എണ്ണിയാലെടുങ്ങാത്ത പ്രശ്നങ്ങളാണ് വേനൽക്കാലത്ത് ചർമത്തിൽ ഉണ്ടാവുക. നിരവധി മുൻകരുതലുകള്‍ ഇക്കാലയളവിൽ ചർമ സംരക്ഷണത്തിന് ആവശ്യമാണ്. സൂര്യപ്രകാശം ഏറ്റവുമധികം പതിക്കുന്ന മുഖത്തിന്റെ കാര്യമാണ് കൂടുതൽ കഷ്ടം. ഈർപ്പം നിലനിർത്തുക എന്നതാണ് പ്രധാന വെല്ലുവിളി. പ്രകൃതിദത്തമായ മാർഗത്തിലൂടെമുഖം മൃദുലവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണിയാലെടുങ്ങാത്ത പ്രശ്നങ്ങളാണ് വേനൽക്കാലത്ത് ചർമത്തിൽ ഉണ്ടാവുക. നിരവധി മുൻകരുതലുകള്‍ ഇക്കാലയളവിൽ ചർമ സംരക്ഷണത്തിന് ആവശ്യമാണ്.

സൂര്യപ്രകാശം ഏറ്റവുമധികം പതിക്കുന്ന മുഖത്തിന്റെ കാര്യമാണ് കൂടുതൽ കഷ്ടം.  ഈർപ്പം നിലനിർത്തുക എന്നതാണ് പ്രധാന വെല്ലുവിളി.

ADVERTISEMENT

പ്രകൃതിദത്തമായ മാർഗത്തിലൂടെ മുഖം മൃദുലവും സുന്ദരവുമായി  നിലനിർത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണ് മാമ്പഴ ഫെയ്സ്പാക്ക്.

മാമ്പഴത്തിനൊപ്പം അടുക്കളയിലെ ചില വസ്തുക്കളും ചേർത്താൽ വ്യത്യസ്തമായ മാമ്പഴ ഫെയ്സ്പാക്കുകൾ തയാറാക്കാം. 

മാമ്പഴവും ബദാമും

മുഖകാന്തി നിലനിർ‌ത്താൻ സഹായിക്കുന്ന ഫെയ്സ്പാക്ക് ആണിത്

ADVERTISEMENT

ആവശ്യവസ്തുക്കള്‍

ഒരു മാമ്പഴം

7-8 ബദാം

3 സ്പൂൺ ഓട്സ് 

ADVERTISEMENT

2 സ്പൂൺ തിളപ്പിക്കാത്ത പാൽ

തയ്യാറാക്കുന്ന വിധം

മാമ്പഴത്തിന്റെ പൾപ്പ് എടുക്കുക. ഇതു പാലിൽ ചേർക്കുക. ഓട്സും ബദാമും പൊടിച്ചശേഷം ഇതിലിടുക. നന്നായി മിക്സ് ചെയ്യുക.

ഉപയോഗക്രമം

മുഖത്ത് തേച്ച് 5 മിനിറ്റിനു ശേഷം കഴുകി കളയുക.

മാമ്പഴവും തേനും

മുഖം മൃദുലമാക്കാൻ ഈ ഫെയ്സ് പാക് സഹായകരമാണ്. ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് മുഖക്കുരുവിനെ തടയാനും സഹായിക്കും.

ആവശ്യമുള്ള വസ്തുക്കൾ;

പകുതി മാമ്പഴം

ഒരു സ്പൂൺ തേൻ

അര സ്പൂൺ നാരങ്ങ നീര്

ഉണ്ടാക്കുന്ന വിധം;

മാമ്പഴത്തിന്റെ പൾപ്പ് എടുക്കുക. അതിലേക്ക് തേനും നാരങ്ങനീരും ചേർക്കുക. നന്നായി മിക്സ് ചെയ്യുക.

ഉപയോഗക്രമം;

മുഖം കഴുകി വൃത്തിയാക്കുക. അതിനേശേഷം മുഖത്ത് നേർത്ത് രീതിയിൽ ഇത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക.

മാമ്പഴവും മുൾട്ടാണി മിട്ടിയും

മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്ന ഫെയ്സ്പാക് ആണിത്. മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനോടൊപ്പം ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു 

ആവശ്യമുള്ള വസ്തുക്കൾ;

ഒരു മാമ്പഴം

3 സ്പൂൺ മുൾട്ടാണി മിട്ടി

വെള്ളം 

1 സ്പൂൺ തൈര്

ഉണ്ടാക്കുന്ന വിധം;

മാമ്പഴത്തിന്റെ പൾപ്പും തൈരും മിക്സ് ചെയ്യുക. ഇതിലേക്ക് മുൾട്ടാണി മിട്ടി ചേർക്കുക. ആവശ്യമുള്ള വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക.

ഉപയോഗക്രമം;

മുഖം വൃത്തിയാക്കിയശേഷം പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക.