എന്നും ചെറുപ്പമായിരിക്കാൻ ശിൽപ ഷെട്ടി എന്തൊക്കെയായിരിക്കും ചെയ്യുക? ബി ടൗണിലെ പുതുമുഖ നടിമാർക്കു മാത്രമല്ല ആരാധകർക്കും അതറിയാൻ താൽപര്യമുണ്ടാകും. ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്ന, ആരോഗ്യകരമായ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന ശിൽപയെ സംബന്ധിച്ചിടത്തോളം പ്രായമെന്നത് കേവലം അക്കങ്ങൾ മാത്രമാണ്. ചെറുപ്പം കാത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും ചെറുപ്പമായിരിക്കാൻ ശിൽപ ഷെട്ടി എന്തൊക്കെയായിരിക്കും ചെയ്യുക? ബി ടൗണിലെ പുതുമുഖ നടിമാർക്കു മാത്രമല്ല ആരാധകർക്കും അതറിയാൻ താൽപര്യമുണ്ടാകും. ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്ന,  ആരോഗ്യകരമായ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന ശിൽപയെ സംബന്ധിച്ചിടത്തോളം പ്രായമെന്നത് കേവലം അക്കങ്ങൾ മാത്രമാണ്. ചെറുപ്പം കാത്തു സൂക്ഷിക്കാൻ ശിൽപ പിന്തുടരുന്ന ദിനചര്യകളിങ്ങനെ:

വെറും വയറ്റിൽ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ടാണ് ശിൽപ ദിവസം തുടങ്ങുന്നത്. ശരീരത്തിലെ ടോക്സിൻസിനെയെല്ലാം പുറന്തള്ളാനുള്ള ആദ്യ പടിയാണത്. പിന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി നോനി ജ്യൂസ് കുടിക്കും. ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളാൽ സമ്പുഷ്ടമാണ് നോനി ജ്യൂസ്. അതുകൂടാതെ ദിവസം എട്ടു മുതൽ പത്തു വരെ ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനാണ് ഇത്.

ADVERTISEMENT

പുറത്തുപോകുന്ന സമയത്തെല്ലാം ശരീരത്തിൽ സൺസ്ക്രീൻ ലോഷൻ പുരട്ടും. പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ മാർഗങ്ങളുടെ ആരാധകയാണ് ശിൽപ ഷെട്ടി. പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് തയാറാക്കുന്ന ഫെയ്സ്പാക്കുകൾ പരീക്ഷിക്കാൻ ഏറെയിഷ്ടമാണ് ശിൽപയ്ക്ക്. ഉറങ്ങാൻ പോകുന്നതിനു മുൻപ് മേക്കപ് പൂർണ്ണമായും നീക്കം ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. 

പ്രകൃതിദത്തമായ ക്ലെൻസിങ് ഓയിലാണ് മേക്കപ് നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബേബി ഓയിൽ മുതലായ എണ്ണകളുപയോഗിച്ചാണ് മേക്കപ് നീക്കം ചെയ്യുന്നത്. ഗുണമേന്മയുള്ള മേക്കപ് ഉൽപന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് നിർദേശിക്കുന്ന ശിൽപ, തുടർച്ചയായി മേക്കപ് ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ചർമസംരക്ഷണത്തിനായി ഒരുവിധത്തിലുള്ള സോപ്പുകളും ഉപയോഗിക്കരുതെന്നും ശിൽപ പറയുന്നു.

ADVERTISEMENT

ഇതിലെല്ലാം ഉപരിയായി താൻ യോഗയുടെ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നും ആരോഗ്യകരങ്ങളായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. ഇവയൊക്കെയാണ് പ്രായത്തെ ചെറുക്കാൻ തന്നെ സഹായിക്കുന്നതെന്നും ധ്യാനവും തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും ശിൽപ വെളിപ്പെടുത്തുന്നു.

English Summary : Shilpa Shetty beauty tips