നിസ്സാരമെന്ന് കരുതന്ന ചില കാര്യങ്ങളാണ് പലപ്പോഴും മുടി കൊഴിച്ചിലിനും മുടിയുടെ പൊട്ടലിനും കാരണമാകുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

നിസ്സാരമെന്ന് കരുതന്ന ചില കാര്യങ്ങളാണ് പലപ്പോഴും മുടി കൊഴിച്ചിലിനും മുടിയുടെ പൊട്ടലിനും കാരണമാകുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിസ്സാരമെന്ന് കരുതന്ന ചില കാര്യങ്ങളാണ് പലപ്പോഴും മുടി കൊഴിച്ചിലിനും മുടിയുടെ പൊട്ടലിനും കാരണമാകുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീളമുള്ള, ഇടതൂർന്ന കരുത്തുറ്റ മുടി, എത്രയോ പേരുടെ സ്വപ്നമാണിത്. എന്നാൽ പാരമ്പര്യം മുതൽ ജീവിതശൈലീ പ്രശ്നങ്ങൾ വരെ പലരുടെയും ഈ സ്വപ്നത്തിന് തടസ്സം സൃഷ്ക്കുന്നു. മുടി കൊഴിച്ചിലും പൊട്ടലും ശരിയായ വളർച്ചയില്ലാത്തതുമാണ് പ്രധാന പ്രശ്നങ്ങൾ. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും മുടിയുടെ പരിചണത്തിന് സമയം കണ്ടെത്തുകയുമാണ് നമുക്ക് ചെയ്യാനാവുന്ന കാര്യം. നിസ്സാരമെന്ന് കരുതന്ന ചില കാര്യങ്ങളാണ് പലപ്പോഴും മുടി കൊഴിച്ചിലിനും മുടിയുടെ പൊട്ടലിനും കാരണമാകുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

∙വെട്ടാം കൃത്യമായി

ADVERTISEMENT

കൃത്യമായ ഇടവേളകളില്‍ അഗ്രം മുറിക്കുന്നത് മുടി കൂടുതല്‍ വേഗം വളരാന്‍ സഹായിക്കും. മാത്രമല്ല, വെട്ടാതെ വളര്‍ത്തുന്നത്  മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. മുടിയുടെ അഗ്രത്തിന് പൊട്ടലും വിള്ളലും വീഴാൻ കാരണമാകും. അതിനാൽ കൃത്യമായ ഇടവേളകളില്‍ മുടി വെട്ടി ഈ പ്രശ്നങ്ങളെ ഒഴിവാക്കാം.

∙കണ്ടീഷനര്‍ വേണം

കുളി കഴിഞ്ഞ് തല തുടയ്ക്കുമ്പോൾ തോർത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുടിയാണ് പലരെയും കൂടുതൽ അസ്വസ്ഥരാക്കുന്നത്. ഷാംപൂ ഉപയോഗിച്ച് മുടി വരണ്ടിരിക്കുന്ന അവസരത്തിലാണെങ്കിൽ ഇതിന്റെ തോത് കൂടും. അതിനാൽ ഷാംപൂവിനൊപ്പം കണ്ടീഷനര്‍ കൂടി ഉപയോഗിച്ചാല്‍ മുടി പൊട്ടുന്ന ഈ പ്രശ്നം ഒഴിവാക്കാന്‍ സാധിക്കും. കണ്ടീഷനര്‍ ഉപയോഗിക്കുമ്പോള്‍ മുടി മിനുസമുള്ളതാകുന്നതാണ് ഇതിനു കാരണം.

∙ മുടിവേരുകള്‍ക്ക്  വേണം പോഷകം

ADVERTISEMENT

മുടി നന്നായി വളരണമെങ്കില്‍ മുടുവേരുകള്‍ക്ക് ആരോഗ്യം വേണം. തീര്‍ച്ചയായും നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ മുടിവേരുകളെ ശക്തിപ്പെടുത്തും. പക്ഷേ അവ മാത്രം മതിയാകില്ല. പഴങ്ങളുടെ ജ്യൂസ്, തേന്‍, പാല്‍ തുടങ്ങിയവ തലയില്‍ പുരട്ടുന്നത് മുടിവേരുകളെ ശക്തിയുള്ളതാക്കും. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ജ്യൂസ്, ആപ്പിള്‍ സൈഡര്‍ വിനഗര്‍, തേങ്ങാപ്പാല്‍ എന്നിവയെല്ലാം ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. മുടിയുടെയും ശിരോചർമത്തിന്റെയും സ്വഭാവം മനസ്സിലാക്കി അനുയോജ്യമായത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. 

∙ എണ്ണ തേച്ച് കുളി

എണ്ണ തലമുടി വളരാനും തലമുടിയുടെ വരള്‍ച്ച മാറ്റാനും അനിവാര്യമായ ഘടകമാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എണ്ണ തേച്ച് കുളിക്കുക. ആയുർവേദ കൂട്ടുകൾ ഉപയോഗിച്ച് കാച്ചുന്ന എണ്ണകളും ഫലം നൽകും. മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും വേരുകള്‍ക്ക് കരുത്തേകി മുടി കൊഴിച്ചിൽ തടയാനും സാധിക്കും. മുത്തശ്ശിമാരോടോ ഇക്കാര്യത്തിൽ അറിവുള്ളവരോടോ ചോദിച്ച് അനുയോജ്യമായ എണ്ണ ഉണ്ടാക്കാം. 

∙ തലയിണയുടെ ഉറ 

ADVERTISEMENT

വളരെയധികം ശ്രദ്ധിക്കേണ്ടതും എന്നാൽ തീര ശ്രദ്ധ ലഭിക്കാതെ പോകുന്നതുമായ കാര്യമാണിത്. തലമുടി പൊട്ടുന്നതിലും കൊഴിയുന്നതിലും തലയിണയുടെ ഉറകൾക്ക് വലിയ പങ്കുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. കോട്ടണിന് പകരംമിനുസമുള്ള സില്‍ക്ക് തലയിണ ഉറകള്‍ ഉപയോഗിക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.

∙ തലമുടി ഉണക്കാം

തലമുടി സ്വാഭാവികമായി തന്നെ ഉണങ്ങാന്‍ അനുവദിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം അമതിമായി ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍ മുടി ചൂടാകുകയും പൊട്ടിപ്പോവുകയും ചെയ്യുന്നു. 

∙മുറുക്കല്ലേ, ശ്വസിക്കണം

തല മുടി കെട്ടിമൂടി ദീർഘനേരം വയ്ക്കുന്ന ശീലം ഒഴിവാക്കണം. വായു കടക്കാത്ത വിധം കെട്ടി വയ്ക്കുമ്പോൾ തലമുടി വേഗം കൊഴിയുന്നു. മുടിയെ സ്വതന്ത്രമായി വിടുക. ആവശ്യമുള്ളപ്പോള്‍ മാത്രം കെട്ടി വയ്ക്കുക. കെട്ടി വക്കുമ്പോള്‍ അധികം മുറുക്കാതെ ശ്രദ്ധിക്കുക.

∙ എന്നും കഴുകേണ്ടതില്ല

എല്ലാ ദിവസവും കഴുകുന്നത് മുടി വരളുന്നതിന് കാരണമാകും. ഇത് മുടി പൊട്ടിപോകുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പരമാവധി രണ്ടു ദിവസത്തില്‍ ഒരിക്കല്‍ മുടി കഴുകിയാല്‍ മതിയാകും.

English Summary : Simple tips prevent hair loss and breakage