ഏതൊരു കാര്യത്തിനും ആശങ്കപ്പെട്ടിരുന്ന, ഉത്കണ്ഠാകുലയായിരുന്ന, ശരീരഭാരത്തെക്കുറിച്ചോർത്തു വിഷമിച്ചിരുന്ന, മെലിഞ്ഞ ദേഹത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ട പെൺകുട്ടി ഇന്നു ലോകത്തിനു മുന്നിൽ കിരീടം ചൂടി നിൽക്കുകയാണ്, ഏഴഴകുള്ള പുഞ്ചിരിയോടെ ! സർഗം കൗശാൽ എന്ന പേരിനൊപ്പം മിസിസ് വേൾഡ് എന്ന സൗന്ദര്യപ്പട്ടം എഴുതിച്ചേർത്തിരിക്കുന്നു. യുഎസിലെ വെസ്റ്റ് ഗേറ്റ് ലാസ്‌വേഗാസ് റിസോർട്ടിലെ സദസ്സിനു മുന്നിൽ കോട്ടൺ കാൻഡി നിറത്തിലുള്ള ഡിസൈനർ ഗൗൺ ധരിച്ചു സർഗം നിന്നപ്പോൾ മറ്റ് 63 രാജ്യങ്ങളിലെ മത്സരാർഥികളും നിഷ്പ്രഭരായി. പുതിയ ലോകസുന്ദരിയെ വേദിയിൽ പ്രഖ്യാപിച്ച നിമിഷങ്ങളിൽ മിസിസ് ഇന്ത്യ പേജന്റ് ഔദ്യോഗിക പേജിൽ കുറിച്ചത് ഇങ്ങനെ, ‘‘നീണ്ട കാത്തിരിപ്പിന് അവസാനം. 21 വർഷങ്ങൾക്കു ശേഷം നമുക്ക് ആ കിരീടം തിരികെക്കിട്ടിയിരിക്കുന്നു!’’ രാജ്യത്തിന്റെ മകളായി ലോകത്തിനു മുന്നിൽ നിൽക്കാനായ നിമിഷമാണ് അസാധ്യമായതു സാധ്യമാക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും തനിക്കു ലഭിച്ചതെന്നു പറയുന്നു, മുപ്പത്തിരണ്ടുകാരിയായ കശ്മീരി സുന്ദരി, സർഗം കൗശാൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊരു കാര്യത്തിനും ആശങ്കപ്പെട്ടിരുന്ന, ഉത്കണ്ഠാകുലയായിരുന്ന, ശരീരഭാരത്തെക്കുറിച്ചോർത്തു വിഷമിച്ചിരുന്ന, മെലിഞ്ഞ ദേഹത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ട പെൺകുട്ടി ഇന്നു ലോകത്തിനു മുന്നിൽ കിരീടം ചൂടി നിൽക്കുകയാണ്, ഏഴഴകുള്ള പുഞ്ചിരിയോടെ ! സർഗം കൗശാൽ എന്ന പേരിനൊപ്പം മിസിസ് വേൾഡ് എന്ന സൗന്ദര്യപ്പട്ടം എഴുതിച്ചേർത്തിരിക്കുന്നു. 

യുഎസിലെ വെസ്റ്റ് ഗേറ്റ് ലാസ്‌വേഗാസ് റിസോർട്ടിലെ സദസ്സിനു മുന്നിൽ കോട്ടൺ കാൻഡി നിറത്തിലുള്ള ഡിസൈനർ ഗൗൺ ധരിച്ചു സർഗം നിന്നപ്പോൾ മറ്റ് 63 രാജ്യങ്ങളിലെ മത്സരാർഥികളും നിഷ്പ്രഭരായി. പുതിയ ലോകസുന്ദരിയെ വേദിയിൽ പ്രഖ്യാപിച്ച നിമിഷങ്ങളിൽ മിസിസ് ഇന്ത്യ പേജന്റ് ഔദ്യോഗിക പേജിൽ കുറിച്ചത് ഇങ്ങനെ, ‘‘നീണ്ട കാത്തിരിപ്പിന് അവസാനം. 21 വർഷങ്ങൾക്കു ശേഷം നമുക്ക് ആ കിരീടം തിരികെക്കിട്ടിയിരിക്കുന്നു!’’

