വളരെ ലളിതമായ സൗന്ദര്യക്കൂട്ടുകൾ പരീക്ഷിക്കാൻ എല്ലാവർക്കും വളരെയിഷ്ടമാണ്. എന്നാൽ അതിനു പോലും പേടിയാണ് സെൻസിറ്റീവ് ചർമക്കാർക്ക്. അലർജി, ചൊറിച്ചിൽ പോലെയുള്ള ത്വക് രോഗങ്ങളെ ഭയന്നാണ് പലരും പല സൗന്ദര്യ പരീക്ഷണങ്ങൾക്കും മുതിരാത്തത്. സെൻസിറ്റീവ് ചർമമുള്ളവരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് വരണ്ട ചർമം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ലളിതമായ സൗന്ദര്യക്കൂട്ടുകൾ പരീക്ഷിക്കാൻ എല്ലാവർക്കും വളരെയിഷ്ടമാണ്. എന്നാൽ അതിനു പോലും പേടിയാണ് സെൻസിറ്റീവ് ചർമക്കാർക്ക്. അലർജി, ചൊറിച്ചിൽ പോലെയുള്ള ത്വക് രോഗങ്ങളെ ഭയന്നാണ് പലരും പല സൗന്ദര്യ പരീക്ഷണങ്ങൾക്കും മുതിരാത്തത്. സെൻസിറ്റീവ് ചർമമുള്ളവരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് വരണ്ട ചർമം. വരൾച്ചയിൽനിന്ന് ചർമത്തെ രക്ഷിക്കാൻ അലർജിയെ ഭയക്കാതെ ചെയ്യാവുന്ന ലളിതമായ പ്രകൃതിദത്തമാർഗങ്ങളെ പരിചയപ്പെടാം.

അണിയാം അവക്കാഡോ മാസ്ക്

ADVERTISEMENT

ഒരു പകുതി അവക്കാഡോ എടുത്ത് അതിൽ ഒരു ടീ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ചർമം കൂടുതൽ വരണ്ടതായി തോന്നുന്നുവെങ്കിൽ ഒരു ടേബിൾ സ്പൂൺ തേൻ കൂടി ആ മിശ്രിതത്തിൽ ചേർക്കുക. ഇതു മൂന്നും നന്നായി യോജിപ്പിച്ച് ആ മാസ്ക് മുഖത്തു പുരട്ടുക. 15– 20 മിനിറ്റുകൾക്കു ശേഷം അത് കഴുകിക്കളയാം. ഈ മാസ്ക് ചർമത്തിലെ ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കും.

ഒലിവ് ഓയിൽ ഷുഗർ സ്ക്രബ്

ADVERTISEMENT

ചർമത്തിലെ മൃതകോശങ്ങളെ അകറ്റാനുള്ള ഏറ്റവും നല്ല മാർഗമാണിത്. അരക്കപ്പ് പഞ്ചസാരയിൽ രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. അതിനൊപ്പം നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും എസൻഷ്യൽ ഓയിലുകളും ചേർക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി സ്ക്രബ് ചെയ്യുക. ശേഷം നല്ല തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകാം. ഇതിനു ശേഷം മുഖത്ത് മോയ്സചറൈസിങ് ക്രീം ഉപയോഗിക്കാൻ മറക്കരുത്.

ഓട്സ്

ADVERTISEMENT

കുളിക്കാനുള്ള ചൂടുവെള്ളത്തിൽ ഒരു കപ്പ് ഓട്സ് ചേർത്താൽ അത് ചർമ വരൾച്ചയിൽനിന്ന് നിങ്ങളെ രക്ഷിക്കും. ഓട്സിന് ചർമത്തെ മൃദുവാക്കാനുള്ള കഴിവുണ്ട്. ഇത് ചർമത്തെ മോയിസ്ചറൈസ് ചെയ്യും.

പാൽ

ചർമത്തിലെ പലവിധത്തിലുള്ള അസ്വസ്ഥതകൾ പരിഹരിക്കാനുള്ള കഴിവ് പാലിനുണ്ട്. പാലിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളാണ് അതിന് സഹായിക്കുന്നത്. പാലിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മൃതചർമത്തെ അകറ്റാൻ സഹായിക്കുന്നു. ഒരു ബൗളിൽ അൽപം പാലെടുത്ത് അതിൽ പഞ്ഞി മുക്കി അഞ്ചു മുതൽ 10 മിനിറ്റുവരെ മുഖത്ത് പുരട്ടുക. അത് ചർമത്തിലെ പലവിധത്തിലുള്ള അസ്വസ്ഥതകളെ അകറ്റാൻ സഹായിക്കും.

ഒലിവ് ഓയിൽ

വരണ്ട ചർമം മൂലം ദുരിതമനുഭവിക്കുന്നവർക്ക് അനുഗ്രഹമാണ് ഒലിവ് ഓയിൽ. കുറച്ചു ഒലിവ് ഓയിലെടുത്ത് ചർമത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. ചെറുചൂടുള്ള തുണികൊണ്ട് മുഖവും ചർമവും മൂടുക. തുണി തണുക്കുന്നതുവരെ അതു മുഖത്തു നിന്നു മാറ്റരുത്. തുണി നന്നായി തണുക്കുമ്പോൾ അത് മുഖത്തു നിന്നു നീക്കിയ ശേഷം അധികമുള്ള എണ്ണമയം തുടച്ചു കളയുക. ഒലിവ് ഓയിൽ നല്ലൊരു ക്ലെൻസർ കൂടിയാണ്. അത് ചർമത്തിലെ പ്രകൃതിദത്തമായ എണ്ണകളെ വലിച്ചെടുക്കില്ലെന്നു മാത്രമല്ല ചർമത്തെ വരൾച്ചയിൽനിന്ന് തടയുകയും ചെയ്യുന്നു.