മുറ്റത്ത് നിൽക്കുന്ന പനിനീർപ്പൂവ് വെറുതെ പിച്ചിക്കളയല്ലേ. മുടിയുടെയും മുഖത്തിന്റെയും ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് പനിനീർപ്പൂവിൽനിന്നു തയാറാക്കുന്ന പനിനീര്. വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമായ പനിനീര് എങ്ങനെയാണു സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറ്റത്ത് നിൽക്കുന്ന പനിനീർപ്പൂവ് വെറുതെ പിച്ചിക്കളയല്ലേ. മുടിയുടെയും മുഖത്തിന്റെയും ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് പനിനീർപ്പൂവിൽനിന്നു തയാറാക്കുന്ന പനിനീര്. വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമായ പനിനീര് എങ്ങനെയാണു സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നു നോക്കാം.

ചർമത്തിലെ ജലാംശം നിലനിർത്തും

ADVERTISEMENT

പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന ഒരു സൗന്ദര്യക്കൂട്ടാണ് പനിനീര്. പുറമേ പുരട്ടാൻ മാത്രമല്ല ഉള്ളിൽ സേവിക്കാനും ഉത്തമമാണ് പ്രകൃതിദത്തമായി വീട്ടിൽത്തന്നെ തയാറാക്കുന്ന പനീനീര്. വീട്ടിൽത്തന്നെ തയാറാക്കുന്നതിനാൽ ശരീരത്തിന് ഹാനികരമായ യാതൊരു വസ്തുക്കളും അതിൽ അടങ്ങിയിട്ടില്ല. ജലാംശം നിലനിർത്തി ചർമത്തെ ഫ്രഷ് ആക്കാൻ പനിനീരിന് സാധിക്കും. ചർമത്തിൽ അധികമുള്ള എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവും പനിനീരിനുണ്ട്.

ശരീരതാപം നിയന്ത്രിക്കും

ADVERTISEMENT

ശരീരതാപത്തെ നിയന്ത്രിച്ചു നിർത്താനും ചർമത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കാനും പനിനീര് സഹായിക്കുന്നു. വീട്ടിൽ തയാറാക്കുന്ന പനീനീര് കുടിക്കാനും നല്ലതാണ്. പനിനീരടങ്ങിയ ക്രീമുകളും ലോഷനുകളും പുരട്ടുന്നതിനു പകരമായി പനിനീര് നേരിട്ട് ശരീരത്തിൽ പുരട്ടുന്നതും സേവിക്കുന്നതുമാണ് കൂടുതൽ ഗുണം ചെയ്യുക.

ചർമത്തിലെ പിഎച്ച് സന്തുലനം നിലനിർത്താം

ADVERTISEMENT

ചർമത്തിലെ പിച്ച് മൂല്യത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ പനിനീര് സഹായിക്കുന്നു. മനുഷ്യ ശരീരത്തിന്റെ ശരാശരി പിഎച്ച് മൂല്യം 4.7 ആണ്. സാധാരണ വെള്ളത്തിലെ പിഎച്ച് മൂല്യം 6.7 മുതൽ 8.8 വരെയാണ്. പനിനീരിന്റെ ശരാശരി പിഎച്ച് മൂല്യം 5.0 ആണ്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് റോസ് വാട്ടർ ശരീരത്തിൽ സ്പ്രേ ചെയ്തുകൊടുത്താൽ ശരീരത്തിലെ പിഎച്ച് മൂല്യത്തിന്റെ സന്തുലനം നിലനിർത്തുകയും ചർമത്തിന് കൂടുതൽ ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാൻ ഇടയ്ക്കിടയ്ക്ക് മുഖത്ത് പനിനീര് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.

മുടിക്ക് ഒതുക്കവും കരുത്തും നൽകും

എത്ര ശ്രമിച്ചാലും ഒതുക്കമില്ലാതെയിരിക്കുന്ന മുടിയിഴകൾ ചിലർക്കൊരു തലവേദനയാണ്. മുടിയെ വേണ്ടവണ്ണം മോയ്സ്ചറൈസ് ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുടിയെ വരുതിയിലാക്കി ആരോഗ്യത്തോടെ പരിപാലിക്കാൻ പനിനീര് സഹായിക്കും. ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ പനിനീര് നിറച്ച് കൈയിൽ സൂക്ഷിക്കാം. മുടി ഒതുങ്ങിയിരിക്കുന്നില്ല എന്നു തോന്നുമ്പോഴൊക്കെ തലയിൽ ഈ പനിനീര് സ്പ്രേ ചെയ്തുകൊടുക്കാം.

English Summary : These are the benefits of rosewater