നമ്മുടെ ക്ഷീണം പ്രതിഫലിക്കുന്നിടമാണ് കണ്ണ്. ഉറക്കക്ഷീണവും ആരോഗ്യക്കുറവുമെല്ലാം കണ്ണിലും അതിനു ചുറ്റുമുള്ള ഭാഗത്തും വേഗം പ്രതിഫലിക്കും. കണ്ണിന്റെ നിറം മാറുക, ചെറുതാകുക, പീലികൾ കൊഴിയുക, ചുറ്റിലും കറുപ്പ് നിറം വ്യാപിക്കുക എന്നിങ്ങനെ പലരീതിയിൽ ഇതെല്ലാം പ്രത്യക്ഷപ്പെടും. ഇതെല്ലാം ആകെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറക്കക്ഷീണവും ആരോഗ്യക്കുറവുമെല്ലാം കണ്ണിലും അതിനു ചുറ്റിലുമുള്ള ഭാഗത്ത് വേഗം പ്രതിഫലിക്കും. കണ്ണിന്റെ നിറം മാറുക, ചെറുതാകുക, പീലികൾ കൊഴിയുക, ചുറ്റിലും കറുപ്പ് നിറം വ്യാപിക്കുക എന്നിങ്ങനെ പലരീതിയിലാണ് ഇതെല്ലാം പ്രത്യക്ഷപ്പെടുക. മുഖം എത്ര മേക്കപ് ചെയ്ത് സുന്ദരമാക്കിയാലും, കണ്ണിനു ചുറ്റും കറുപ്പ് തെളിഞ്ഞു നിൽക്കും. അല്ലെങ്കിൽ കണ്ണ് തളർന്നിരിക്കും. പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടാന്‍ ഇതു തന്നെ ധാരാളം. എന്നാൽ കണ്ണിന്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ എല്ലാ ദിവസവും കുറച്ചു സമയം മാറ്റിവച്ചാൽ മതി. ജീവിതശൈലിയില്‍ ചില മാറ്റങ്ങളും കൂടിച്ചേർന്നാൽ എല്ലാം പൂർണമാകും.

അകാരണമായി കണ്ണ് തിരുമ്മുന്നത് ചിലരുടെ ശീലമാണ്. ഇതു ചർമം ചുളിയുന്നതിനും പ്രായം കൂടുതൽ തോന്നുന്നതിനും കാരണമാകും. കണ്ണുകളുടെ നിറം മാറാനും സാധ്യതയുണ്ട്. ഈ ശീലം ഒഴിവാക്കാം. കണ്ണിനു ചുറ്റുമുള്ള മേക്കപ് നീക്കം ചെയ്യുന്നതും ശ്രദ്ധയോടെ വേണം. കണ്ണിൽ അമിതമായി ബലം നൽകേണ്ടി വരുന്ന സാഹചര്യങ്ങളും ഒഴിവാക്കണം.

ADVERTISEMENT

കണ്ണിനു ചുറ്റിലും കറുപ്പ് വരാനുള്ള മറ്റൊരു പ്രധാന കാരണം സൂര്യപ്രകാശമാണ്. താരതമ്യേന മൃദുലമായ ഈ ഭാഗം സൂര്യപ്രകാശത്തില്‍ വേഗം നിറം മാറും. സൺഗ്ലാസ് ഉപയോഗിക്കുക എന്നതാണ് ഈ അവസ്ഥ മറികടക്കാനുള്ള വഴി. നേരിട്ട് സൂര്യപ്രകാശം കണ്ണിൽ പതിക്കുന്നത് തടയാം. കണ്ണിന്റെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

മുഖത്ത് ഉപയോഗിക്കുന്ന സാധാരണ സൺസ്ക്രീനുകൾ കണ്ണിനു ചുറ്റിലും പുരട്ടിയാൽ അലർജിയോ നീറ്റലോ ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണ് വളരെ വേഗം പ്രതികരിക്കും എന്നതിനാലാണ് ഇത്. അതിനാൽ കണ്ണിനു ചുറ്റിലും സൺസ്ക്രീൻ ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ കണ്ണിനും യാതൊരു അസ്വസ്ഥതയും ഉണ്ടാക്കാത്ത സൺസ്ക്രീനുകൾ വിപണിയിൽ ലഭ്യമാണ്. ഇവ പരീക്ഷിച്ചു നോക്കാവുന്നതാണ്.

ADVERTISEMENT

എത്ര വിലകൂടിയ മേക്കപ് വസ്തുക്കൾ ആണെങ്കിലും കണ്ണിന് ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ അവ ഒഴിവാക്കാൻ മടിക്കേണ്ടതില്ല. കാഴ്ചയെ ബാധിക്കുന്ന ഒന്നും തന്നെ അവയിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്. 

ജീവിതശൈലിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഉപ്പ് കലർന്ന ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. പഴവർഗങ്ങളും ഇലവര്‍ഗങ്ങളും കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം. കൃത്യമായ ഉറങ്ങേണ്ടത് അനിവാര്യമാണ്.

ADVERTISEMENT

കമ്പ്യൂട്ടറിനു മുൻപിൽ ഒരുപാട് നേരം ഇരുന്നുള്ള ജോലിയാണെങ്കിൽ ഇടയ്ക്ക് ചെറിയ വിശ്രമം നൽകുക. ഇത്തരം ജോലിക്കാർക്ക് ഉപയോഗിക്കാൻ വേണ്ടിയുള്ള കണ്ണടകൾ വിപണിയിൽ ലഭ്യമാണ്. കണ്ണിനു സംരക്ഷണം നൽകാൻ ഇത് സഹായിക്കും.

ചർമപരിപാലനത്തിൽ കണ്ണിനും പ്രാധാന്യം നൽകുക. ഗുണമേന്മയുള്ള ഐ മേക്കപ് വസ്തുക്കൾ വാങ്ങി ഉപയോഗിക്കാം.

English Summary : How did remove dark Circles, Malayalam Beauty Tips