സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരുപോലെയിഷ്ടമുള്ള വസ്ത്രമാണ് ലെഹങ്ക. പാർട്ടികളിലും മറ്റ് ആഘോഷങ്ങളിലും വെള്ളിത്തിരയിലെ താരങ്ങളെപ്പോലെ തിളങ്ങാൻ ന്യൂജനറേഷനും ലെഹങ്ക തിരഞ്ഞെടുക്കാറുണ്ട്. ചില ലെഹങ്കകൾ ഒറ്റനോട്ടത്തിൽ നമ്മുടെ മനസ്സു കവരും. മറ്റു ചിലതാവട്ടെ അർഹിക്കുന്ന ശ്രദ്ധകിട്ടാതെ എവിടെയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരുപോലെയിഷ്ടമുള്ള വസ്ത്രമാണ് ലെഹങ്ക. പാർട്ടികളിലും മറ്റ് ആഘോഷങ്ങളിലും വെള്ളിത്തിരയിലെ താരങ്ങളെപ്പോലെ തിളങ്ങാൻ ന്യൂജനറേഷനും ലെഹങ്ക തിരഞ്ഞെടുക്കാറുണ്ട്. ചില ലെഹങ്കകൾ ഒറ്റനോട്ടത്തിൽ നമ്മുടെ മനസ്സു കവരും. മറ്റു ചിലതാവട്ടെ അർഹിക്കുന്ന ശ്രദ്ധകിട്ടാതെ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടുകയും ചെയ്യും. താരസുന്ദരിമാർ അണിഞ്ഞിട്ടും ശ്രദ്ധകിട്ടാതെ പോയ ലെഹങ്കകളുടെ വിശേഷങ്ങളറിയാം.

കറുപ്പിന്റെ ലാളിത്യവുമായി ആലിയ

ADVERTISEMENT

കറുപ്പിൽ വിസ്മയം തീർത്ത ആലിയയുടെ സ്റ്റൈലൻ ലെഹങ്കയെപ്പറ്റിത്തന്നെ പറഞ്ഞു തുടങ്ങാം. നഗരത്തിലെ ഒരു ആഘോഷത്തിൽ കറുപ്പിന്റെ ലാളിത്യമുള്ള ലെഹങ്കയണിഞ്ഞാണ് ആലിയ പ്രത്യക്ഷപ്പെട്ടത്. ദുപ്പട്ടയിലെ സ്വീക്വൻസ് വർക്ക് ആലിയയ്ക്ക് നല്ല എലഗന്റ് ലുക്ക് സമ്മാനിച്ചു. ഉജ്ജ്വലമായ മേക്കപ്പും അഴിച്ചിട്ട മുടിയും വലിയ ജിമിക്കികളും കൂടിയായപ്പോൾ ആഘോഷരാവിലെ എല്ലാ കണ്ണുകളും ആലിയയിലേക്ക് നീണ്ടു.

വസന്തവിസ്മയവുമായി കത്രീന കൈഫ്

ഒരു പൂക്കാലത്തിന്റെ സൗന്ദര്യം മുഴുവൻ ലെഹങ്കയിലാവാഹിച്ച് ഗംഭീര ലുക്കിൽ കത്രീന നിൽക്കുമ്പോഴും ആരാധകരുടെ കണ്ണുടക്കിയത് ഫ്ലോറൽ ലെഹങ്കയിലെ മനോഹരങ്ങളായ പോക്കറ്റുകളിലാണ്. കടും നിറങ്ങളുടെ ബഹളങ്ങളൊന്നുമില്ലാത്ത ലെഹങ്കയണിഞ്ഞ് അതിനു ചേരുന്ന ആഭരണങ്ങളിട്ട് അഴിച്ചിട്ട മുടിയുമായി കത്രീന നിൽക്കുമ്പോൾ കണ്ണെടുക്കാനാവുന്നില്ല ആരാധകർക്ക്.

പട്ടൗഡി രാജകുമാരിയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്

ADVERTISEMENT

നിറയെ വർക്കുകളുള്ള ബ്ലാക്ക് ലെഹങ്കയ്ക്കൊപ്പം പ്ലെയിൻ ബ്ലൗസും കേപ് ജാക്കറ്റും ധരിച്ചാണ് സാറ അലിഖാൻ സ്റ്റൈൽ സ്റ്റേറ്റ്മെന്റിന് പൂർണ്ണത നൽകിയത്. ആഭരണങ്ങളിലും മേക്കപ്പിലും മിനിമലിസം കാത്തുസൂക്ഷിച്ച സാറയുടെ ലുക്ക് കണ്ടാൽ ഇനിയൊരു ആഘോഷത്തിന് നിങ്ങൾ കറുപ്പ് ലെഹങ്ക തേടിപ്പോകും, തീർച്ച!

കരീനയ്ക്ക് തിളങ്ങാൻ നിറങ്ങളുടെ ആഡംബരം വേണ്ട

നിറങ്ങളുടെ ആഡംബരമില്ലാതെ എങ്ങനെ പാർട്ടികളിൽ തിളങ്ങണമെന്ന് കരീനയ്ക്ക് നന്നായറിയാം. അനിത ഡോഗ്രിയൊരുക്കിയ വെള്ള ലെഹങ്കയോട് പൂർണ്ണമായും നീതി പുലർത്തിയാണ് കരീനയെത്തിയത്. മേക്കപ്പിലും ആഭരണത്തിലും പെർഫെക്ട് ബാലൻസ് പുലർത്തിയ കരീനയുടെ ലുക്ക് ആരുടെയും മനസ്സു കവരും.

സബ്യസാചി ലെഹങ്കയിൽ തിളങ്ങി ദീപിക

ADVERTISEMENT

പ്രിയങ്ക– നിക്ക് ജൊനാസ് വിവാഹ റിസപ്ഷന് ദീപിക പദുക്കോൺ അണിഞ്ഞ സുന്ദരൻ ലെഹങ്കയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒടിടി ഗോൾഡ് ഗാഗ്ര ചോളിക്കൊപ്പം ഫുൾസ്ലീവ് ബ്ലാക്ക് ബ്ലൗസും പട്ടുദുപ്പട്ടയുമണിഞ്ഞെത്തിയ ദീപിക അന്ന് ആരാധകരുടെ മനം കവർന്നിരുന്നു.

പ്രിയങ്കയുടെ ഫുൾസ്ലീവ് ലെഹങ്ക

ഫുൾസ്ലീവ് ലെഹങ്കയണിഞ്ഞ് നിക്ക് ജൊനാസിനൊപ്പം നാണത്തിൽ കുളിച്ചു നിന്ന പ്രിയങ്കയുടെ സ്റ്റൈൽ ആരാധകർ മറക്കാനിടയില്ല. നെറ്റിച്ചുട്ടിയണിഞ്ഞ് ബ്ലാക്ക്‌ലെസ്സ് ഫുൾസ്ലീവ് ലെഹങ്കയണിഞ്ഞ പ്രിയങ്കയുടെ ലുക്കിന് പൂർണ്ണത പകരാൻ തിരഞ്ഞെടുത്തത് സ്ട്രെയിറ്റ് ഹെയർ സ്റ്റൈലായിരുന്നു.

English Summary :underrated lehengas of Bollywood actresses