ഭൗമ ദിനത്തിൽ 'എർത് ഡേ' ലോഗോയുള്ള ടീഷർട്ട് ധരിച്ചാൽ ഭൂമിക്കു കരുതലാകുമോ? ഇല്ലെന്നു ബ്രാൻഡുകൾക്കറിയാം, ഫാഷനിസ്റ്റുകൾക്കും അറിയാം. ഫാഷന്റെ വേഗം കുറയ്ക്കാമെന്ന് ഓരോ ഭൗമദിനത്തിലും ആവർത്തിക്കുംപോലെ എളുപ്പമല്ല, ഈ രംഗത്തെ നല്ലനടപ്പ്. മലിനീകരണത്തിനു കാരണക്കാരാണെന്ന ആത്മവിമർശനത്തോടെ ഭൗമദിന ആഘോഷത്തിൽ പങ്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൗമ ദിനത്തിൽ 'എർത് ഡേ' ലോഗോയുള്ള ടീഷർട്ട് ധരിച്ചാൽ ഭൂമിക്കു കരുതലാകുമോ? ഇല്ലെന്നു ബ്രാൻഡുകൾക്കറിയാം, ഫാഷനിസ്റ്റുകൾക്കും അറിയാം. ഫാഷന്റെ വേഗം കുറയ്ക്കാമെന്ന് ഓരോ ഭൗമദിനത്തിലും ആവർത്തിക്കുംപോലെ  എളുപ്പമല്ല, ഈ രംഗത്തെ നല്ലനടപ്പ്. മലിനീകരണത്തിനു കാരണക്കാരാണെന്ന ആത്മവിമർശനത്തോടെ ഭൗമദിന ആഘോഷത്തിൽ പങ്കു ചേരാറുണ്ട് ഫാഷൻ ബ്രാൻഡുകളും. പരിസ്ഥിതിയോട് ഉത്തരവാദിത്തമുണ്ടെന്നു തോന്നിപ്പിച്ചും പ്രകൃതി സൗഹൃദമായാണ് ഉത്പന്നങ്ങൾ ഒരുക്കുന്നതെന്നു തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന വിപണന തന്ത്രങ്ങളാണു പലതും. ഈ രീതിയെ ഗ്രീൻവാഷിങ് എന്ന പേരു നൽകി സുസ്ഥിര ഫാഷൻ വക്താക്കൾ എതിർക്കുന്നു. 

ഫാഷൻ മേഖലയിൽ മലിനീകരണവും ജലത്തിന്റെ പാഴ്‌ച്ചെലവും കൂടുതലുള്ള വിഭാഗമാണ് ഡെനിം. ഇക്കാര്യത്തിൽ കുറേക്കൂടെ ഉത്തരവാദിത്തബോധത്തോടെ  പ്രവർത്തിക്കുമെന്നുറപ്പാക്കുകയാണ്  ഏതാനും ഡെനിം ബ്രാൻഡുകൾ. കഴിഞ്ഞ വർഷം  ആംസ്റ്റർഡാമിൽ 30 ബ്രാൻഡുകൾ ഒപ്പുവച്ച ഡെനിം ഡീൽ വഴി ജീൻസ് റീസൈക്കിൾ ചെയ്യാനും മാറ്റങ്ങൾ കൊണ്ടുവരാനും ലക്ഷ്യമിട്ടിരുന്നു. 

ADVERTISEMENT

സുസ്ഥിര ഡെനിം ബ്രാൻഡായ മഡ് ജീൻസ് അടുത്തിടെ ഡൈ ചെയ്യാത്ത ഡെനിം കലക്ഷൻ  രംഗത്തെത്തിച്ചു. 60 % ഓർഗാനിക് കോട്ടണും 40 % റീസൈക്കിൾ ചെയ്‌ത ഡെനിമും ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. ഡൈ ചേർക്കുന്നില്ലെങ്കിലും ഈ നിരയിലെ ജീൻസുകൾക്ക് നീല കലർന്ന ഗ്രേ നിറമാണ്. ഈ  വർഷത്തെ ഫാഷൻ നിറച്ചാർട്ടിലെ ഇരട്ടനിറങ്ങളിലൊന്നായ 'അൾട്ടിമേറ്റ് ഗ്രേ' യോടു സാമ്യവും. റീസൈക്കിൾ ചെയ്യുന്ന ജീൻസുകളിലേറെയും ബ്ലൂ ആയതിനാലാണ്  ഇവയ്ക്ക് വ്യത്യസ്‌തമായ ഗ്രേ നിറം ലഭിച്ചതെന്നു കമ്പനി വക്താക്കൾ പറയുന്നു. 

Photo Credit : Mud Jeans

സ്ത്രീകൾക്കായി റിലാക്സ്ഡ്, സ്ട്രെയ്റ്റ്, ഫ്ലെയർ ജീൻസുകളും പുരുഷന്മാർക്കായി സ്ട്രെയ്റ്റ്, ചീനോ, ഷോർട്സ്, ജാക്കറ്റ് എന്നിവയുമുണ്ട്. ഇവ ഓൺലൈൻ വഴിയും ലഭ്യം.

ADVERTISEMENT

English Summary: Undyed Denim - The most sustainable jeans in the world