നിങ്ങളുടെ നഖങ്ങൾ നിരന്തരം പൊട്ടുകയോ അടർന്നുപോകുകയോ ചെയ്യുന്നുണ്ടോ? നഖത്തിന്റെ സ്വാഭാവിക നിറം നഷ്ടമായോ? അതെ എന്നാണ് ഉത്തരമെങ്കിൽ നഖ സംരക്ഷണത്തിനു സമയമായി എന്നാണ് അർഥം.നെയിൽ പോളിഷും മൈലാഞ്ചിയും പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് മോശം നഖങ്ങൾ മറച്ചു പിടിക്കാനാണ് പലരും ശ്രമിക്കുക. എന്നാൽ എത്രനാൾ ഇങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ നഖങ്ങൾ നിരന്തരം പൊട്ടുകയോ അടർന്നുപോകുകയോ ചെയ്യുന്നുണ്ടോ? നഖത്തിന്റെ സ്വാഭാവിക നിറം നഷ്ടമായോ? അതെ എന്നാണ് ഉത്തരമെങ്കിൽ നഖ സംരക്ഷണത്തിനു സമയമായി എന്നാണ് അർഥം.നെയിൽ പോളിഷും മൈലാഞ്ചിയും പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് മോശം നഖങ്ങൾ മറച്ചു പിടിക്കാനാണ് പലരും ശ്രമിക്കുക. എന്നാൽ എത്രനാൾ ഇങ്ങനെ ചെയ്യാനാകും. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കും.  

നഖത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ലളിതമായ ചില പരിഹാരങ്ങൾ താഴെ കൊടുക്കുന്നു.

ADVERTISEMENT

ഉറപ്പുള്ളതും മൃദുലവുമായ നഖം

ആവശ്യമുള്ള വസ്തുക്കള്‍;

2 സ്പൂൺ പൈനാപ്പിൾ ജ്യൂസ്

2 സ്പൂൺ പപ്പായ

ADVERTISEMENT

1 മുട്ടയുടെ മഞ്ഞക്കരു

1 ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗർ

രീതി: പപ്പായ മിശ്രിതം പൈനാപ്പിൾ ജ്യൂസിൽ ചേർക്കുക. മുട്ടയുടെ മഞ്ഞക്കരുത്ത് അടിച്ചുവച്ച് സിഡെർ വിനാഗറും ചേർത്ത് ഒരു ചെറിയ പാത്രത്തിൽ ഒഴിക്കുക. അര മണിക്കൂറോളം ഈ മിശ്രിതത്തിൽ നഖങ്ങൾ മുക്കി വയ്ക്കുക. പ്രോട്ടീൻ ടിഷ്യുവിനെ മൃദുലമാക്കാൻ സഹായിക്കുന്ന എൻസൈം ഈ പഴങ്ങളിലുണ്ട്.

ADVERTISEMENT

നശിച്ച നഖങ്ങൾ വീണ്ടെടുക്കാൻ 

ആവശ്യമുള്ളവ

അര കപ്പ് തേൻ, 

1 മുട്ടയുടെ മഞ്ഞക്കരു

അര കപ്പ് കാസ്റ്റർ എണ്ണ

1 സ്പൂൺ കടൽ ഉപ്പ്

തയാറാക്കുന്ന രീതി:

ചേരുവകൾ എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനുശേഷം വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ദിവസവും രാത്രി അല്ലെങ്കിൽ ഒരു മണിക്കൂറോളം നഖം ഈ മിശ്രിതത്തിൽ മുക്കി വയ്ക്കുക.

നഖങ്ങൾ ഉറപ്പുള്ളതായി നിലനിർത്താൻ

ഒലീവ് ഓയിലിൽ ചൂടാക്കി ആഴ്ചയിൽ മൂന്നു തവണ പുരട്ടി മസാജ് ചെയ്താൽ നഖത്തിന്റെ ശക്തി വർധിക്കും. 

ഉപയോഗിച്ച നാരങ്ങയുടെ തൊലി നഖങ്ങളിൽ തടവുക. ഇത് നഖത്തിന്റെ മഞ്ഞനിറം കുറയ്ക്കുകയും അവയെ ബലപ്പെടുത്തുകയും ചെയ്യും.