ചോക്ക്‌ലേറ്റിന്റെ ലെയറുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കാരമൽ നാവിലലിയുമ്പോഴുള്ള രുചിവിസ്ഫോടനം പോലെയാണ് ഈ മുടിയിഴകളിൽ ബ്ലെൻഡ് ചെയ്തെടുക്കുന്ന ഈ ഷേഡ്.. റിച്ച് ലുക്ക് നൽകുന്ന റെഡും ബ്രൗണും ഇടകലരുന്നതാണിത്.

ചോക്ക്‌ലേറ്റിന്റെ ലെയറുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കാരമൽ നാവിലലിയുമ്പോഴുള്ള രുചിവിസ്ഫോടനം പോലെയാണ് ഈ മുടിയിഴകളിൽ ബ്ലെൻഡ് ചെയ്തെടുക്കുന്ന ഈ ഷേഡ്.. റിച്ച് ലുക്ക് നൽകുന്ന റെഡും ബ്രൗണും ഇടകലരുന്നതാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോക്ക്‌ലേറ്റിന്റെ ലെയറുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കാരമൽ നാവിലലിയുമ്പോഴുള്ള രുചിവിസ്ഫോടനം പോലെയാണ് ഈ മുടിയിഴകളിൽ ബ്ലെൻഡ് ചെയ്തെടുക്കുന്ന ഈ ഷേഡ്.. റിച്ച് ലുക്ക് നൽകുന്ന റെഡും ബ്രൗണും ഇടകലരുന്നതാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോക്ക്‌ലേറ്റ് ഇഷ്ടമുള്ളവർക്കറിയാം, ചെറിയൊരു മടുപ്പിനോട്, വിരസതയോട് കടക്കൂ പുറത്ത് എന്നു പറയാൻ ചോക്ക്‌ലേറ്റ് രുചി മാത്രം മതി. ഓഫ് ആയ മൂഡ് ഉടനടി ഓൺ ആയിക്കോളും. ലോകം കീഴടക്കിയ രുചിയെന്ന പോലെ, ലോകമെമ്പാടുമുള്ള ഫാഷനിസ്റ്റകളെ പ്രലോഭിപ്പിക്കുന്ന മികച്ച ഹെയർ കളർ കൂടിയാണ് ചോക്ക്‌ലേറ്റ്. ഒരേസമയം ക്ലാസി, വൈബ്രന്റ് ലുക്ക് നൽകും ചോക്ക്‌ലൈറ്റ് ബ്രൗൺ ഹെയർകളർ. 

നിറഭേദങ്ങൾ

ADVERTISEMENT

ചോക്ക്‌ലേറ്റിന്റെ വിവിധ രുചിഭേദങ്ങൾ പോലെയാണ് ഹെയർകളറിലെ നിറഭേദങ്ങളും. സുരക്ഷിതമായ ബ്രൗൺ മുതൽ കിടിലോൽക്കിടിലം എന്നു പറയാവുന്ന മോക (mocha), മോൾട്ടൻ കാരമൽ ഹെലൈറ്റ്, ചോക്ക്‌ലൈറ്റ് ബ്രൗൺ തുടങ്ങിയവയിലൂടെ ഒരാളുടെ ലുക്ക് പലരീതിയിൽ മാറ്റിമറിക്കാം.

രാജ്യാന്തര ചോക്ക്‌ലേറ്റ് ദിനം ആഘോഷിക്കുന്ന മാസമായതിനാൽ ഇക്കുറി ചോക്ക്‌ലേറ്റ് ഹെയർകളറുകളെക്കുറിച്ച് കൂടുതൽ അറിയാം. വായിൽ വെള്ളമൂറിക്കുന്ന, ഒറ്റക്കാഴ്ചയിൽ കണ്ണെടുക്കാനാകാത്ത ചോക്ക്‌ലേറ്റ് നിറങ്ങളെക്കുറിച്ച് ഗ്രീൻ ട്രെൻഡ്സ് സ്റ്റൈലിസ്റ്റ് അരുൺ ബാബു പറയുന്നു.

Smooth Chocolate

ചോക്ക്‌ലേറ്റ് നിറത്തിന്റെ ഓംബ്രേ ഷേഡ് ആണിത്. സ്ട്രെയ്റ്റ് ഹെയര്‍ ആണെങ്കിൽ മികച്ച ലുക്ക് നൽകും. ഈ നിറത്തിന്റെ ബ്ലെൻഡ് അനുസരിച്ച് മുടിക്ക് ഫുൾനെസ്, വൊള്യൂമ്നസ് ഫീൽ ലഭിക്കും. വൈബ്രന്റ് ലുക്ക് എന്നതിനൊപ്പം ഓംബ്രേ ഹെലൈറ്റ് ആയതിനാൽ സ്റ്റൈൽ ഗെയിമില്‍ മുന്നിൽ നിൽക്കുകയും ചെയ്യാം.

ADVERTISEMENT

Chocolate Fondue

ഹെയർകളർ ചോക്ക്‌ലേറ്റ് തന്നെ എന്നാണെങ്കിൽ, മികച്ച തിരഞ്ഞെടുപ്പാണിത്. വായിൽ വെള്ളമൂറിക്കുന്ന ഷേഡ്. കൂടുതൽ നേരം നോക്കിനിന്നാൽ അതലിഞ്ഞുപോകുമെന്നു തോന്നിപ്പിക്കുന്ന നിറം. ചോക്ക്‌ലേറ്റ് ബ്രൗണിന്റെ വിവിധ ഷേഡുകൾ ബ്ലെൻഡ് ചെയ്യുകയാണിവിടെ. ഒരു ബക്കറ്റ് ചോക്ക്‌ലേറ്റ് ഫാൻഡൂവിൽ മുക്കിയെടുത്തെന്നും തോന്നിപ്പിക്കും വിധം തിളങ്ങും മുടിയിഴകൾ. ഇതിലെ മൈക്രോ ഹെലൈറ്റിങ് ടെക്നിക് വഴി ചിലയിടത്ത് ഊഷ്മളായ കളർ പോപ്പിങ് ഫീൽ ലഭിക്കും

Rich Caramel Twists

സ്കിൻ ടോൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തിരഞ്ഞെടുക്കാവുന്ന ഹെയർകളറാണിത്. ചോക്ക്‌ലേറ്റിന്റെ ലെയറുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കാരമൽ നാവിലലിയുമ്പോഴുള്ള രുചിവിസ്ഫോടനം പോലെയാണ് ഈ മുടിയിഴകളിൽ ബ്ലെൻഡ് ചെയ്തെടുക്കുന്ന ഈ ഷേഡ്.. റിച്ച് ലുക്ക് നൽകുന്ന റെഡും ബ്രൗണും ഇടകലരുന്നതാണിത്. 

ADVERTISEMENT

Coca goodness

എത്രകഴിച്ചാലും മതിവരാത്ത ചോക്ക്‌ലേറ്റ് പോലെയാണീ നിറവും. കൊക്കയുടെ ഡീപ് ബ്രൗൺ നിറം ഏറെ ആകർഷകം. ഊഷ്മളമായ സ്കിൻ ടോണ്‍ ഉള്ളവർക്ക് അനുയോജ്യം. ഹെയർ ടെക്സ്ചർ ഏതായാലും ഈ ഷേഡ് ആകർഷകമാകുമെന്ന പ്രത്യേകതയുമുണ്ട്.

Piecey Balayage

ഷോർട് ഹെയർ ഉള്ളവർക്കും കൂൾ സ്കിൻ ടോൺ ഉള്ളവർക്കും ഈ ഡാർക്ക് ചോക്‌ലേറ്റ് ബലേജ് ‌ഷേഡ് തിരഞ്ഞെടുക്കാം. മുടിയുടെ പകുതിയിൽ നിന്ന് ഹൈലൈറ്റ് പോലെ ബ്ലെൻഡ് ചെയ്തുപോകുന്ന ഷേഡ് ആണിത്.

മുടി കളർ ചെയ്യാനൊരുങ്ങുമ്പോൾ ചോക്ക്‌ലേറ്റ് നിറമാണ് ആഗ്രഹിക്കുന്നതെങ്കില്‍ കണ്ണുമടച്ച് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കരുത്. മികച്ച ഷേഡ് തിരഞ്ഞെടുക്കേണ്ടത് ഒരാളുടെ സ്കിൻ ടോൺ അനുസരിച്ചാണ്. ചിലരുടെ സ്കിൻടോൺ ഊഷ്ടമളമായിരിക്കും, മറ്റു ചിലരുടേത് കൂൾ, ചിലരുടേത് ന്യൂട്രല്‍ എന്നിങ്ങനെയാകും. ഇതനുസരിച്ച് ഷേഡ് തിരഞ്ഞെടുക്കണം.

അരുൺ ബാബു, സ്റ്റൈലിസ്റ്റ്, ഗ്രീൻ ട്രെൻഡ്സ്