താടിയിലും പേനോ എന്നു ചോദിച്ച് അദ്ഭുതപ്പെടേണ്ട. താടിയിലും പേൻ വരാം. തലയിലേതിനേക്കാൾ വലുപ്പം ഈ പേനുകൾ‍ക്ക് ഉണ്ടായിരിക്കും. ശരിയായ പരിചരണം നൽകാത്തതാണു ഈ പ്രശ്നത്തിനു കാരണം...

താടിയിലും പേനോ എന്നു ചോദിച്ച് അദ്ഭുതപ്പെടേണ്ട. താടിയിലും പേൻ വരാം. തലയിലേതിനേക്കാൾ വലുപ്പം ഈ പേനുകൾ‍ക്ക് ഉണ്ടായിരിക്കും. ശരിയായ പരിചരണം നൽകാത്തതാണു ഈ പ്രശ്നത്തിനു കാരണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താടിയിലും പേനോ എന്നു ചോദിച്ച് അദ്ഭുതപ്പെടേണ്ട. താടിയിലും പേൻ വരാം. തലയിലേതിനേക്കാൾ വലുപ്പം ഈ പേനുകൾ‍ക്ക് ഉണ്ടായിരിക്കും. ശരിയായ പരിചരണം നൽകാത്തതാണു ഈ പ്രശ്നത്തിനു കാരണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താടി പരിചണരണം അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ശ്രദ്ധയോടെ സമയം കണ്ടെത്തി വേണം അതു ചെയ്യാൻ. കൃത്യമായ പരിചരണവും ശ്രദ്ധയും നൽകിയില്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ താടിയെ തേടിവരാം. താടിക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഇതാണ്.,

സെബോറിക് ഡെർമറൈറ്റിസ് (താരൻ)

ADVERTISEMENT

തലയിൽ മാത്രം വരുന്ന രോഗമാണ് താരൻ എന്നു വിശ്വസിക്കുന്ന നിരവധിപ്പേരുണ്ട്. എന്നാൽ അതു തെറ്റാണ്. താടിയിലും താരൻ വരാം. പൊടിയും ചെളിയും അടിഞ്ഞു കൂടിയാണ് താരൻ ഉണ്ടാവുക. ഇതു പതിയെ താടി രോമങ്ങൾ െകാഴിയാൻ കാരണമാകും. വട്ടത്തിലാണ് താടി കൊഴിയുക. ഇതോടെ താടി വടിക്കാൻ നിർബന്ധിതരാകും.

തലയിൽ വരുന്ന താരന് ഫംഗൽ സ്വഭാവമുള്ളതാണെങ്കിൽ താടിയിലേക്കു പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മുടിയില്‍ താരൻ ശ്രദ്ധയിൽപ്പെട്ടാൽ താടി പരിചണവും ശ്രദ്ധയതും വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. യാത്ര ചെയ്യുമ്പോൾ താടി ഷർട്ടിനകത്തു വച്ച് പൊടിയടിക്കാനുള്ള സാധ്യത കുറയ്ക്കുന്ന രീതിയാണ പല താടിക്കാരും പിന്തുടരുന്നത്. ഇത് എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. ഓരോ യാത്ര കഴിയുമ്പോഴും താടി കഴുകി പൊടിയും ചളിയും കളയുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളിൽ ആൻഡി ഡാൻട്രഫ് ഷാംപു ഉപയോഗിച്ച് കഴുകുക. സ്പാ ട്രീറ്റ്മെന്റിന് വിധേയനാവുക എന്നതാണ് താരൻ വരാതാരിക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ.

ADVERTISEMENT

ഇൻഫെക്‌ഷൻ

ഷേവ് ചെയ്യുമ്പോൾ താടിയിലുണ്ടാകുന്ന മുറിവുകൾ ശ്രദ്ധിക്കാത്തവര്‍ നിരവധിയാണ്. ചെറിയ മുറിവല്ലേ, സാധാരണമല്ലേ എന്നെല്ലാമായിരിക്കും ചിന്തിക്കുക. എന്നാൽ താടി വളരുന്നതിനൊപ്പം പെടി അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. ഇത് മുറിവിൽ അണുബാധ ഉണ്ടാകാൻ കാരണമാകാം. ഇത്തരം അണുബാധ മുഖത്തെ കോശങ്ങൾ നഷ്ടപ്പെടാനും താടി വളർച്ചയെ ബാധിക്കാനും സാധ്യതകളുണ്ട്. താടിരോമങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ സോറിയാസിസ് രോഗങ്ങൾ വരാനും സാധ്യത ഉണ്ട്. ‍‍അതുകൊണ്ട് മുഖത്ത് എന്തു ചെയ്യുമ്പോഴും സൂക്ഷ്മത ഉറപ്പാക്കുക. ചെറുതായാലും വലുതായാലും മുഖത്ത് ഉണ്ടാകുന്ന മുറിവുകളിൽ ഉടനെ മരുന്നുകൾ ഉപയോഗിക്കുക. വൃത്തിയോടും വെടുപ്പോടും സൂക്ഷിക്കുകയും വേണം. 

ADVERTISEMENT

പേൻ ശല്യം

താടിയിലും പേനോ എന്നു ചോദിച്ച് അദ്ഭുതപ്പെടേണ്ട. താടിയിലും പേൻ വരാം. തലയിലേതിനേക്കാൾ വലുപ്പം ഈ പേനുകൾ‍ക്ക് ഉണ്ടായിരിക്കും. ശരിയായ പരിചരണം നൽകാത്തതാണു ഈ പ്രശ്നത്തിനു കാരണം. താടി കെട്ടു പിടിക്കുന്നതും ശരിയായി കഴുകാത്തതും പേൻ വരാൻ കാരണമാകും. നീളൻ താടിയുള്ളവർ ദിവസേന പരിശോധിച്ച് വൃത്തിയാക്കി നിർത്തുക മാത്രമാണ് താടിയിലെ പേനിൽ നിന്നു രക്ഷപ്പെടാനുള്ള വഴി.