കഷ്ടപ്പെട്ടു ചെയ്ത മേക്കപ് കുറേനേരമെങ്കിലും അങ്ങനെതന്നെ നിലനിർത്താൻ കഷ്ടപ്പെടുന്നവരാണ് എണ്ണമയമുള്ള ചർമക്കാർ. പക്ഷേ ചില സിംപിൾ ടെക്നിക്കുകൾ അറിഞ്ഞിരുന്നാൽ ഇത്തരം ടെൻഷനുകളെ ഈസിയായി മറികടക്കാം. കൊറിയക്കാരുടെ സൂത്രവിദ്യ കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ച് കേട്ടാൽ കിറുക്കൻ ഐഡിയയാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഷ്ടപ്പെട്ടു ചെയ്ത മേക്കപ് കുറേനേരമെങ്കിലും അങ്ങനെതന്നെ നിലനിർത്താൻ കഷ്ടപ്പെടുന്നവരാണ് എണ്ണമയമുള്ള ചർമക്കാർ. പക്ഷേ ചില സിംപിൾ ടെക്നിക്കുകൾ അറിഞ്ഞിരുന്നാൽ ഇത്തരം ടെൻഷനുകളെ ഈസിയായി മറികടക്കാം.

കൊറിയക്കാരുടെ സൂത്രവിദ്യ

ADVERTISEMENT

കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ച് കേട്ടാൽ കിറുക്കൻ ഐഡിയയാണെന്നു തോന്നിയേക്കാം. പക്ഷേ വിശ്വസിക്കാവുന്നതും നല്ല ഫലം ലഭിക്കുന്നതുമായ വിദ്യകളാണ് അവയിൽ പലതും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജംസു ടെക്നിക്.

എന്താണ് ജംസു ടെക്നിക്

ADVERTISEMENT

അന്തരീക്ഷ മലിനീകരണത്തിൽനിന്നും സൗന്ദര്യ പ്രശ്നങ്ങളിൽനിന്നും ചർമത്തെ രക്ഷിക്കുന്ന വളരെ പ്രശസ്തമായ കൊറിയൻ സൂത്രവിദ്യയാണ് ജംസു ടെക്നിക്. ഇതു മേക്കപ് ദീർഘനേരം നിൽക്കാൻ സഹായിക്കുമെന്നു മാത്രമല്ല ചർമം വരണ്ടു പോകാതെ സൂക്ഷിക്കുകയും ചെയ്യും. ചൂടുള്ള കാലാവസ്ഥയിലാണ് ഈ ടെക്നിക് ഏറെ പ്രയോജനപ്പെടുക. ഇന്ത്യക്കാർക്ക് വേനൽക്കാലത്തു ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു ടെക്നിക്കാണിത്.

മേക്കപ്പിട്ട മുഖം വെള്ളത്തിൽ മുക്കാൻ തയാറാണോ

ADVERTISEMENT

ജംസു ടെക്നിക് പരീക്ഷിക്കാൻ വളരെയെളുപ്പമാണ്. നല്ല തണുത്ത വെള്ളത്തിൽ 10 മുതൽ 15 വരെ സെക്കൻഡ് മുഖം താഴ്ത്തണം. പിന്നെ ഒരു ടവലുപയോഗിച്ച് സാവധാനം മുഖം ഒപ്പണം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം, മേക്കപ് ഇട്ടതിനു ശേഷമാണ് ഫ്രിജിൽ വച്ചു തണുപ്പിച്ച വെള്ളത്തിൽ മുഖം മുക്കേണ്ടത്.

ജംസു ടെക്നിക് പരീക്ഷിക്കുന്നതിനു മുൻപ് ഓർക്കാൻ

മുഖത്ത് ഫൗണ്ടേഷനും കൺസീലറും ഉപയോഗിക്കുന്നതിനു മുൻപ് മുഖം നന്നായി മോയിസ്ചറൈസ് ചെയ്തു എന്ന് ഉറപ്പു വരുത്തണം. ബ്ലെൻഡ് ചെയ്ത മേക്കപ് വസ്തുക്കൾ പൗഡർ രൂപത്തിലുള്ളതാണെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് മുഖത്തണിയാം. ബേസ്മേക്കപ് കഴിഞ്ഞു എന്നുറപ്പായാൽ ജംസു ടെക്നിക് പരീക്ഷിക്കാം.

ഇതിനായി ചെയ്യേണ്ടതിത്രമാത്രം

ഒരു വലിയ ബൗളിൽ നിറയെ ഐസ്‌വെള്ളം നിറയ്ക്കുക. മേക്കപ് പൂർത്തിയാക്കിയ മുഖം പത്തു പതിനഞ്ച് സെക്കൻഡ് വെള്ളത്തിൽ മുക്കുക. മുടി നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 15 സെക്കൻഡിൽ കൂടുതൽ മുഖം മുങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. അങ്ങനെയായാൽ ചർമം വല്ലാതെ വരണ്ടു പോകും. വരണ്ട ചർമക്കാരാണ് ജംസു ടെക്നിക് പരീക്ഷിക്കുന്നതെങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതുതരം ചർമമാണെന്നതനുസരിച്ച്  മുഖം തണുത്ത വെള്ളത്തിൽ മുക്കുന്ന സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

English Summary : All the things about Jamsu technique, the Korean beauty hacks