ചിലപ്പോഴൊക്കെ ഈ ഹോർമോൺ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക മുടിയുടെ ആരോഗ്യത്തെയാണ്. ചിലരുടെ മുടിക്ക് വല്ലാതെ കട്ടികൂടാം, ചിലപ്പോൾ മുടി വല്ലാതെ വരണ്ട് പാറിപ്പറന്നു കിടക്കാം, ചിലർക്ക് വല്ലാതെ മുടി കൊഴിച്ചിലുമുണ്ടാകാറുണ്ട്.

ചിലപ്പോഴൊക്കെ ഈ ഹോർമോൺ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക മുടിയുടെ ആരോഗ്യത്തെയാണ്. ചിലരുടെ മുടിക്ക് വല്ലാതെ കട്ടികൂടാം, ചിലപ്പോൾ മുടി വല്ലാതെ വരണ്ട് പാറിപ്പറന്നു കിടക്കാം, ചിലർക്ക് വല്ലാതെ മുടി കൊഴിച്ചിലുമുണ്ടാകാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലപ്പോഴൊക്കെ ഈ ഹോർമോൺ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക മുടിയുടെ ആരോഗ്യത്തെയാണ്. ചിലരുടെ മുടിക്ക് വല്ലാതെ കട്ടികൂടാം, ചിലപ്പോൾ മുടി വല്ലാതെ വരണ്ട് പാറിപ്പറന്നു കിടക്കാം, ചിലർക്ക് വല്ലാതെ മുടി കൊഴിച്ചിലുമുണ്ടാകാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളാണ് അവളുടെ ഗർഭാവസ്ഥ. ഒരു കുഞ്ഞുജീവൻ ഉള്ളിൽത്തുടിക്കുന്നതിന്റെ ലക്ഷണങ്ങൾ ശരീരത്തിനകത്തും പുറത്തും പ്രകടമായിത്തുടങ്ങുന്ന കാലം. ഹോർമോണുകളുടെ വ്യതിയാനം മൂലം ഒട്ടേറെ മാറ്റങ്ങൾ ശരീരത്തിലും മനസ്സിലും ഈ കാലഘട്ടത്തിൽ ഉണ്ടാകും. ചിലപ്പോഴൊക്കെ ഈ ഹോർമോൺ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക മുടിയുടെ ആരോഗ്യത്തെയാണ്. ചിലരുടെ മുടിക്ക് വല്ലാതെ കട്ടികൂടാം, ചിലപ്പോൾ മുടി വല്ലാതെ വരണ്ട് പാറിപ്പറന്നു കിടക്കാം, ചിലർക്ക് വല്ലാതെ മുടി കൊഴിച്ചിലുമുണ്ടാകാറുണ്ട്.

ഗർഭാവസ്ഥയിലും പ്രസവശേഷവും പിന്തുടരുന്ന ആഹാര ശീലങ്ങളിലൂടെ മുടിയുടെ ആരോഗ്യത്തെ പൂർവാധികം ശക്തിയോടെ തിരികെ പിടിക്കാനാവും. അതിനായി പിന്തുടരേണ്ട ചില കാര്യങ്ങൾ ഇതാ.

ADVERTISEMENT

മുടിക്കു മസാജ് നൽകാം

ഗർഭാവസ്ഥയിൽ സമാധാനമായിരിക്കുകയും മുടിക്ക് ഓയിൽ മസാജ് ചെയ്യുകയും വേണം. ശിരോചർമത്തിൽ മസാജ് നൽകുന്നത് മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മസാജ് ചെയ്യാം. ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് നല്ലത്. ചെറുതായി ചൂടാക്കിയശേഷം എണ്ണ ഉപയോഗിക്കാം. എണ്ണ തിളപ്പിക്കണ്ട, വെറുതെ ചൂടാക്കിയാൽ മതിയാകും. തലയോട്ടിയിലും  മുടിയിലും എണ്ണ നന്നായി പുരട്ടി വേണം മസാജ് ചെയ്യാൻ. എണ്ണ മുടിവേരുകളിൽ ആഴ്ന്നിറങ്ങി അവയെ ശക്തിപ്പെടുത്തുകയും അതുവഴി മുടികൊഴിച്ചിൽ കുറയുകയും ചെയ്യും. മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്തശേഷം ചെറുചൂടുള്ള ടവൽ കൊണ്ട് പൊതിഞ്ഞു വയ്ക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

ഷാംപൂ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

ആഴ്ചയിൽ ഒന്നുരണ്ടു വട്ടമെങ്കിലും മുടി ഷാംപൂ ചെയ്യാൻ ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ ഷാംപു വേണം ഉപയോഗിക്കാൻ. ഓരോ വട്ടവും ഷാംപു ഉപയോഗിച്ച ശേഷവും കണ്ടീഷണർ ഉപയോഗിക്കാനും ശ്രദ്ധിക്കണം. മുടിത്തുമ്പിനും നന്നായി ശ്രദ്ധ കൊടുക്കണം. മുടിത്തുമ്പു പൊട്ടുന്നതും വരളുന്നതും തടയാൻ കണ്ടീഷനിങ് സഹായിക്കും. ഗർഭം പുരോഗമിക്കുന്നതിനനുസരിച്ച് മുടിക്ക് സംരക്ഷണം നൽകാനും ബുദ്ധിമുട്ടനുഭവപ്പെടാം. ഈ സാഹചര്യത്തിൽ കേശസംരക്ഷണത്തിനായി പങ്കാളിയുടെ സഹായം തേടാം.

ADVERTISEMENT

മുടി കളർ ചെയ്യുന്നത് ഒഴിവാക്കാം

ഗർഭാവസ്ഥയിൽ മുടിയ്ക്ക് നിറം നൽകുന്നത് ഒഴിവാക്കാം. മുടിയിൽ പലവിധത്തിലുള്ള ഹെയർഡൈകളുടെ ഉപയോഗം ഗുരുതരമായ അസുഖങ്ങൾക്ക് ഒരുപക്ഷേ കാരണമായേക്കാം. മറ്റു ചില പഠനങ്ങൾ പറയുന്നത് പ്രകൃതിദത്തമായ ഉൽപന്നങ്ങൾ അപൂർവമായി ഉപയോഗിക്കുന്നതുകൊണ്ട് വലിയ പ്രശ്നമില്ലെന്നാണ്. എങ്കിലും ഹെയർഡൈകൾ അലർജിയും ഇൻഫെക്‌ഷനും ഉണ്ടാക്കുന്നതുകൊണ്ട് ഗർഭാവസ്ഥയിൽ അത് ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം.

ഈർപ്പമുള്ള മുടി ചീകരുത്

നനഞ്ഞ മുടി ഒരിക്കലും ചീകരുത്. മുടി ഉണങ്ങിയതിനു ശേഷം മാത്രമേ ചീകാൻ പാടുള്ളൂ. പല്ലകലമുള്ള ചീപ്പുപയോഗിച്ച് മാത്രമേ മുടി ചീകാവൂ. ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ കുറയും.

ADVERTISEMENT

ഇടവേളകളിൽ മുടിയുടെ തുമ്പ് മുറിക്കണം

മുടിയുടെ തുമ്പ് പിളരുന്നതും പൊട്ടുന്നതും ഒഴിവാക്കാനായി ഇടയ്ക്കിടെ മുടിയുടെ അറ്റം മുറിച്ചു കൊടുക്കാം. ഗർഭാവസ്ഥയിൽ മുടിയുടെ ടെക്സ്ച്ചറിന് മാറ്റം വരുന്നതിനാൽ ഇടയ്ക്കിടെ മുടി മുറിച്ചു കൊടുക്കുന്നതു ഗുണം ചെയ്യും.

മുടിയുടെ സ്വഭാവമനുസരിച്ച് കരുതൽ നൽകാം

ഹോർമോൺ മാറ്റങ്ങൾ മുടിയുടെ വളർച്ചയെ വല്ലാതെ ബാധിച്ചേക്കാം. അതിനായി അദ്യം തന്നെ മുടിയുടെ സ്വഭാവം മനസ്സിലാക്കി ആവശ്യമായ കരുതൽ നൽകാം. നല്ലൊരു ഹെയർകട്ട് നൽകുന്നതുപോലും മനസ്സിനും ശരീരത്തിനും നല്ല മാറ്റം വരുത്താൻ സഹായിക്കും. നിങ്ങളുടെ മുടിക്കനുയോജ്യമായ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് മുടിക്കുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും.

ഡയറ്റിൽ ശ്രദ്ധിക്കാം

കുഞ്ഞിന്റെ ആരോഗ്യത്തിനുതകുന്ന നല്ല ഭക്ഷണങ്ങൾ വേണം ഗർഭകാലത്ത് കഴിക്കാൻ. പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തിയാൽ അത് മുടിവളർച്ചയ്ക്കും സഹായകമാകും. പാൽ, പഴങ്ങൾ, മാംസം, മത്സ്യം, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്ട്സ് എന്നിവ ഡയറ്റിലുൾപ്പെടുത്താം. ഡോക്ടറുടെ നിർദേശപ്രകാരമുള്ള കാൽസ്യം സപ്ലിമെന്റ്സും ഉൾപ്പെടുത്തണം. ഗർഭകാലത്ത് കഴിക്കാൻ പാടില്ലാത്ത പഴങ്ങളും ആഹാരപദാർഥങ്ങളും ഒഴിവാക്കണം.

റിലാക്സ് ചെയ്യാം

മാനസിക സമ്മർദ്ദം മുടികൊഴിച്ചിലിനുള്ള പ്രധാനകാരണമാണ്. ഗർഭസമയത്തുണ്ടാകുന്ന മാനസിക സമ്മർദ്ദം മുടി കൊഴിച്ചിൽ ഇരട്ടിയാക്കും. ഹോർമോൺ മാറ്റവും മൂഡ്സ്വിങ്സും മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. മാനസിക സമ്മർദ്ദമുണ്ടെങ്കിൽ അതകറ്റാനായി റിലാക്സേഷൻ ടെക്നിക്കുകൾ ശീലിക്കാം.

English Summary : 8 Simple Tips For Hair Care During Pregnancy