ഉപഭോക്താവിന്റെ മുൻപിൽ വച്ചു തന്നെയാണ് ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത്. യുവി മെഷീൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇതിനായി ഇവിടെയുണ്ട്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഷീറ്റും ടവ്വലുമാണാണ് മുടി വെട്ടുമ്പോഴും തല കഴുകുമ്പോഴും ഉപയോഗിക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് സലൂണിലുണ്ടായ അനുഭവം എഴുത്തുകാരൻ എൻ.എസ് മാധവന്‍ പങ്കുവച്ചിരുന്നു. അത്യധികം സുരക്ഷിതമായ സാഹചര്യത്തിലായിരുന്നു സലൂണിന്റെ പ്രവർത്തനമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബ്രീട്ടീഷ് കമ്പനിയായ Tony & Guy ഫ്രാഞ്ചൈസിയിൽ സമീർ ഹംസയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സലൂണുകളാണ് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മാതൃകയാവുന്നത്. ഒരു സുരക്ഷ പ്രൊട്ടോകോൾ ഒരുക്കിയാണ് ഈ കോവിഡ് കാലത്ത് സലൂണിന്റെ പ്രവർത്തനം.

അപ്പോയ്മെന്റ് എടുത്താൽ മാത്രമേ ഇപ്പോൾ സലൂണിലേക്ക് പ്രവേശനമുള്ളൂ. സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കിയശേഷം ശരീര താപനില പരിശോധിക്കും. പിന്നീട് ഇവർക്ക് ഗ്ലൗസും ഷൂ കവറും നൽകും. ഇത്രയും കാര്യങ്ങൾ ചെയ്തശേഷമാണ് അകത്തേക്കു പ്രവേശിപ്പിക്കുന്നത്. 

ADVERTISEMENT

ഉപഭോക്താവിന്റെ മുൻപിൽ വച്ചു തന്നെയാണ് ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത്. യുവി മെഷീൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇതിനായി ഇവിടെയുണ്ട്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഷീറ്റും ടവ്വലുമാണാണ് മുടി വെട്ടുമ്പോഴും തല കഴുകുമ്പോഴും ഉപയോഗിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് സ്റ്റാഫുകൾ എത്തുക. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് ഉയർന്ന നിലവാരത്തിലുള്ള പിപിഇ കിറ്റുകളാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. സ്റ്റാഫുകൾ ഓരോ തവണ സർവീസിനുശേഷവും ഗ്ലൗസുകൾ മാറ്റും. ഒന്നര മണിക്കൂറിന്റെ ഇടവേളയിലാണ് അടുത്ത അപ്പോയ്മെന്റ് നൽകുന്നത്. ഇതിനിടയിൽ സലൂണിനകത്ത് വൃത്തിയാക്കൽ നടത്തും.

സമീർ ഹംസ

കോവിഡിനൊപ്പം പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരും എന്ന സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പു വരുത്തിയേ മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു സംവിധാനം സലൂണിൽ ഒരുക്കാൻ പ്രരണയായത്. സമീർ ഹംസയും അദ്ദേഹത്തിന്റെ ബിസിനിസ് ഹെഡ് മാത്യുവും ചേർന്നാണ് സുരക്ഷ പ്രോട്ടോകോൾ തയാറാക്കിയത്. ‘‘സുരക്ഷയുടെ കാര്യമായതിനാൽ കസ്റ്റമേഴസ് പൂർണ പിന്തുണ നൽകുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതു വരെ ഇങ്ങനെ മുന്നോട്ടു പോകാനാണു തീരുമാനം. പനമ്പിള്ളി നഗർ, ഗ്രാന്റ് ഹയത്ത് എന്നിവിടങ്ങളിലുള്ള സലൂണുകളിൽ ഈ പ്രൊട്ടോകോൾ നടപ്പിലാക്കി കഴിഞ്ഞു. ലുലുവിലെ സലൂൺ തുറക്കുമ്പോഴും ഇതേ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കും.’’ – ബിസിനസ് ഹെഡ് മാത്യു പറഞ്ഞു.

ADVERTISEMENT

English Summary : Saloon with safety protocol