ADVERTISEMENT

രാജ്യത്തിന്റെ മകളായി ലോകത്തിനു മുന്നിൽ നിൽക്കാനായ നിമിഷമാണ് അസാധ്യമായതു സാധ്യമാക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും തനിക്കു ലഭിച്ചതെന്നു പറയുന്നു, മുപ്പത്തിരണ്ടുകാരിയായ കശ്മീരി സുന്ദരി, സർഗം കൗശാൽ.

∙ ഭൂമിയിലെ സ്വർഗത്തിൽ ജനിച്ച സർഗം

കശ്മീരിനേക്കാൾ സുന്ദരമായ ഭൂമിക വേറെയേതുണ്ട് ഇന്ത്യയിൽ. ഇക്കഴിഞ്ഞ വർഷങ്ങളിൽ വിനോദസഞ്ചാരികളുടെ നിലക്കാത്ത പ്രവാഹം കശ്മീരിലേക്കായിരുന്നു. നാട്ടിലെ ഏതു സ്ഥലമാണ് ഏറ്റവും മനോഹരമെന്നു ചോദിച്ചാൽ ഏതൊരു കശ്മീരിയും പറയും, ഈ നാട്ടിൽ ഏതു സ്ഥലവും മനോഹരമാണ്. അവിടം കാണാനെത്തുന്നവർ അതു ശരിവയ്ക്കുകയും ചെയ്യും. നീണ്ട 21 വർഷങ്ങൾക്കു ശേഷം മിസിസ് വേൾഡ് എന്ന സൗന്ദര്യകിരീടം നാട്ടിലേക്കു തിരിച്ചെത്തിക്കാനുള്ള ഉദ്യമത്തിൽ വിജയിച്ചത് ഒരു കശ്മീരി പെൺകുട്ടിയാണെന്നത് മനോഹരമായ യാദൃച്ഛികത കൂടിയാകുന്നു. എന്നാൽ കശ്മീരിൽ നിന്ന് ഗ്ലാമർ ലോകത്തേക്കും ലോകസൗന്ദര്യമത്സര വേദിയിലേക്കുമുള്ള യാത്ര അനായാസമായിരുന്നില്ലെന്നു പറയും, സർഗം കൗശാൽ.

സൗന്ദര്യമത്സരത്തിൽ വിജയിയായെങ്കിലും സർഗം കൗശാൽ ചെറുപ്പകാലത്ത് ഒട്ടേറെ അരക്ഷിതാവസ്ഥകൾ നേരിട്ടയാളാണ്. തനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ടായിരുന്നെന്നും മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നേരിട്ട പരിഹാസങ്ങൾ ഏറെ മുറിപ്പെടുത്തിയിരുന്നെന്നും സർഗം പറയുന്നു. പക്ഷേ സാധാരണ ജീവിതത്തിനു വേണ്ടി ജനിച്ചതായിരുന്നില്ല സർഗം, അത് ഇടയ്ക്കിടെ പറയുമായിരുന്നു സർഗത്തിന്റെ പിതാവ്. ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച ജി.എസ്. കൗശാലാണ് മകളിൽ ആത്മവിശാസം നിറച്ചതും അസാധാരണമായ ജീവിതത്തിലേക്കു ചിറകു വിരിക്കാൻ സർഗത്തിന് ഊർജമായതും. ആ സ്വപ്നത്തിന് പിന്തുണ നൽകി കൂടെ നിന്നു അമ്മ മീനയും.

ADVERTISEMENT

‘‘ നീ അസാധാരണയായ പെൺകുട്ടിയാണ്. എനിക്കതു നിന്റെ കണ്ണുകളിൽ കാണാം. വലിയ കാര്യങ്ങൾക്കു വേണ്ടിയുള്ളതാണ് നിന്റെ ജീവിതം. ആളുകൾ നേടാൻ ആഗ്രഹിക്കുന്നതും എന്നാൽ ധൈര്യമില്ലാത്തതുമായ കാര്യങ്ങൾ നിനക്കു സാധിക്കും. ആ ധൈര്യം നിന്റെ ഹൃദയത്തിലുണ്ട്’’, അദ്ദേഹം ഇടയ്ക്കിടെ മകളോട് മന്ത്രിച്ചുകൊണ്ടേയിരുന്നു. മിസിസ് ഇന്ത്യ മത്സരവേദിയിൽ കിരീടം ചൂടിയശേഷം സദസ്സിനോടു സർഗം വെളിപ്പെടുത്തിയതാണിത്. 

