ബോർഡറിൽ കളർഫുൾ ഫ്ലോറൽ എംബ്രോയ്ഡറിയും പല്ലുവിൽ ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ടാസിലുകളും അഴകു നിറച്ചു. സാരിക്ക് ഇത് വൈബ്രെന്റ് ലുക്ക് നൽകി. പരമ്പരാഗത തനിമയുള്ള ഹെവി ലെയർ മാല, ജുംക എന്നിവയായിരുന്നു ആക്സസറീസ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരനിബിഢമായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാവി മരുമകൾ രാധിക മെർച്ചന്റിന്റെ ഭരതനാട്യ അരങ്ങേറ്റം. സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ജിയോ വേൾഡ് സെന്ററില്‍ നടന്ന പരിപാടിയുടെ ഭാഗമായി. എന്നാൽ മുകേഷ് അബാനിയുടെ ഭാര്യ നിത അംബാനിയായിരുന്നു ശ്രദ്ധാകേന്ദ്രമായത്. ട്രെഡീഷനൽ ലുക്കിൽ നിത അംബാനി തിളങ്ങി.

ഓറഞ്ച് സിൽക് സാരിയാണ് നിതയുടെ വേഷം. ബോർഡറിൽ കളർഫുൾ ഫ്ലോറൽ എംബ്രോയ്ഡറിയും പല്ലുവിൽ ചുവപ്പ്, ഓറഞ്ച് ടാസിലുകളും അഴകു നിറച്ചു. സാരിക്ക് ഇത് വൈബ്രെന്റ് ഫീൽ നൽകുന്നു. പരമ്പരാഗത തനിമയുള്ള ഹെവി ലെയർ മാല, ജുംക എന്നിവയായിരുന്നു ആക്സസറീസ്. മിനിമൽ മേക്കപ്പും ബൺ ഹെയർസ്റ്റൈലും നിത അംബാനിയെ സുന്ദരിയാക്കി. ചുവപ്പ് പൊട്ടും തൊട്ടിരുന്നു. വൈൻ റെഡ് നിറത്തിലുള്ള ട്യുണിക്കും വെള്ള ചുരിദാര്‍ പാന്റ്സുമാണ് മുകേഷ് അംബാനി ധരിച്ചത്.

ADVERTISEMENT

മുകേഷ്–നിത അംബാനി ദമ്പതികളുടെ ഇളയമകൻ ആനന്ദ് അംബാനിയുടെ പ്രതിശുത്ര വധുവാണ് രാധിക. നർത്തകി ഭാവന താക്കറിന്റെ ശിക്ഷണത്തിൽ രാധിക എട്ടു വർഷത്തോളം ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുണ്ട്. പരമ്പരാഗത ശൈലിയിൽ പുഷ്പാഞ്ജലി കഴിച്ചാണ് അരങ്ങേറ്റം തുടങ്ങിയത്. ആകാശ് അംബാനയുടെ ഭാര്യ ശ്ലോക മേത്തയായിരുന്നു അവതരണം. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും ഭരതനാട്യത്തിൽ പ്രാവീണ്യമുണ്ട്. 

നടന്മാരായ സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, ക്രിക്കറ്റ് താരം സഹീർ ഖാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഭാര്യയും മക്കളും പരിപാടിക്ക് എത്തിയിരുന്നു. 

ADVERTISEMENT

English Summary: Nita Ambani is a traditional beauty in a Orange Saree