വിവാഹിതയാകുന്ന വിവരം ഷംന ആരാധകരോട് പങ്കുവച്ചിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു....

വിവാഹിതയാകുന്ന വിവരം ഷംന ആരാധകരോട് പങ്കുവച്ചിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീല സാരിയിൽ തിളങ്ങി തെന്നിന്ത്യൻ താരം ഷംന കാസിം. സ്ട്രിപ് ഡിസൈൻ സാരിയിലുള്ള  ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

ഇളം നീലയ്ക്കൊപ്പം പിങ്ക്, മെറൂൺ നിറങ്ങളും സാരിയിൽ ചേരുന്നു. ബോർഡറിൽ ബീഡ്സ് വർക്കുകളുണ്ട്. നിറപ്പകിട്ടാർന്നതും ലാളിത്യം നിറയുന്നതുമാണ് സാരി. സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയർ ചെയ്തത്. ഡീപ് നെക്കുള്ള ബ്ലൗസിൽ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു. ഇസ ഡിസൈനർ സ്റ്റുഡിയോയാണ് കോസ്റ്റ്യൂം ഒരുക്കിയത്. 

ADVERTISEMENT

സ്ലീക് ഹെയർ സ്റ്റൈലും ബ്രൈറ്റ് ബോൾഡ് മേക്കപ്പും താരത്തിന് പ്രൗഢിയേകി. മനോഹരമായ ഒരു ചോക്കറും വളയുമാണ് ആക്സസറൈസ് ചെയ്തത്. പ്രിയങ്കയാണ് സ്റ്റൈലിങ്. ഈ കോസ്റ്റ്യൂമിലുള്ള 10 ചിത്രങ്ങൾ ഷംന സമൂഹമാധ്യമത്തിൽ പങ്കുവച്ചു. താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് ആരാധകരുടെ കമന്റുകളുണ്ട്.

വിവാഹിതയാകുന്ന വിവരം ഷംന ആരാധകരോട് പങ്കുവച്ചിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. 

ADVERTISEMENT

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി.

തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്.

ADVERTISEMENT