കഴി‍ഞ്ഞ ജൂണിൽ മിസിസ് ഇന്ത്യ സൗന്ദര്യ മത്സരവേദിയിലെ വിജയിയെ തിരഞ്ഞെടുക്കാനുള്ള പാനലിൽ ഉണ്ടായിരുന്നത് മുഹമ്മദ് അസ്‌ഹറുദ്ദീൻ, സോഹ അലിഖാൻ, അദിതി ഗവിത്രികർ, വിവേക് ഒബ്റോയ് എന്നീ പ്രമുഖരാണ്. അവർ കിരീടം അണിയിച്ച കശ്മീരി സുന്ദരി ഇന്നിതാ ലോകസൗന്ദര്യ കിരീടം വീണ്ടും നാട്ടിലെത്തിച്ചിരിക്കുന്നു.

∙ സ്ത്രീകളോട് പറയാനുണ്ട് ഏറെ!

കശ്മീരിൽ ജനിച്ച സർഗത്തിന്റെ പഠനകാലവും അവിടെത്തന്നെയായിരുന്നു. പ്രസന്റേഷൻ കോൺവെന്റ് സീനിയർ സെക്കൻ‍ഡറി സ്കൂളിൽ വിദ്യാർഥി ജീവിതം, പിന്നീട് ജമ്മു യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ജമ്മു ഗവ കോളജിൽ നിന്ന് ബിഎഡ് എന്നിവ നേടി. പ്രഫഷനൽ മോഡലായപ്പോഴും ചിത്രകലയും എഴുത്തും കൂടെക്കൂട്ടിയിരുന്നു അവർ. കുറച്ചുകാലം വിശാഖപട്ടത്ത് അധ്യാപികയായും ജോലി നോക്കി. 

ADVERTISEMENT

ചെറുപ്പകാലത്തെ ശാരീരിക മാനസിക പ്രയാസങ്ങൾ മറികടക്കാൻ സർഗത്തിന് തുണയായത് യോഗയാണ്. അത് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തി.

‘‘ഇതുവരെ ഇന്ത്യയ്ക്കു പുറത്തേക്കു യാത്ര ചെയ്തിട്ടില്ല ഞാൻ. മിസിസ് വേൾഡ് മത്സരത്തിനായാണ് ലാസ് വേഗസിലേക്കുള്ള എന്റെ ആദ്യ സന്ദർശനം, ഇന്ത്യയ്ക്കു പുറത്തൊരു സ്ഥലത്തു കാലു കുത്തുന്നതു തന്നെ ആദ്യം. രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള യാത്രയാണ് എന്റെ ആദ്യ വിദേശയാത്ര. ആദ്യ യാത്ര തന്നെ സോളോ ആയിരുന്നു. പക്ഷേ ഓരോ ഇന്ത്യൻ സ്ത്രീയെയും എന്റെ ഹൃദയത്തിൽ കൂടെക്കൂട്ടിയിരുന്നു ഞാൻ,’’ സർഗം കൗശാൽ പറയുന്നു.

മിസിസ് വേൾഡ് മത്സരവേദിയിലേക്ക് സർഗം തിരഞ്ഞെടുത്ത ഡിസൈനർ വസ്ത്രങ്ങളും ഏറെ ശ്രദ്ധ നേടി. ജിപ്സി കോസ്റ്റ്യൂം വിഭാഗത്തിൽ കശ്മീരിലെ യുദ്ധക്കെടുതികൾ അനുഭവിച്ച മേഖലയിലെ സ്ത്രീകൾ തുന്നിയെടുത്ത ഫിറൻ ധരിച്ചാണ് സുന്ദരി വേദിയിലെത്തിയത്. ഇതൊരുക്കിയ കലാകാരികളുടെ പേര് ഉറുദുവിൽ വസ്ത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. 

