നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. തീർച്ചയായും വീട്ടിൽ വളർത്തേണ്ട സസ്യങ്ങളിലൊന്ന്. ഫേസ്മാസ്‌കും ഹെയര്‍ മാസ്‌കും ആയിട്ടു മാത്രമല്ല, ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം കറ്റാര്‍വാഴ മരുന്നാണ്. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാനുള്ള ഗുണങ്ങളടങ്ങിയ കറ്റാർ വാഴയെ പ്രകൃതിയുടെ വരദാനം എന്നു തന്നെ വിശേഷിപ്പിക്കാം. കറ്റാർവാഴയുടെ 10 ഉപയോഗങ്ങൾ ഇതാ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. കറ്റാര്‍വാഴ ജ്യൂസ്

ADVERTISEMENT

കറ്റാര്‍വാഴ ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം മാറാനും കരളിന്റെ നല്ല പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. 

2. മൗത്ത് വാഷ്

വീട്ടിലെ മൗത്ത് വാഷ് തീര്‍ന്നാല്‍ കറ്റാര്‍വാഴ ജ്യൂസ് പകരം ഉപയോഗിക്കാം. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്ക്കും. വൈറ്റമിന്‍ C ഉള്ള കറ്റാര്‍വാഴയ്ക്ക് പല്ലിലെ കറ തടയാനാകും.

3. ദഹനക്കേടിന് പരിഹാരം

ADVERTISEMENT

നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്. 

4. ചര്‍മ്മത്തിന് ഈര്‍പ്പം

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം ഉറപ്പ്.

5. ചെറു പൊള്ളലുകള്‍ക്ക് 

ADVERTISEMENT

വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ തേച്ചാല്‍ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.

6. ത്രെഡിങ്ങ്, വാക്‌സിങ്ങ്

ത്രെഡിങ്ങിനും വാക്‌സിങ്ങിനും ശേഷം ആ ഭാഗത്ത് കറ്റാര്‍ വാഴ ജെല്‍ ഇടുന്നത് ചൊറിച്ചില്‍ ഒഴിവാക്കും. 

7. ഫേസ് മാസ്‌ക്

വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫേസ് മാസ്‌ക് മിശ്രിതത്തിന്റെയൊപ്പം ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിപ്പിക്കും. പാതി വെള്ളരി ഇടിച്ചുചതച്ച മിശ്രിതത്തിലേക്ക് റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്താല്‍ ഫേസ് മാസ്‌ക് റെഡി. 

8. സമൃദ്ധമായ മുടി

ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്ക്കാവുന്നതാണ്. ഇത് ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കി മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. വിറ്റാമിനുകളും ഫോളിക് ആസിഡും അടങ്ങിയ കറ്റാര്‍ വാഴ മുടിയെ പരിപാലിച്ച് കൊഴിച്ചില്‍ കുറയ്ക്കും. 

9. ചര്‍മ്മ ഡോക്ടര്‍

ചര്‍മ്മത്തിനു പുറത്ത് വരുന്ന തിണര്‍പ്പ്, ചൊറിച്ചില്‍ പോലുള്ളവയ്ക്കും കറ്റാര്‍വാഴ ഔഷധമാണ്. പ്രാണികള്‍ കടിച്ചാലും വേദന മാറ്റാന്‍ ഇത് ഉപയോഗിക്കാം. 

10. മേയ്ക്ക് അപ്പ് മാറ്റാന്‍

മുഖത്ത് നിന്ന് മേയ്ക്ക് അപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. ജെല്‍ ഇട്ട് പഞ്ഞി  കൊണ്ട് തുടച്ചാല്‍ മുഖം ക്ലീനാകും. 

English Summary : 10 Amazing Uses for Aloe Vera