മുറി അടിച്ചു വാരുമ്പോഴും തല തോര്‍ത്തുമ്പോഴും ധാരാളം മുടി കിട്ടുന്നു. ഓഫിസിലെ ജോലി ചെയ്യുന്ന മേശയിലും മുടി കാണാം. ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല, പക്ഷേ ഇപ്പോൾ തലയോട്ടി വരെ കാണാൻ തുടങ്ങിയിരിക്കുന്നു. കാരണം ഉറക്കുറവ് ആയിരിക്കുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് ജോലി കഴിഞ്ഞു വന്ന് സോഷ്യൽ മീഡിയ ഉപയോഗവും ടിവി കാണലും കഴിഞ്ഞു കിടക്കുമ്പോൾ രണ്ടു മണി വരെയാകും. രാവിലെ ജോലിക്കു പോകാന്‍ നേരത്തെ ഉണരുകയും വേണം. എങ്ങനെയെങ്കിലും സമയത്തിന് എഴുന്നേറ്റ് ജോലിക്കെത്തും. വീണ്ടും ഇതുപോലെ തന്നെ കാര്യങ്ങൾ. തിരക്കു പിടിച്ച ജീവിതം. ശരിയായ ഉറക്കമില്ല. ഭക്ഷണം കൂടുതലും പുറത്തു നിന്ന്.

ഇതിനിടയിലാണ് മുടി കൊഴിയുന്നത് ശ്രദ്ധിക്കുന്നത്. മുറി അടിച്ചു വാരുമ്പോഴും തല തോര്‍ത്തുമ്പോഴും ധാരാളം മുടി കിട്ടുന്നു. ഓഫിസിലെ ജോലി ചെയ്യുന്ന മേശയിലും മുടി കാണാം. ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല, പക്ഷേ ഇപ്പോൾ തലയോട്ടി വരെ കാണാൻ തുടങ്ങിയിരിക്കുന്നു. കാരണം ഉറക്കുറവ് ആയിരിക്കുമോ? 

ADVERTISEMENT

പല കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം. ഇക്കൂട്ടത്തിലെ ഒരു പ്രധാന കാരണം തന്നെയാണ് ഉറക്കക്കുറവ്. നിരവധി പേരിൽ ഉറക്കക്കുറവ്  മുടി കൊഴിച്ചിലിനു കാരണമാകുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊർജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. പണിയെടുത്ത് തളർന്ന ശരീരം വിശ്രമിക്കുന്ന വേള. ഇതിനു സാധിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. കൂട്ടത്തിലൊന്നു മാത്രമാണ് മുടിക്കൊഴിച്ചിൽ.

‌മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളർച്ച കുറയുക, കരുത്ത് നഷ്ടപ്പെടുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്. ദിവസവും 8 മണിക്കൂര്‍ ഉറക്കമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ആഹാരത്തിലും ജീവിതശൈലിയിലും ശ്രദ്ധ വേണം.