ഈ തെറ്റ് ഹെയർസ്റ്റൈലിൽ സംഭവിക്കുന്നവർ നിരവധിയാണ്. പാർട്ടിക്കു പോകാനായി വസ്ത്രം ധരിക്കും. പക്ഷേ, ഹെയർസ്റ്റൈല്‍ അനുയോജ്യം ആയിരിക്കില്ല. അതോടെ കഷ്ടപ്പെട്ട് ഒരുങ്ങിയതിന് പ്രയോജനം ലഭിക്കില്ല.

ഈ തെറ്റ് ഹെയർസ്റ്റൈലിൽ സംഭവിക്കുന്നവർ നിരവധിയാണ്. പാർട്ടിക്കു പോകാനായി വസ്ത്രം ധരിക്കും. പക്ഷേ, ഹെയർസ്റ്റൈല്‍ അനുയോജ്യം ആയിരിക്കില്ല. അതോടെ കഷ്ടപ്പെട്ട് ഒരുങ്ങിയതിന് പ്രയോജനം ലഭിക്കില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര സുന്ദരമായി വസ്ത്രം ധരിച്ചാലും വില കൂടിയ ആക്സസറീസ് ഉപയോഗിച്ചാലും ചെറിയൊരു പിഴവു മതി ലുക്കിനെ മൊത്തം ബാധിക്കാൻ. പെൺകുട്ടികളുടെ കാര്യത്തിൽ ഇതിന് സാധ്യത വളരെ കൂടുതലുമാണ്.

ഈ തെറ്റ് ഹെയർസ്റ്റൈലിൽ സംഭവിക്കുന്നവർ നിരവധിയാണ്. പാർട്ടിക്കു പോകാനായി വസ്ത്രം ധരിക്കും. പക്ഷേ, ഹെയർസ്റ്റൈല്‍ അനുയോജ്യം ആയിരിക്കില്ല. അതോടെ കഷ്ടപ്പെട്ട് ഒരുങ്ങിയതിന് പ്രയോജനം ലഭിക്കില്ല. എന്തോ ഒരു സ്വരച്ചേർച്ച ഇല്ലായ്മ ലുക്കിൽ പ്രതിഫലിക്കും. സ്റ്റൈലിഷ് ആയി തിളങ്ങുക എന്ന ലക്ഷ്യം അവിടെ തകരും.

ADVERTISEMENT

ഏതു സാഹചര്യമായാലും ഒരേ ഹെയർസ്റ്റൈൽ തന്നെ തുടരുന്ന പെൺകുട്ടികൾ നിരവധിയാണ്. ഷോപ്പിങ്, പാർട്ടി, യാത്രകൾ എന്നിങ്ങനെ എല്ലായിടത്തും ഒരേ ഹെയർസ്റ്റൈൽ. അതാണ് കംഫർട്ട് എന്ന് ചിലർ അഭിപ്രായപ്പെടാറുമുണ്ട്. എന്നാൽ സാഹചര്യത്തിന് അനുയോജ്യവും കംഫര്‍ട്ടുമായ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാൻ ഇവർ ശ്രമിക്കുകയുമില്ല.

മടിയാണ് ചിലരുടെ പ്രശ്നം. മുടി ഭംഗിയിൽ ഒരുക്കാൻ സമയം വേണ്ടേ ?, അത് ആലോചിക്കുമ്പോള്‍ തന്നെ മടി തോന്നും. അതുകൊണ്ട് മുടി എങ്ങനെ കിടന്നാലും കുഴപ്പമില്ല എന്നു ചിന്തിച്ച് സമാധാനിക്കാന്‍ ശ്രമിക്കും. വസ്ത്രം ധരിക്കാനും മേക്കപ് ചെയ്യാനും കുറേ സമയം എടുക്കുകയും എന്നാൽ ഹെയർസ്റ്റൈലിന് ലുക്കിൽ പ്രാധാന്യമില്ല എന്നു ധാരണ വച്ചു പുലർത്തുന്നവരുമുണ്ട്.

ADVERTISEMENT

ഒരാളെ സ്റ്റൈലിഷ് ആക്കുന്നതില്‍ ഹെയർസ്റ്റൈലിന് വലിയ പങ്കുണ്ട്. മുഖത്തിന് അനുയോജ്യമായ, മുടിയുടെ സ്വഭാവം മനസ്സിലാക്കിയുള്ള ഹെയര്‍ സ്റ്റൈലുകൾ വേണം പിന്തുടരാൻ. ഒന്നു ശ്രദ്ധിച്ചാൽ വളരെ വേഗം മുടി ഒരുക്കാം. പൊതുവായി എവിടെയും തിളങ്ങാനാവുന്ന ഹെയർസ്റ്റൈലുകളുണ്ട്. ഇവ ആദ്യം പരീക്ഷിക്കാം. പിന്നീട് ചെറിയ മാറ്റങ്ങള്‍‍ വരുത്തി പുതുക്കിയും മിനുക്കിയും വ്യത്യസ്ത സ്റ്റൈലുകളിലേക്ക് ചേക്കേറാം. ഏതാനും മിനിറ്റുകൾ മാത്രമേ ഇതിനെല്ലാം വേണ്ടിവരൂ എന്നതും അപ്പോൾ തിരിച്ചറിയും.

English Summary : Simple and cute hairstyles for girls