1990 കളിൽ ബോളിവുഡ് റാണി എന്ന വിശേഷണം സ്വന്തമാക്കിയ ഒരു നടിയുണ്ട്. 17–ാം വയസ്സിൽ സിനിമാജീവിതം തുടങ്ങി, മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ സ്വന്തമാക്കിയ കരിഷ്മ കപൂർ. ബിടൗണിലെ ഈ നിത്യഹരിത നായികയുടെ സ്റ്റൈൽ സെൻസും ഫാഷൻ സെൻസും പിൻഗാമികളിൽ പലരും പിന്തുടരുന്നുണ്ട്. കരിഷ്മയുടെ സൗന്ദര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1990 കളിൽ ബോളിവുഡ് റാണി എന്ന വിശേഷണം സ്വന്തമാക്കിയ ഒരു നടിയുണ്ട്. 17–ാം വയസ്സിൽ സിനിമാജീവിതം തുടങ്ങി, മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ സ്വന്തമാക്കിയ കരിഷ്മ കപൂർ. ബിടൗണിലെ ഈ നിത്യഹരിത നായികയുടെ സ്റ്റൈൽ സെൻസും ഫാഷൻ സെൻസും പിൻഗാമികളിൽ പലരും പിന്തുടരുന്നുണ്ട്.

കരിഷ്മയുടെ സൗന്ദര്യ രഹസ്യങ്ങളിതാ: 

ADVERTISEMENT

1. ധാരാളം വെള്ളം കുടിക്കും

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുള്ള എല്ലാ സെലിബ്രിറ്റികളെയും പോലെ ദിവസവും ധാരാളം വെള്ളം കുടിക്കാൻ കരിഷ്മ ശ്രദ്ധിക്കാറുണ്ട്. ആരോഗ്യവും സൗന്ദര്യവും നന്നായി കാത്തു സൂക്ഷിക്കാൻ ഈ ശീലം ഏറെ സഹായിക്കുമെന്നാണ് താരത്തിന്റെ പക്ഷം.

2. മൈ യമ്മി മമ്മി ഗൈഡ്

കരിഷ്മയുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ച് കൂടുതലറിയാൻ താരത്തിന്റെ പുതിയ സംരംഭമായ മൈ യമ്മി മമ്മി ഗൈഡിനെ ആശ്രയിക്കാം. പെൻഗ്വിൻ ഇന്ത്യയാണ് ഇത് പ്രസിദ്ധീകരിച്ചത്. എങ്ങനെ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാമെന്നതിനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും താരം അതിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

3. സൗന്ദര്യം പ്രകടമാകുന്നത് മനസ്സിൽനിന്ന്

സൗന്ദര്യം പ്രകടമാകേണ്ടത് ഉള്ളിന്റെയുള്ളിൽ നിന്നാണെന്നാണ് കരിഷ്മയുടെ പക്ഷം. മനസ്സിൽ സന്തോഷമില്ലാത്ത ഒരാൾക്ക്  സുന്ദരിയായിരിക്കാൻ സാധിക്കില്ല. ആത്മവിശ്വാസത്തോടെയിരിക്കുക എന്നതാണ് പ്രധാനം.

4. ഡ്രസ്സിങ് സെൻസ് പ്രധാനം

നല്ല ഡ്രെസിങ് സെൻസ് ഉണ്ടെങ്കിൽ എപ്പോഴും സുന്ദരിയായിരിക്കാമെന്നാണ് കരിഷ്മയുടെ പക്ഷം. കാഴ്ചയിൽ ഭംഗി തോന്നുന്ന വസ്ത്രങ്ങൾ തിരഞ്ഞടുക്കുക എന്നതാണ് നമ്മൾ പലപ്പോഴും ചെയ്യുന്നതെന്നും അങ്ങനെയല്ല, വസ്ത്രങ്ങൾ നമുക്കിണങ്ങുന്നതാണോ എന്നാണ് നോക്കേണ്ടതെന്നുമാണ് കരിഷ്മ പറയുന്നത്. കാഴ്ചയിൽ നല്ലതെന്നു തോന്നുന്ന വസ്ത്രങ്ങൾ ധരിച്ചു നോക്കുമ്പോൾ ചിലർക്ക് തീരെ ഇണങ്ങാറില്ലെന്നും അതാണ് ഡ്രെസിങ് സെൻസിലെ പരാജയമെന്നും താരം വിശദീകരിക്കുന്നു.

ADVERTISEMENT

5. ഉറങ്ങുന്നതിനു മുൻപ് മേക്കപ് മാറ്റാൻ ശ്രദ്ധിക്കും

ഷൂട്ടിങ്ങും പാർട്ടികളുമൊക്കെ കഴിഞ്ഞ് എത്രയിരുട്ടി മടങ്ങിയെത്തിയാലും താൻ മേക്കപ് മാറ്റാൻ മടികാട്ടാറില്ലെന്നും കരിഷ്മ പറയുന്നു. എത്ര ക്ഷീണിതയാണെങ്കിലും മേക്കപ് മാറ്റി മുഖം വൃത്തിയാക്കിയ ശേഷം മാത്രമേ ഉറങ്ങാൻ പോകാറുള്ളൂ.

English Summary : Karishma Kapoor beauty secrets