മുടികൊഴിച്ചിൽ വല്ലാതെ കൂടുമ്പോൾ അസ്വസ്ഥരാകുന്നവരോട്: മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിവളർച്ച വേഗത്തിലാക്കാനും ഈ അഞ്ചു സൂപ്പർഫുഡ്സ് മെനുവിലുൾപ്പെടുത്താൻ ശ്രദ്ധിക്കുക. പാരമ്പര്യം, ജീൻ, പ്രായം അങ്ങനെ ഒരുപാടു ഘടകങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണവും പോഷകങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടികൊഴിച്ചിൽ വല്ലാതെ കൂടുമ്പോൾ അസ്വസ്ഥരാകുന്നവരോട്: മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിവളർച്ച വേഗത്തിലാക്കാനും ഈ അഞ്ചു സൂപ്പർഫുഡ്സ് മെനുവിലുൾപ്പെടുത്താൻ ശ്രദ്ധിക്കുക. പാരമ്പര്യം, ജീൻ, പ്രായം അങ്ങനെ ഒരുപാടു ഘടകങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണവും പോഷകങ്ങളുടെ അഭാവവും മുടിയുടെ വളർച്ച മുരടിപ്പിച്ചേക്കാം. ഇതിനെയെല്ലാം അതിജീവിക്കാൻ ഒരേയൊരു കാര്യംകൊണ്ടേ കഴിയൂ: മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന സൂപ്പർ ഫുഡ്സ് ആഹാരത്തിൽ ഉൾപ്പെടുത്തണം.

മുടികൊഴിച്ചിൽ തടയുന്ന ആ രക്ഷകർ ഇതാ

ADVERTISEMENT

1. മധുരക്കിഴങ്ങ്

മുടിവളർച്ചയ്ക്ക് സഹായിക്കുന്ന ഏറ്റവും നല്ല ആഹാരമാണ് മധുരക്കിഴങ്ങ്. മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്ന ബീറ്റാ കരോട്ടിൻ എന്ന ഘടകം മധുരക്കിഴങ്ങിൽ ധാരാളമുണ്ട്. തലയോട്ടിയിലെ സെബത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും അതുവഴി മുടിക്ക് ആവശ്യമായ പോഷകഘടകങ്ങൾ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മുടിക്ക് മോയ്സ്ചറൈസേഷൻ നൽകുകയും ചെയ്യുന്നു.

2. ചീര

കടുംനിറത്തിലുള്ള ചീരകൾ മുടിവളർച്ചയെ നല്ല രീതിയിൽ സഹായിക്കും. വിറ്റമിൻ എ, വിറ്റമിൻ സി, അയൺ എന്നിവയാൽ സമ്പുഷ്ടമായ ചീര ശരീരത്തിലെ സെബത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും തലയോട്ടിക്ക് സ്വാഭാവികമായ മോയ്സചറൈസിങ് ഇഫക്ട് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ധാരാളം പോഷകങ്ങളും മിനറൽസും ചീരയിലയിൽ അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

3. ഫ്ലാക്സ് സീഡ്സ്

ഒമേഗ ത്രീ ഫാറ്റി ആസിഡ്, വിറ്റമിൻ ഇ എന്നിവയുടെ കലവറയാണ് ഫ്ലാക്സ് സീഡ്സ്. ഇവ രണ്ടും മുടിവളർച്ചയ്ക്ക് ഏറെ സഹായകരമാണ്. ഫ്ലാക്സ് സീഡ്സ് ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ അതിന്റെ പോഷകഗുണങ്ങൾ ശരീരത്തിലെത്തുകയും അതു മുടിവളർച്ചയെ സഹായിക്കുകയും ചെയ്യും.

4. അവക്കാഡോ

ദിവസവും ഒരു അവക്കാഡോ ശീലമാക്കിയാൽ 20 ശതമാനം വരെ വിറ്റാമിൻ ഇ ശരീരത്തിന് ലഭിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് അവക്കാഡോ. ഇതും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം മാറുകയും മുടിവളർച്ച വേഗത്തിലാകുകയും ചെയ്യും.

ADVERTISEMENT

5. മുട്ട

മുടിവളർച്ചയ്ക്കാവശ്യമായ ബയോട്ടിനും പ്രോട്ടീനും ധാരാളമായി മുട്ടയിലടങ്ങിയിട്ടുണ്ട്. മുടിവളർച്ച വേഗത്തിലാക്കുക മാത്രമല്ല മുട്ട ചെയ്യുന്നത് മറിച്ച് മുടിക്കു തിളക്കവും മിനുസവും പ്രദാനം ചെയ്യുകയും ചെയ്യും. ബയോട്ടിന്റെ കുറവാണ് മുടികൊഴിച്ചിൽ, മുടിയുടെ അറ്റം പിളരൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണം.

English Summary : 5 Superfoods you should be adding to your diet for thick and luscious hair