ജീവിതത്തിലെ എല്ലാ ചിട്ടകളെയും തെറ്റിച്ചുകൊണ്ടായിരുന്നു കോവിഡ് എന്ന മഹാമാരിയുടെ വരവ്. അതു പൂർണമായും മാറുന്നതുവരെ പേടിച്ചു വീട്ടിലിരിക്കുന്നതിൽ അർഥമില്ലെന്ന് മനസ്സിലാക്കി കോവി‍ഡിനൊപ്പം ജീവിക്കാൻ ശീലിച്ചുകൊണ്ടിരിക്കുകയാണ് മാനവരാശി. ഫെയ്സ് മാസ്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി എന്നതാണ് കൊറോണ വരുത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ എല്ലാ ചിട്ടകളെയും തെറ്റിച്ചുകൊണ്ടായിരുന്നു കോവിഡ് എന്ന മഹാമാരിയുടെ വരവ്. അതു പൂർണമായും മാറുന്നതുവരെ പേടിച്ചു വീട്ടിലിരിക്കുന്നതിൽ അർഥമില്ലെന്ന് മനസ്സിലാക്കി കോവി‍ഡിനൊപ്പം ജീവിക്കാൻ ശീലിച്ചുകൊണ്ടിരിക്കുകയാണ് മാനവരാശി. ഫെയ്സ് മാസ്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി എന്നതാണ് കൊറോണ വരുത്തിയ ഏറ്റവും വലിയ മാറ്റം. സ്വന്തം സുരക്ഷയ്ക്കായും മഹാമാരി പടരാതിരിക്കാനും മാസ്ക് മുഖത്തണിയുമ്പോൾ മേക്കപ് ജീവിതത്തിന്റെ ഭാഗമാക്കിയ ചിലർക്കെങ്കിലും ചില പരിഭവങ്ങളുണ്ടാകും. ഫെയ്സ് മാസ്ക് ധരിച്ചുകൊണ്ടു തന്നെ എങ്ങനെ മേക്കപ് സാധ്യമാകും എന്നു നോക്കാം.

1. അടിസ്ഥാന സൗന്ദര്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകാം

ADVERTISEMENT

നീണ്ട മണിക്കൂറുകൾ ഫെയ്സ്മാസ്ക് ധരിക്കേണ്ടി വരുമ്പോൾ അത് ചർമത്തിലെ സുഷിരങ്ങളടയാൻ കാരണമാകുന്നുണ്ട്. അതു മൂലം ചർമത്തിൽ വരൾച്ചയുണ്ടാവുകയും മുഖക്കുരു വർധിക്കാൻ ഇടയാകുകയും ചെയ്യും. അതുകൊണ്ടാണ് ഈ സമയത്ത് ചർമസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നു പറയുന്നത്. ദിവസവും ഉറങ്ങുന്നതിന് മുൻപ് ക്ലെൻസിങ്, ടോണിങ്, മോയ്സചറൈസിങ് എന്നിവ മുടങ്ങാതെ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

2. ഫോക്കസ് ചെയ്യാം കണ്ണുകളിൽ 

മാസ്ക് ധരിച്ചാൽ കണ്ണുകളും പുരികങ്ങളും മാത്രമാണ് പുറത്തു കാണുക. അതുകൊണ്ടുതന്നെ ഈ സമയത്ത് കണ്ണുകളുടെ മേക്കപ്പിന് കൂടുതൽ ഊന്നൽ നൽകാം. പകൽ ലളിതമായ ന്യൂട്രൽ നിറങ്ങൾ ഉപയോഗിച്ച് കണ്ണുകൾക്ക് മിഴിവേകാം. രാത്രിയിൽ അൽപം ഡ്രമാറ്റിക് ലുക്ക് നൽകാം.

3. പുരികത്തിനും വേണം ശ്രദ്ധ

ADVERTISEMENT

പുരികത്തിൽ ശ്രദ്ധിക്കാതെ കണ്ണുകളെ എത്ര ഭംഗിയാക്കിയെന്നു പറഞ്ഞിട്ടും കാര്യമില്ല. നിങ്ങളുടെ ആവശ്യത്തിന് ഉപകരിക്കുന്ന സൗന്ദര്യ വസ്തുക്കൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കട്ടിയുള്ള പുരികമുള്ളവർ അത് ബ്രോ ജെൽ പുരട്ടി ബ്രഷ് ചെയ്തു സെറ്റ് ചെയ്തു വയ്ക്കാൻ ശ്രദ്ധിക്കുക. വളരെ കനം കുറഞ്ഞ പുരികമുള്ളവർ തലമുടിയുടെ നിറത്തിനു യോജിച്ച നിറം തിരഞ്ഞെടുത്ത് പുരികത്തിനിടയിലെ വിടവുകൾ നികത്താൻ ശ്രദ്ധിക്കുക.

4. ഫൗണ്ടേഷൻ വാരിവലിച്ചിടല്ലേ‌

ഫെയ്സ്മാസ്ക് ധരിക്കുമ്പോൾ ഒരിക്കലും ഹെവി ഫൗണ്ടേഷൻ ഉപയോഗിക്കരുത്. മാസ്ക്കിനടിയിലെ ചൂടും മറ്റും കൊണ്ട് മുഖചർമത്തിലെ സുഷിരങ്ങൾ അടയുകയും മുഖത്ത് പാടുകൾ വീഴുകയും ചെയ്യും. ബേസ് കോട്ടിട്ട ശേഷം വളരെ ലൈറ്റ് അല്ലെങ്കിൽ മീഡിയം രീതിയിലുള്ള സൗന്ദര്യ വർധക വസ്തുക്കൾ മാത്രമേ മുഖത്തുപയോഗിക്കാവൂ. മാസ്ക്കിനുള്ളിലെ മുഖചർമത്തിൽ ഫൗണ്ടേഷനുപയോഗിക്കാതെ എവിടെ വരെ വേണം എന്നു കൃത്യമായി അടയാളപ്പെടുത്തിയ ശേഷം മേക്കപ് ചെയ്യാൻ ശ്രദ്ധിക്കുക.

5. മേക്കപ് സെറ്റ് ചെയ്യാൻ മറക്കല്ലേ

ADVERTISEMENT

മേക്കപ് ചെയ്ത് മാസ്ക് ധരിക്കുമ്പോൾ കണ്ണിനു ചുറ്റും ചുളിവുകൾ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൗ‍ഡറോ സ്പ്രേയോ ഉപയോഗിച്ച് മേക്കപ് സെറ്റ് ചെയ്താൽ ഇത്തരം പ്രശ്നങ്ങളൊഴിവാക്കാം. മേക്കപ് പടർന്നു പിടിക്കുന്നത് തടയുകയും ചെയ്യാം.

6. ലിപ്സ്റ്റിക് മാസ്കിൽ പടർന്നു പിടിക്കാതിരിക്കാൻ

ഫെയ്സ് മാസ്ക്കിനൊപ്പം ലിപ്സ്റ്റിക് ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ലിപ്സ്റ്റിക് മാസ്ക്കിൽ പടർന്നു പിടിക്കാനും ചുണ്ടിനു പുറത്തേക്കും ലിപ് കളർ പടരാനും അത് കാരണമായേക്കാം. പെട്രോളിയം ജെല്ലി ചുണ്ടുകളിൽ പുരട്ടിയ ശേഷം ലിപ് പെൻസിൽ ഉപയോഗിക്കാം. ഇതിന് ലിപ്സ്റ്റിക്കിനേക്കാൾ കട്ടിയുള്ളതുകൊണ്ട് ഇത് അത്രവേഗം പടരില്ല. ഇത് ധരിച്ചുകഴിഞ്ഞ് ചുണ്ട് ഒന്ന് ഒപ്പിയ ശേഷം മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം എന്നുമാത്രം.

English Summary : How to Do Your Makeup If You'll Be Wearing a Face Mask