ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടന്നത് ടൊവീനോ ധരിച്ച സ്യൂട്ടിലാണ്. സാധരണ സ്യൂട്ട് മെറ്റീരിയലുകൾ ഒഴിവാക്കി ഇക്കഡ് സിൽക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ബോൾഡ് നിറങ്ങൾക്കൊപ്പം മിക്സഡ് പ്രിന്റിങ് ആണ് ഇക്കഡിന്റെ സവിശേഷത. സ്റ്റൈലിസ്റ്റ് അമൃതയാണ് കോസ്റ്റ്യൂം തയാറാക്കിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമാ താരങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്ന, അപാരമായ ഫാഷൻ സെൻസുള്ള താരമാണ് ടൊവീനോ. പല വേഷങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മനോരമ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ വേറിട്ട ഗെറ്റപ്പിലാണ് താരം തിളങ്ങിയത്. സമൂഹമാധ്യമത്തിലൂടെ ടൊവീനോ പങ്കുവച്ച ഈ ചിത്രം വൈറലായിരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ഫിറ്റ്നസ് പ്രകടിപ്പിക്കുന്നതും ഫോട്ടോഷൂട്ടുകളുടെ പരമ്പരാഗത ശൈലിയിൽ നിന്നു പുറത്തു കടക്കുന്നതുമായിരുന്നു ഇത്. 

സിനിമകളിലും പരസ്യങ്ങളിലും ഒരുപോലെ തിളങ്ങുന്ന ടൊവീനോയെ ഇതുവരെ കാണാത്ത സ്റ്റൈലിൽ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു സ്റ്റൈല്‍ പിന്തുടരാൻ കാരണം. ‘മിന്നൽ മുരളി’ എന്ന സിനിമയുടെ സെറ്റിൽ വച്ചു ടൊവീനോയെ കണ്ടപ്പോഴാണ് വ്യത്യസ്തമായ ആശയം ഫോട്ടോഷൂട്ടിന്റെ കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മേംഗർ അച്ചുവിന് തോന്നുന്നത്. ‘‘ആ സിനിമയ്ക്കു വേണ്ടി അദ്ദേഹം ശരീരം മികച്ച രീതിയിൽ ഫിറ്റാക്കി നിർത്തിയിട്ടുണ്ട്. സ്യൂട്ടാണ് ധരിക്കുന്നതെങ്കിലും ടൊവീനോ എത്രമാത്രം ഫിസിക്കലി ഫിറ്റ് ആണ് എന്നു വ്യക്തമാക്കാന്‍ ഫോട്ടോകളിലൂടെ സാധിക്കണമെന്ന് അപ്പോഴേ തീരുമാനിച്ചു. അതിനായി സ്യൂട്ടിൽ നിന്ന് ഷർട്ട് ഒഴിവാക്കി. മസിലുകളോ ശരീരമോ പ്രദർശിപ്പിക്കാതെ, കഴുത്തിന്റെയും നെഞ്ചിന്റെയും ഭാഗങ്ങള്‍ മാത്രം കാണിച്ച് അദ്ദേഹത്തിന്റെ ഫിറ്റ്നസ് വ്യക്തമാക്കാൻ സാധിച്ചു.’’– അച്ചു പറഞ്ഞു.

ADVERTISEMENT

ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടന്നത് ടൊവീനോ ധരിച്ച സ്യൂട്ടിലാണ്. സാധരണ സ്യൂട്ട് മെറ്റീരിയലുകൾ ഒഴിവാക്കി ഇക്കഡ് സിൽക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ബോൾഡ് നിറങ്ങൾക്കൊപ്പം മിക്സഡ് പ്രിന്റിങ് ആണ് ഇക്കഡിന്റെ സവിശേഷത. സ്റ്റൈലിസ്റ്റ് അമൃതയാണ് കോസ്റ്റ്യൂം തയാറാക്കിയത്. ‘‘ടൊവീനോയുടെ ഊർജവും യുവത്വവും ചേർന്നപ്പോൾ സ്യൂട്ടിന്റെ നിറം അദ്ദേഹത്തിന് അനുയോജ്യമായി. ലുക്ക് കൂടുതൽ ബോൾഡ് ആക്കാനായി ഒരു മെറ്റാലിക് ആക്സസറി ഓവർ കോട്ടിന്റെ ഇടതു വശത്തായി ഉപയോഗിച്ചിട്ടുണ്ട്. വെയിസ്റ്റ് കോട്ടിന്റെ ബട്ടണുകളും മെറ്റാലിക് കൊണ്ടുള്ളതാണ്’’– അമൃത വ്യക്തമാക്കി

ഏതാനും പുഷ്അപ്പുകൾ എടുത്തശേഷമാണ് ടൊവീനോ ചിത്രങ്ങള്‍ക്കു പോസ് ചെയ്തത്. സാധാരണ രീതിയിലുള്ള പോസുകൾ ഒഴിവാക്കി ബോളിവുഡ് ഫാഷൻ സ്റ്റൈല്‍ പിന്തുടർന്നു. ഫാഷൻ സെൻസ് ഉള്ളവർക്ക് വളരെയധികം ആസ്വാദ്യകരമാകുന്ന രീതിയിലാണ് ഫോട്ടോ.

ADVERTISEMENT

ബോൾഡ് നിറങ്ങളിൽ സൂപ്പർ താരങ്ങള്‍ അണിനിരക്കുന്നതാണ് മനോരമ ഓൺലൈൻ കലണ്ടർ ആപ്പ് ഫോട്ടോഷൂട്ടിനെ ശ്രദ്ധേയമാക്കുന്നത്. വെള്ളം കെട്ടി നിർത്തിയ സ്റ്റുഡിയോയിലാണ് ഫോട്ടോഷൂട്ട്. കലണ്ടറിനു വേണ്ടി നടത്തിയ മെഗാസ്റ്റാർ മമ്മൂട്ടി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ‌ശ്രദ്ധ നേടിയിരുന്നു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ഈ കലണ്ടർ ആപ്പ് പുറത്തിറക്കിയത്.

മനോരമ കലണ്ടര്‍ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക : ആൻഡ്രോയിഡ് , ഐഒഎസ്

ADVERTISEMENT

English Summary : Tovino Thomas photoshoot for manorama calender app 2020