വിവാഹത്തലേന്ന് വധൂവരന്മാരെ മഞ്ഞൾ അണിയിക്കുന്ന ചടങ്ങ് ഇന്ത്യയിലുണ്ട്. ഹാൽദി എന്ന പേരിൽ ഈ ചടങ്ങ് വളരയേറെ പ്രചാരം നേടിയിട്ടുണ്ട്. വധൂവരന്മാരുടെ ചർമത്തിനു കൂടുതൽ തിളക്കം നൽകാനാണ് ഇങ്ങനെ ചെയ്യുന്നത്. മഞ്ഞളിന്റെ ആറുഗുണങ്ങളിങ്ങനെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പ്രകൃതിദത്ത സൗന്ദര്യവർധക വസ്തുവാണ് മഞ്ഞൾ. പല ആയുർവേദ ഉൽപന്നങ്ങളിലെയും പ്രധാന ചേരുവ. വിവാഹത്തലേന്ന് വധൂവരന്മാരെ മഞ്ഞൾ അണിയിക്കുന്ന ചടങ്ങ് ഇന്ത്യയിലുണ്ട്. ഹാൽദി എന്ന പേരിൽ ഈ ചടങ്ങ് വളരയേറെ പ്രചാരം നേടിയിട്ടുണ്ട്. വധൂവരന്മാരുടെ ചർമത്തിനു കൂടുതൽ തിളക്കം നൽകാനാണ് ഇങ്ങനെ ചെയ്യുന്നത്. മഞ്ഞളിന്റെ ആറു ഗുണങ്ങളിങ്ങനെ :- 

ചർമരോഗങ്ങളെ അകറ്റും പ്രതിരോധ ശക്തി കൂട്ടും

ADVERTISEMENT

മഞ്ഞളിലടങ്ങിയിരിക്കുന്ന കർമുമിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയും ശിരോചർമത്തിലും ചർമത്തിലുമുണ്ടാകുന്ന പലവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പലതരം അലർജികൾ, പൊള്ളൽപാടുകൾ ഇവയെയും പ്രതിരോധിക്കുന്നു. ചെറുചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി നിത്യവും കുടിച്ചാൽ കഫക്കെട്ട് മാറും. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാമിത്.

മുറിവുണക്കും, കണ്ണടച്ചു തുറക്കും വേഗത്തിൽ

ADVERTISEMENT

ചർമത്തിലെ മുറിവുകളെ വളരെ വേഗം ഭേദമാക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. മുറിവുകളിൽ അൽപം മഞ്ഞൾപ്പൊടി തൂകിയാൽ വളരെവേഗം അതുണങ്ങാൻ തുടങ്ങും.

പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ അകറ്റും

ADVERTISEMENT

പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ എന്നിവയെ അകറ്റുകയും ചർമത്തിലെ കൊളാജിന്റെ അളവിനെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. ചർമത്തിലെ ജലാംശം നിലനിർത്താനുള്ള കഴിവും മഞ്ഞളിനുണ്ട്.

അൾട്രാവയലറ്റ് രശ്മികളിൽനിന്നുണ്ടാകുന്ന പൊള്ളലിനെ ശമിപ്പിക്കുന്നു

അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ശരീരത്തിലേൽക്കുന്ന പൊള്ളലുകളിൽനിന്നു ചർമത്തെ രക്ഷിക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇതിൽ നിരവധി ആന്റി ഓക്സിഡന്റ് ഘടകങ്ങളടങ്ങിയിട്ടുണ്ട്. സൂര്യതാപത്തിൽ നിന്നുണ്ടാകുന്ന പാടുകളുടെമേൽ മഞ്ഞൾ പൂശിയാൽ അത് ചർമത്തെ കുളിർപ്പിക്കുകയും പൊള്ളലിന്റെ ആഘാതത്തെ കുറയ്ക്കുകയും ചെയ്യുന്നു. പൊള്ളൽ മൂലമുള്ള ചുവന്ന പാടുകൾ മങ്ങാനും മഞ്ഞൾ സഹായിക്കും.

English Summary : Benefits of using turmeric