ചർമ്മത്തിന് ഏറ്റവും പരിചരണം വേണ്ട കാലമാണ് വേനൽക്കാലം. ചൂടുകുരു മുതൽ സൂര്യതാപം വരെ നിരവധി പ്രശ്നങ്ങൾ വേനൽക്കാലത്തുണ്ടാവാറുണ്ട് . ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാല ചർമ്മസംരക്ഷണം എളുപ്പമാക്കാം. രണ്ട് കുളിച്ചാൽ മതി! ചൂടുകാലത്തു പൊടിയും വിയർപ്പും നിറഞ്ഞ ചർമത്തിന്റെ ആരോഗ്യം നിർത്താൻ ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർമ്മത്തിന് ഏറ്റവും പരിചരണം വേണ്ട കാലമാണ് വേനൽക്കാലം. ചൂടുകുരു മുതൽ സൂര്യതാപം വരെ നിരവധി പ്രശ്നങ്ങൾ വേനൽക്കാലത്തുണ്ടാവാറുണ്ട് . ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാല ചർമ്മസംരക്ഷണം എളുപ്പമാക്കാം.

ADVERTISEMENT

രണ്ട് കുളിച്ചാൽ മതി!

ചൂടുകാലത്തു പൊടിയും വിയർപ്പും നിറഞ്ഞ ചർമത്തിന്റെ ആരോഗ്യം നിർത്താൻ ആദ്യം വേണ്ടത് ശുചിത്വമാണ് . അതിനാൽ രണ്ടു നേരവും തണുത്ത വെള്ളത്തിൽ കുളിക്കണം . നാരങ്ങാ നീര് ചേർത്തതോ രാമച്ചമിട്ടു വെച്ചതോ ആയ തണുത്ത വെള്ളമാണ് ഏറ്റവും നല്ലത് . ശരീരത്തിന് തണുപ്പ് നൽകുന്ന നാൽപ്പാമരം ഇട്ടു തിളപ്പിച്ചാറിയ വെള്ളവും നന്ന്. ചൂട്കുരു പ്രശ്നങ്ങൾ ഒഴിവാക്കാൻ സോപ്പിനു പകരം പയറുപൊടി തേച്ചു കുളിക്കാം.

മേക്കപ്പിനൊക്കെ പരിധി വേണം

ADVERTISEMENT

ഈ കാലത്തു കെമിക്കലുകൾ അടങ്ങിയ മേക്കപ്പുകൾ ഒഴിവാക്കാം. മേക്കപ്പ് ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ പുറത്തു പോയി വന്നയുടനെ അത് വേണ്ടരീതിയിൽ നീക്കം ചെയ്യണം. മുഖം വൃത്തിയാകാൻ ഏറ്റവും ഉത്തമ വസ്തുവാണ് പാൽ. പുറത്തുപോയി വന്നയുടനെ മുഖം കഴുകി ഒരു സ്പൂൺ പാലിൽ പഞ്ഞിമുക്കി തുടക്കുന്നത് അഴുക്കു നീങ്ങാൻ വളരെ നല്ലതാണ്. വെള്ളരിക്കയുടെയോ കറ്റാർ വാഴയുടെയോ നീര് ഐസ്‌ക്യൂബുകളാക്കി സൂക്ഷിക്കുക. പുറത്തു പോയി വന്നയുടനെ ഇവ ചർമ്മത്തിൽ ഉരസുന്നത് കരുവാളിപ്പ് മാറാനും ഉന്മേഷത്തിനും സഹായകമാണ്.

വെയിൽ കൊണ്ടാൽ പണി കിട്ടും

പുറത്തു പോകുന്നതിനു മുന്നേ സണ്‍ക്രീമുകള്‍ വെയിലേൽക്കുന്ന ഭാഗത്തു പുരട്ടുക. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ജെല്‍ രൂപത്തിലുള്ള സണ്‍ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.  

ADVERTISEMENT

വെള്ളമല്ലേ... കുടിച്ചോളൂ!

ശരീരത്തിലെ ജലാംശം കരയുന്നത് ചര്‍മത്തെ ദോഷകരമായി ബാധിക്കും. അതിനാൽ നിത്യവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. പഴങ്ങളോ പഴച്ചാറുകളോ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നന്ന്.