ഹെയർട്രാൻസ്പ്ലാന്റിങ് പോലെ അതീവ ശ്രദ്ധയോടും ഗുണമേന്മയോടും കൂടി ചെയ്യേണ്ട ചികിത്സകളില്‍ വിലക്കുറവിൽ ആകര്‍ഷിക്കപ്പെടുന്ന നിരവധിപ്പേരുണ്ട്. എന്നാൽ ഇത്തരം തിരഞ്ഞെടുപ്പുകൾ പലതും വളരെ വലിയ അപകടത്തിലാണ് പലപ്പോഴും കലാശിച്ചിട്ടുള്ളത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറിയെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു

ഹെയർട്രാൻസ്പ്ലാന്റിങ് പോലെ അതീവ ശ്രദ്ധയോടും ഗുണമേന്മയോടും കൂടി ചെയ്യേണ്ട ചികിത്സകളില്‍ വിലക്കുറവിൽ ആകര്‍ഷിക്കപ്പെടുന്ന നിരവധിപ്പേരുണ്ട്. എന്നാൽ ഇത്തരം തിരഞ്ഞെടുപ്പുകൾ പലതും വളരെ വലിയ അപകടത്തിലാണ് പലപ്പോഴും കലാശിച്ചിട്ടുള്ളത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറിയെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെയർട്രാൻസ്പ്ലാന്റിങ് പോലെ അതീവ ശ്രദ്ധയോടും ഗുണമേന്മയോടും കൂടി ചെയ്യേണ്ട ചികിത്സകളില്‍ വിലക്കുറവിൽ ആകര്‍ഷിക്കപ്പെടുന്ന നിരവധിപ്പേരുണ്ട്. എന്നാൽ ഇത്തരം തിരഞ്ഞെടുപ്പുകൾ പലതും വളരെ വലിയ അപകടത്തിലാണ് പലപ്പോഴും കലാശിച്ചിട്ടുള്ളത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറിയെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെയർട്രാൻസ്പ്ലാന്റിങ് പോലെ അതീവ ശ്രദ്ധയോടും ഗുണമേന്മയോടും കൂടി ചെയ്യേണ്ട ചികിത്സകളില്‍ വിലക്കുറവിൽ ആകര്‍ഷിക്കപ്പെടുന്ന നിരവധിപ്പേരുണ്ട്. എന്നാൽ ഇത്തരം തിരഞ്ഞെടുപ്പുകൾ പലതും വളരെ വലിയ അപകടത്തിലാണ് പലപ്പോഴും കലാശിച്ചിട്ടുള്ളത്. 

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറിയെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് നാം കേട്ടത്. ഹെയർ ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് മൂന്നു ദിവസങ്ങൾക്കുശേഷമായിരുന്നുസന്തോഷ് എന്ന 22കാരൻ മരണത്തിനു കീഴടങ്ങിയത്. ലൈസന്‍സില്ലാത്ത ഒരു സ്ഥാപനം കുറഞ്ഞ നിരക്കിൽ നടത്തിയ ശസ്ത്രക്രിയയാണ് സന്തോഷിന്റെ ജീവൻ അപഹരിച്ചത്.

ADVERTISEMENT

ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ സര്‍ജന്മാരോ, എന്തിനേറെ ചര്‍മ്മ രോഗ വിദഗ്ധരോ പോലുമല്ലെന്ന് പിന്നീട് തെളിഞ്ഞു. പൊലീസ് ക്ലിനിക്ക് അടച്ച് പൂട്ടുകയും അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പക്ഷേ, എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോള്‍ എടുക്കുന്ന ഇത്തരം നടപടി കൊണ്ട് മാത്രം ഹെയര്‍ ട്രാന്‍സ്പ്ലാന്റ് രംഗത്തെ കള്ളനാണയങ്ങള്‍ ഇല്ലാതാക്കാനാവില്ല. കുറഞ്ഞ നിരക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന മോഹനവാഗ്ദാനത്തിന്റെ പിന്നാലെ പോകുന്നതാണ് ഇത്തരം അപകടങ്ങളില്‍ കലാശിക്കുന്നത്.

സന്തോഷിന്റേത് ഒറ്റപ്പെട്ട സംഗതിയല്ല. വില കുറഞ്ഞ ഹെയര്‍ ട്രാന്‍സ്പ്ലാന്റിങ് എന്ന കെണിയില്‍ അകപ്പെട്ട് പോയ പലര്‍ക്കും ഇത്തരത്തില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. തന്റെ ഹീറോ വെയ്ന്‍ റൂണിയെ പോലെ തല മനോഹരമാക്കണമെന്ന മോഹവുമായിട്ടാണ് ഫൈസല്‍ ഹമീദ് എന്ന 30കാരന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്റര്‍നെറ്റില്‍ വിവിധ രാജ്യങ്ങളിലെ നിരക്ക് പരിശോധിച്ചപ്പോള്‍ തുര്‍ക്കിയിലാണ് കുറവെന്ന് കണ്ടെത്തി. യുകെയിലെയും കാനഡയിലെയും നിരക്കിന്റെ പത്തിലൊന്നാണ് തുര്‍ക്കിയിലെ ഒരു ക്ലിനിക്ക് വാഗ്ദാനം ചെയ്തത്. 

ADVERTISEMENT

അങ്ങനെ യുകെയില്‍ നിന്ന് ഹമീദ് തുര്‍ക്കിയിലെത്തി ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ട പ്രക്രിയയില്‍ നിരവധി ഡോക്ടര്‍മാരും ടെക്‌നീഷ്യന്മാരുമൊക്കെ ഹമീദിന്റെ തലയില്‍ കൈവച്ചു. ഗംഭീര സര്‍ജറി എന്നൊക്കെ വിശ്വസിച്ച് ഹമീദ് പണവും നല്‍കി തിരികെ യുകെയിലെത്തി. പക്ഷേ, സ്വപ്നങ്ങളൊക്കെ തകര്‍ന്നടിയുന്നതാണ് ഹമീദ് പിന്നെ കണ്ടത്. 

തുര്‍ക്കിയിലെ ഡോക്ടര്‍മാര്‍ ഹമീദിന്റെ തലയ്ക്ക് പിന്‍വശത്ത് നിന്നും ആവശ്യത്തില്‍ കൂടുതല്‍ മുടിയിഴകൾ ശേഖരിച്ചതിനാല്‍ അവയെല്ലാം നശിച്ച് പോയിരുന്നു. മുടി ശേഖരിക്കുന്നതിനും വച്ചു പിടിപ്പിക്കുന്നതിനും അവിടെ ഉപയോഗിച്ച നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ മൂലം നിലവിലുള്ള മുടിയിഴകൾ കൂടി നശിക്കുകയാണുണ്ടായത്. 

ADVERTISEMENT

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ സംബന്ധിച്ച് പല രാജ്യങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമല്ലെന്ന് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഹെയര്‍ റിസ്റ്റോറേഷന്‍ സര്‍ജറി പ്രസിഡന്റ് ഡോ.ഗ്രേഗ് വില്യംസ് പറയുന്നു. ഇത് ഗുണനിലവാരം കുറഞ്ഞ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കുകള്‍ തഴച്ച് വളരാന്‍ കാരണമാകുന്നു. പരിശീലനം ലഭിക്കാത്തവരും ആവശ്യമായ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തവരുമാണ് ഇത്തരം സ്ഥാപനങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളും വൃത്തിയില്ലാത്തതായിരിക്കും. പല രോഗികളില്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ അപകടം ക്ഷണിച്ച് വരുത്തുന്നു. മുടി കൊഴിച്ചിലിന്റെ മൂല കാരണം മനസ്സിലാക്കാനുള്ള മൂല്യനിര്‍ണ്ണയ പരിശോധന പോലും ഇത്തരം ക്ലിനിക്കുകളില്‍ ഉണ്ടാകില്ല. 

