മിസ് യൂണിവേഴ്സ് വേദിയിൽ കയ്യടി നേടി ഇന്ത്യയുടെ ആഡ്‌ലിൻ കാസ്റ്റെലിനോ. മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ആഡ്‌ലിൻ, ചോദ്യോത്തര റൗണ്ടിലെ മികച്ച പ്രകടനം കൊണ്ടാണ് അഭിനന്ദനങ്ങൾ നേടിയെടുത്തത്. സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ കോവിഡ് കാലത്ത് രാജ്യങ്ങൾ ലോക്ഡൗൺ ചെയ്യേണ്ടതുണ്ടോ, അതോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസ് യൂണിവേഴ്സ് വേദിയിൽ കയ്യടി നേടി ഇന്ത്യയുടെ ആഡ്‌ലിൻ കാസ്റ്റെലിനോ. മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ആഡ്‌ലിൻ, ചോദ്യോത്തര റൗണ്ടിലെ മികച്ച പ്രകടനം കൊണ്ടാണ് അഭിനന്ദനങ്ങൾ നേടിയെടുത്തത്. സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ കോവിഡ് കാലത്ത് രാജ്യങ്ങൾ ലോക്ഡൗൺ ചെയ്യേണ്ടതുണ്ടോ, അതോ വ്യാപനത്തിനുള്ള സാധ്യത കൂടുമെങ്കിലും അതിർത്തികൾ തുറന്നിട്ട് സാഹസത്തിന് മുതിരുകയാണോ വേണ്ടത് എന്ന ചോദ്യമാണ് ആഡ്‌ലിൻ നേരിട്ടത്.

വളരെയധികം പക്വതയോടും പ്രായോഗികതയോടുമാണ് ഈ ചോദ്യത്തിന് ആഡ്‌ലിൻ മറുപടി നൽകിയത്. ‘‘ഗുഡ് ഈവനിങ് യൂണിവേഴ്സ്. ഇന്ത്യയിൽനിന്നും വരുന്ന ഒരാൾ എന്ന നിലയിൽ, ഇന്ത്യയിൽ  സംഭവിക്കുന്നതിന് സാക്ഷിയായ ഒരാൾ എന്ന നിലയിൽ, ഞാൻ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നാണ് അത്. സമ്പദ്‌വ്യവസ്ഥയും ആരോഗ്യവും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കണം. സർക്കാരും ജനങ്ങളും തമ്മിൽ ഒന്നിച്ചു നിന്നാൽ മാത്രമേ അത് സാധ്യമാകൂ.’’– ആഡ്‌ലിൻ  പറഞ്ഞു.

ADVERTISEMENT

അഭിപ്രായ സ്വാതന്ത്ര്യം, സമരം ചെയ്യാനുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള ആഡ്‌ലിൻറെ അഭിപ്രായം വ്യക്തമാക്കാനും വിധികര്‍ത്താക്കൾ ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം സ്ത്രീകൾക്കും ന്യൂനപക്ഷങ്ങള്‍ക്കും അനീതിക്കെതിരെ ശബ്ദം ഉയർത്താൻ അവസരമൊരുക്കും എന്നായിരുന്നു ആഡ്‌ലിൻറെ മറുപടി. 

കർണാടകയിലെ ഉഡുപ്പിയാണ് ആഡ്‌ലിൻറെ സ്വദേശം. ജോലി സംബന്ധമായി ഇപ്പോൾ കുവൈത്തിലാണ് താമസം. മോഡലായി ഇതിനോടകം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു ഈ ഇരുപത്തിരണ്ടുകാരി.

ADVERTISEMENT

English Summary : Miss India Adline Castelino Bags Fourth Place At Miss Universe