ഒലിവ് ഓയിൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ നിരവധിയാണ്. ആരോഗ്യകരമായ എണ്ണ ആയതിനാൽ ഫിറ്റ്നസ് ആഗ്രഹിക്കുന്നവരും ഒലിവ് ഓയിൽ ഉപയോഗിക്കുന്നു. എന്നാൽ ചർമ്മത്തിനും തലമുടിയ്ക്കും ഏറെ ഗുണം ചെയ്യുന്ന ഒലിവ് ഓയിൽ, മുടി വളർച്ചയ്ക്കും ഉത്തമം ആണ്. ആരോഗ്യമുള്ള തലമുടി, ആരോഗ്യമുള്ള തലയോട്ടിയുടെ പ്രതിഫലനമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒലിവ് ഓയിൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ നിരവധിയാണ്. ആരോഗ്യകരമായ എണ്ണ ആയതിനാൽ ഫിറ്റ്നസ് ആഗ്രഹിക്കുന്നവരും ഒലിവ് ഓയിൽ ഉപയോഗിക്കുന്നു. എന്നാൽ ഇതുകൂടാതെ ചർമ്മത്തിന്റെയും തലമുടിയുടെയും പരിചരണത്തിനും  ഒലിവ് ഓയിൽ ഏറെ ഗുണകരമാണ്. മുടി കൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളെ അകറ്റി മുടിയുടെ വളർച്ച പരിപോഷിപ്പിക്കാൻ ഒലിവ് ഓയിലിന് സാധിക്കും

ആരോഗ്യമുള്ള തലമുടി ആരോഗ്യമുള്ള തലയോട്ടിയുടെ പ്രതിഫലനമാണ്. മുടി കൊഴിയുന്നു എന്നാൽ തലയോട്ടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ല എന്നാണർഥം. ഒലിവ് ഓയിലിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. 

ADVERTISEMENT

ഗുണങ്ങൾ 

∙ഒലിവ് ഓയിൽ തലയോട്ടിയിലും  തലമുടിയിലും നന്നായി തിരുമ്മി പിടിപ്പിക്കുക. ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുമ്പോൾ ഹെയർ ഫോളിക്കിളുകളിലേക്കുള്ള രക്ത പ്രവാഹം മെച്ചപ്പെടുകയും തലമുടി കട്ടിയോടെ വളരുകയും ചെയ്യും. ഇത് മുടി വളർച്ച ഇരട്ടിയാക്കും. 

∙തലയോട്ടിയെ മോയ്‌സ്ചറൈസ് ചെയ്യുന്നതിൽ ഒലിവ് ഓയിൽ മികച്ചതാണ്. ഇത് മുടി കൊഴിച്ചിലിന് പ്രധാന കാരണങ്ങളിൽ ഒന്നായ താരനെ തടയുന്നു. 

∙ഒലിവ് ഓയിലിൽ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ഉണ്ട്. ഇത് മുടി വേരുകളെയും മുടിയുടെ അറ്റത്തേയും ശക്തിപ്പെടുത്തുന്നു. 

ADVERTISEMENT

മുടിവളർച്ചയ്ക്ക് ഒലിവ് ഓയിൽ

ഒലിവ് ഓയിൽ തേച്ചശേഷം തലയോട്ടി നന്നായി മസാജ് ചെയ്യാം. ഇത് തലയിലെ രക്തയോട്ടം മെച്ചപ്പെടുത്തും. 

ഒലിവ് ഓയിൽ, ബദാം ഓയിൽ, കർപ്പൂരം, ആവണക്കെണ്ണ എന്നിവയുമായി ചേർത്ത് പുരട്ടുന്നത് മുടിവളർച്ച കൂട്ടും എന്ന് മാത്രമല്ല നല്ല തിളക്കമുള്ള കറുപ്പ് നിറം മുടിക്ക് നൽകുകയും ചെയ്യും. 

Photo Credit : DUSAN ZIDAR / / Shutterstock.com

അറ്റം പിളർന്ന മുടിക്ക് 

ADVERTISEMENT

മുടി കളർ ചെയ്തത് മൂലമോ ഹെയർ ട്രീറ്റ്മെന്റ് മൂലമോ മുടിക്ക് കേടുപാടുകൾ സംഭവിച്ചാൽ ഒലിവ് ഓയിൽ നിങ്ങളുടെ രക്ഷയ്ക്കെത്തും. മുടിയുടെ അറ്റത്ത് ഒലിവ് ഓയിൽ പുരട്ടുക. അത് നിങ്ങളുടെ തലമുടിയെ ഈർപ്പമുള്ളതും ശക്തവും ആക്കും. 

മുടിയുടെ അറ്റം പിളരുന്നതിനും ഒലിവ് ഓയിൽ പരിഹാരമേകും. ഒലിവ് ഓയിൽ പുരട്ടുന്നത് മുടിയുടെ അറ്റത്തെ മിനുസമുള്ളതും ആരോഗ്യകരവും ആക്കും. 

English Summary : Olive Oil for Haircare