ചെറുപ്പകാലത്തെ ആത്മവിശ്വാസക്കുറവും അഴകളവിന്റെ ഏറ്റക്കുറച്ചിലുകളുടെ പേരിൽ നേരിട്ട പരിഹാസങ്ങളും പിന്നിട്ട് നേട്ടത്തിന്റെ കൊടുമുടിയിൽ, രാജ്യത്തിന്റെ മകളായി കിരീടമണിഞ്ഞ തലയുയർത്തി നിൽക്കുമ്പോൾ സർഗം മറ്റു സ്ത്രീകളോട് പറയാൻ ആഗ്രഹിക്കുന്നതിങ്ങനെ, ‘‘ഈ ലോകത്തിന്റെ എല്ലാ നന്മകളും നിങ്ങൾ അർഹിക്കുന്നു. നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ, എനിക്കു നിങ്ങളിൽ വിശ്വാസമുണ്ട്. ഈ വിശ്വാസത്തോടെ നിങ്ങളുടെ ദിവസം തുടങ്ങൂ’’ 

സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം സ്വപ്നം പിന്തുടരാൻ തന്റെ വിജയം പ്രചോദനമാകണമെന്നാണ് ലോകസുന്ദരിയുടെ ആഗ്രഹം.

∙ ആരാണ് മിസ്റ്റർ സർഗം ?

‘‘പൂർണമായും ഹസ്ബൻഡ് മെറ്റീരിയൽ!’’, നേവി ഉദ്യോഗസ്ഥനായ ആദിത്യ മനോഹർ ശർമയെക്കുറിച്ച് മിസിസ് വേൾഡ് സർഗം പറയുന്നതിങ്ങനെ. 2018ൽ ആദിത്യയെ വിവാഹം കഴിച്ചതിനു ശേഷമാണ് കരിയറിലെ നേട്ടങ്ങൾ ഓരോന്നായി സർഗം സ്വന്തമാക്കിയതും. 

‘‘എന്റെ ഈ യാത്രയുടെ പ്രധാനകരുത്ത് അദ്ദേഹമാണ്. വിവാഹശേഷം നേവി ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായുള്ള പരിപാടിയുടെ അവതാരക ആയപ്പോഴാണ് പബ്ലിക് സ്പീക്കിങ്ങിന് എനിക്കു കഴിവുണ്ടെന്നു ഞാൻ മനസിലാക്കിയത്’’. മിസിസ് വേൾഡ് കിരീടം ചൂടിയ ഭാര്യക്കെത്തുന്ന പ്രശംസകൾക്കു മറുപടി അയക്കാനും അഭിനന്ദന ഫോൺവിളികൾ സ്വീകരിക്കാനും കുട്ടികളെപ്പോലെ ആവേശത്തോടെ ഓടിനടക്കുകയാണ് അദിത്യയെന്നും സർഗം പറയുന്നു. 

∙ മിസിസ് വേൾഡ് സൗന്ദര്യ മത്സരം

വിവാഹിതരായ സ്ത്രീകൾക്കുള്ള സൗന്ദര്യ മത്സരവേദിയാണ് മിസിസ് വേൾഡ്. 1984ൽ മിസിസ് അമേരിക്ക പേജന്റ് എന്ന പേരിൽ തുടങ്ങിയ മത്സരമാണ് പിന്നീട് ലോക സുന്ദരികൾക്കായുള്ള വേദിയായത്. ആദ്യകാലത്ത് മിസിസ് വുമൻ ഓഫ് ദ് വേൾഡ് എന്നായിരുന്നു മത്സരത്തിന്റെ പേര്. പിന്നീട് 1988ലാണ് മിസിസ് വേൾഡ് എന്നു പേരുമാറ്റിയത്. ഏതാണ്ട് 80 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഇതിൽ പങ്കെടുക്കാറുണ്ട്. കൂടുതൽ വിജയികളെ സ്വന്തമാക്കിയിട്ടുള്ളതും അമേരിക്ക തന്നെ. 2001ൽ ഡോ. അദിതി ഗോവിത്രികർ ആദ്യമായി ഈ കിരിടം ഇന്ത്യയിലെത്തിച്ചു. 21 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ലോകവേദിയിൽ ഇന്ത്യ കിരീടമണിഞ്ഞു, സർഗം കൗശലിലൂടെ.

English Summary: Jammu-born Sargam Koushal, who was crowned Mrs World 2022