കരുവാളിപ്പ്, മുഖക്കുരു, പാടുകൾ, ചർമത്തിലെ അസ്വസ്ഥകൾ എന്നിവയ്ക്ക് പരിഹാരമായി ഐസ് ക്യൂബുകളെ മാറ്റിയെടുക്കുന്നത് ഇങ്ങനെ....

കരുവാളിപ്പ്, മുഖക്കുരു, പാടുകൾ, ചർമത്തിലെ അസ്വസ്ഥകൾ എന്നിവയ്ക്ക് പരിഹാരമായി ഐസ് ക്യൂബുകളെ മാറ്റിയെടുക്കുന്നത് ഇങ്ങനെ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ, മഴ, മഞ്ഞ്.... കാലാവസ്ഥ മാറി കൊണ്ടിരിക്കും. ഏത് അവസ്ഥയിലായാലും ഒരു ഐസ് ക്യൂബ് എടുത്ത് ഉരയ്ക്കുന്നത് മുഖം വൃത്തിയാക്കാനും ചർമത്തിന് ആശ്വാസം നൽകാനും സഹായിക്കും. എന്നാൽ ഈ വിദ്യ കുറച്ചു കൂടി ഫലപ്രദമാക്കിയാലോ ? മുഖത്തിന് കൂടുതൽ ഫലം ചെയ്യുന്ന തരത്തിൽ ഐസ് ക്യൂബുകൾക്ക് ഒരു മേക്ക്ഓവർ നൽകാം. 

കരുവാളിപ്പ്, മുഖക്കുരു, പാടുകൾ, ചർമത്തിലെ അസ്വസ്ഥകൾ എന്നിവയ്ക്ക് പരിഹാരമായി ഐസ് ക്യൂബുകളെ മാറ്റിയെടുക്കുന്നത് ഇങ്ങനെ....

ADVERTISEMENT

കുക്കുംബർ ക്യൂബ്

ഒരു കുക്കുംബർ, ഒരു സ്പൂൺ നാരങ്ങ നീര്, ഒരു സ്പൂൺ തേൻ എന്നിവ എടുക്കുക. കുക്കുംബർ കുഴമ്പു രൂപത്തിലാക്കി അതിലേക്ക് നാരങ്ങ നീരും തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതൊരു ഐസ് ട്രേയില്‍ നിറച്ച് ഫ്രീസറിൽ വെയ്ക്കുക. തണുത്തു കട്ടയായി കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് മുഖത്ത് ഉരയ്ക്കാം. 15 മിനിറ്റ് ഇത് മുഖത്തു സൂക്ഷിച്ചശേഷം കഴുകി കളയാം. ചർമത്തിന് ആശ്വാസം നൽകാനും മോയിസ്ച്വറൈസ് ചെയ്യാനും കുക്കുംബർ ക്യൂബ് സഹായിക്കും.

ADVERTISEMENT

ഗ്രീൻ ടീ ക്യൂബ്

രണ്ട് ഗ്രീൻ ടീ ബാഗ്, രണ്ട് കപ്പ് വെള്ളം എന്നിവ ഉപയോഗിച്ച് കടുപ്പത്തിൽ ഗ്രീൻ ടീ തിളപ്പിക്കണം. ചൂടാറിയശേഷം ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറിൽ വെയ്ക്കാം. കൺ തടങ്ങളിൽ തളർച്ച തോന്നുകയോ, ഇരുണ്ടിരിക്കുകയോ ചെയ്താൽ ഒരു ക്യൂബ് എടുത്ത് ഉരയ്ക്കാം. വളരെ വേഗം മാറ്റം അനുഭവപ്പെടും.

ADVERTISEMENT

കറ്റാർ വാഴ ക്യൂബ്

നാല് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും കാൽ സ്പൂൺ തേനും ചേർത്ത് തയാറാക്കിയ മിശ്രിതം ഐസ് ക്യൂബ് ട്രേയിൽ വച്ച് തണുപ്പിച്ചെടുക്കുക. ചർമത്തിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോഴും കരുവാളിപ്പ് കാണുമ്പോഴും ഇതെടുത്ത് ഉപയോഗിക്കാം. ചർമത്തിന് ആശ്വാസവും ഹൈഡ്രേഷനും നൽകാൻ ഇത് സഹായകമാണ്.

English Summary : Natural Ice cube for skin care