നിങ്ങൾ പോലുമറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങളാണ് ഇങ്ങനെ യഥാർഥ പ്രായത്തെക്കാൾ കൂടുതൽ തോന്നാനുള്ള കാരണം. ചർമത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമം സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി....

നിങ്ങൾ പോലുമറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങളാണ് ഇങ്ങനെ യഥാർഥ പ്രായത്തെക്കാൾ കൂടുതൽ തോന്നാനുള്ള കാരണം. ചർമത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമം സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ പോലുമറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങളാണ് ഇങ്ങനെ യഥാർഥ പ്രായത്തെക്കാൾ കൂടുതൽ തോന്നാനുള്ള കാരണം. ചർമത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമം സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണത്തിനുവേണ്ട ഒരുവിധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ കാണുന്നുമുണ്ട്. ഇത്തരം ആശയക്കുഴപ്പം നിങ്ങളെ അലട്ടുന്നുണ്ടോ?. നിങ്ങൾ പോലുമറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങളാണ് ഇങ്ങനെ യഥാർഥ പ്രായത്തെക്കാൾ കൂടുതൽ തോന്നാനുള്ള കാരണം. ചർമത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമം സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

സൺസ്ക്രീൻ ക്രീമുകൾ പുരട്ടിയതുകൊണ്ടോ ഉറങ്ങും മുൻപ് മേക്കപ് മാറ്റിയതുകൊണ്ടോ ചർമത്തിന് അനുയോജ്യമായ സിറം ഉപയോഗിച്ചതുകൊണ്ടോ എല്ലാ ദിവസവും മസാജ് ചെയ്തതുകൊണ്ടോ ചർമത്തിലെ ജലാംശം നിലനിർത്തുകയും നല്ല ആരോഗ്യം നൽകുന്ന ഭക്ഷണം കഴിക്കുകയും ചെയ്തതുകൊണ്ടോ മാത്രമായില്ല. അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന ചില ശീലങ്ങൾ കൂടി മാറ്റാൻ തയാറാകണം.

ADVERTISEMENT

സ്ട്രോ ഉപയോഗിക്കുമ്പോൾ

ലിപ്‌സ്റ്റിക് പടരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ സ്ത്രീകളിൽ പലരും വെള്ളം കുടിക്കാൻ സ്ട്രോ ഉപയോഗിക്കാറുണ്ട്. പക്ഷേ ഇതുകൊണ്ട് ചർമത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി അവർ തെല്ലും ചിന്തിക്കാറില്ല. സ്ട്രോയുടെ അമിത ഉപയോഗം ചുണ്ടിലും വായ്ക്കുചുറ്റിലുമുള്ള ചർമത്തിനും ചുളിവു സംഭവിക്കാനും കവിളിൽ വരകൾ വീഴാനും ഇടയാക്കും. 

ഭാരം ഉയർത്തുമ്പോൾ

വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ അമിതഭാരം ഉയർത്തുന്നതു പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് മുഖത്തെ പേശികളിൽ ആയാസമുണ്ടാക്കയും അത് മുഖത്ത് ചുളിവുകൾ വീഴാൻ കാരണമാകുകയും ചെയ്യുന്നു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകുമ്പോൾ അത് കൊളാജിന്റെ ഉൽപാദനം കൂടാൻ കാരണമാകുകയും വളരെ വേഗം തന്നെ പാടുകളും ചുളിവുകളും മുഖത്തുണ്ടാക്കുകയും ചെയ്യുന്നു.

ADVERTISEMENT

സ്ക്രീൻ ടൈം അധികമായാൽ

ടാബ്, മൊബൈൽ തുടങ്ങിയവയിൽനിന്നു പ്രസരിക്കുന്ന നീല വെളിച്ചം വേഗം പ്രായം കൂടാൻ കാരണമാകും. അതുകൊണ്ടാണ് വീട്ടിലോ ഓഫിസിലോ ആയിരിക്കുമ്പോഴും സൺസ്ക്രീൻ പുരട്ടണമെന്നു പറയുന്നത്. ദീർഘനേരം ടാബ്, മൊബൈൽ ഇവയിലേക്ക് നോക്കി മുഖം കുനിച്ചിരിക്കുമ്പോൾ കണ്ണിലെയും കഴുത്തിലെയും പേശികൾ ഇടിഞ്ഞു തൂങ്ങാനിടയുണ്ട്. ഗാഡ്ജറ്റ്സിൽ ദീർഘനേരം നോക്കിയാലേ മതിയാവൂ എന്നുണ്ടെങ്കിൽ അത്തരം ഉപകരണങ്ങൾ കണ്ണിനു നേരേ വരുന്ന രീതിയിൽ എവിടെയെങ്കിലും ക്രമീകരിക്കണം.

നിർദേശിച്ചിരിക്കുന്ന കണ്ണടകൾ ധരിക്കണം

ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന പവറിലുള്ള കണ്ണടകൾ ധരിക്കാൻ തീർച്ചയായും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കാഴ്ച വ്യക്തമാകാൻ കണ്ണിന് അധികം ആയാസം കൊടുക്കേണ്ടി വരുകയും അതുവഴി കണ്ണിനു ചുറ്റുമുള്ള പേശികൾക്കു തളർച്ച തോന്നുകയും കണ്ണിനു ചുറ്റും കറുപ്പു പടരുകയും ചെയ്യും. അതും പ്രായക്കൂടുതൽ തോന്നാൻ കാരണമാകും.

ADVERTISEMENT

കമിഴ്ന്നു കിടന്നാൽ

തലയിണയിൽ മുഖമമർത്തി കമഴ്ന്നു കിടന്നാലോ വശങ്ങളിലേക്കു കിടന്നാലോ മാത്രമേ ചിലർക്ക് ഉറക്കം വരൂ. ഇതും തെറ്റായ രീതിയാണ്. തലയിണയിൽ മുഖമമർത്തി കിടന്നാൽ മുഖത്ത് പാടുകൾ വീഴാൻ സാധ്യതയുണ്ട്. ദീർഘനേരം മുഖമമർത്തി കിടക്കുന്നതുകൊണ്ട് മുഖത്തിന്റെ ആകൃതിയിൽ വരെ വ്യത്യാസം വരാം.

English Summary : 5 Lifestyle habits that are terrible for your skin and cause early aging