ഇത് നാം പ്രതീക്ഷിക്കുന്നതിലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. ശരിയായ പരിശോധനകള്‍ നടത്തുന്നില്ലെങ്കില്‍ എച്ച്‌ഐവി രോഗിയായ ഒരാളുടെ തലയില്‍ ഉപയോഗിച്ച ഉപകരണങ്ങള്‍തന്നെ മറ്റൊരു രോഗിയുടെ തലയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. സുരക്ഷിതമായ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് രോഗികളില്‍ അവബോധം സൃഷ്ടിക്കുക മാത്രമാണ് ഇത്തരം ദുരന്തങ്ങള്‍ തടയാനുള്ള വഴി. 

ഇവിടെയാണ് ലോകമെങ്ങും ശാഖകളുള്ളതും കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നതുമായ ഡിഎച്ച്‌ഐ ഇന്റര്‍നാഷനല്‍ ക്ലിനിക്കിന്റെ പ്രസക്തി. 1970 മുതല്‍ ഡിഎച്ച്‌ഐ ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. 2003ല്‍ ഫോളിക്കുലര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍ അവതരിപ്പിച്ച ഗ്രൂപ്പ് 2005ല്‍ അതിനൂതനമായ ഡയറക്ട് ഹെയര്‍ ഇംപ്ലാന്റേഷന്‍ ടെക്‌നിക്ക് നടപ്പാക്കി. മറ്റു ടെക്‌നിക്കുകളില്‍ നിന്ന് വ്യത്യസ്തമായ ഡിഎച്ച്‌ഐ ടെക്‌നിക്കില്‍ സ്‌കാല്‍പലുകളോ, മുടി വയ്ക്കാനുള്ള കീറലുകളോ, സ്റ്റിച്ചുകളോ ഒന്നും ആവശ്യമില്ല. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാനാവുന്ന പ്രത്യേകമായി തയ്യാറാക്കിയ ഉപകരണം ഉപയോഗിച്ചാണ് മുടിയിഴകൾ ശേഖരിക്കുന്നത്. തലമുടിക്ക് പുറമേ താടിയിലെയും കണ്‍ പുരികങ്ങങ്ങളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയും ഡിഎച്ച്‌ഐ സെന്ററുകള്‍ നല്‍കുന്നുണ്ട്. സ്‌കാല്‍പ് മൈക്രോ പിഗ്മന്റേഷന്‍, ഡയറക്ട് ഹെയര്‍ ഫ്യൂഷന്‍, അനാജെന്‍ ട്രീറ്റ്‌മെന്റ്, പിആര്‍പി ഗ്രോത്ത് തുടങ്ങിയ ചികിത്സകളും ഇവിടെ നല്‍കുന്നു. 

മറ്റിടങ്ങളില്‍ ടെക്‌നീഷ്യന്മാരും അസിസ്റ്റന്റുമാരും ട്രാന്‍സ്പ്ലാന്റേഷന്‍ നിര്‍വഹിക്കുമ്പോള്‍ ഡിഎച്ച്‌ഐ തുടക്കം മുതല്‍ ഒടുക്കം വരെ എംഡി ഡര്‍മറ്റോളജിസ്റ്റ് ഡോക്ടര്‍മാരെ ഇതിനായി നിയോഗിക്കുന്നു. ഡിഎച്ച്‌ഐയിലെ എല്ലാ ഡോക്ടര്‍മാരെയും പരിശീലിപ്പിക്കുന്നതും അവരെ സര്‍ട്ടിഫൈ ചെയ്യുന്നതും ലണ്ടനിലെ ഹെയര്‍ റീസ്റ്റോറേഷന്‍ അക്കാദമിയാണ്. ഉപഭോക്തൃ സംതൃപ്തിയില്‍ ഐഎംആര്‍ബി ഡിഎച്ച്‌ഐ ഗ്രൂപിന് ഒന്നാം സ്ഥാനം നല്‍കിയിട്ടുണ്ട്. 

English Summary : How do some clinics offer cheap pricing in Hair Transplanting