ഡിസൈനുകളും ഒഴിവാക്കി ബോൾഡ് നിറങ്ങളിലുള്ള മാക്സി ഡ്രസാണ് ഓഫിസ് വെയറിനു യോജിക്കുക. ചൂടുകാലം കഴിഞ്ഞാൽ ബ്ലേസറിനു പകരം ഡെനിം ജാക്കറ്റ് ഉപയോഗിക്കാം.

ആക്സസറി

വെക്കേഷൻ ആഘോഷിക്കാൻ പോകുമ്പോൾ മാക്സി ഡ്രസിനൊപ്പം ഹെഡ്സ്കാർഫ്കൂടി കരുതാം. ടോട്ടൽ ലുക്ക് കൂടുതൽ കളർഫുള്ളാകും. സിൽവർ ജ്വല്ലറികളും ജൂട്ട് ബാഗുകളും കളർഫുൾ തൊപ്പികളും മാക്സി ഡ്രസുകൾക്കൊപ്പം യോജിക്കും.

English Summary : Maxi dress for summer season