മുടി കൊഴിച്ചിൽ, താരൻ, ശിരോചർമത്തിലെ ചൊറിച്ചിൽ.... മുടിയുടെ പ്രശ്നങ്ങൾ നിരവധിയാണ്. വളരെയേറെ പ്രിയപ്പെട്ടതായതിനാൽ മുടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ഓരോരുത്തരിലും അസ്വസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യും. പ്രകൃതിദത്തമായ മാർഗത്തിലൂടെ മുടിയുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടി കൊഴിച്ചിൽ, താരൻ, ശിരോചർമത്തിലെ ചൊറിച്ചിൽ.... മുടിയുടെ പ്രശ്നങ്ങൾ നിരവധിയാണ്. വളരെയേറെ പ്രിയപ്പെട്ടതായതിനാൽ മുടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ഓരോരുത്തരിലും അസ്വസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യും. പ്രകൃതിദത്തമായ മാർഗത്തിലൂടെ മുടിയുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് കറ്റാർ വാഴ. ഔഷധ ഗുണങ്ങൾ കൊണ്ടു സമ്പന്നമായി കറ്റാർ വാഴ ചര്‍മത്തിനും ആന്തരിക സൗഖ്യത്തിനും മാത്രമല്ല മുടിയിലും ഫലപ്രദമായി ഉപയോഗിക്കാം.

കറ്റാർ വാഴയുടെ പ്രത്യേകതകൾ

ADVERTISEMENT

താരൻ കൂടാതെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഉണ്ടാകുന്ന ചൊറിച്ചിലും വ്രണങ്ങളുമൊക്കെ പലരേയും പ്രതിസന്ധിയിലാക്കും. ഇതിനെ ഒരുപരിധി വരെ തടയാനുള്ള കഴിവ് കറ്റാർ വാഴയ്ക്കുണ്ട്. ആദ്യ ഘട്ടവും പ്രകൃതിദത്ത മാർഗമെന്ന നിലയിലും കറ്റാർവാഴ പരീക്ഷിക്കാൻ മടിക്കേണ്ടതില്ല.

∙ ബാലൻസിങ്

ശിരോചർമത്തിൽ വലിയ അളവിൽ എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് നിരവധിപ്പേർ നേരിടുന്ന പ്രശ്നമാണ്. നാച്വറൽ ഓയിൽ ഉത്പാദിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണെങ്കിലും അളവ് കൂടുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാം. കറ്റാർ വാഴയുടെ ക്ലെൻസിങ് സ്വഭാവം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണ നീക്കം ചെയ്ത് ശിരോചർമത്തെ ബാലൻസ് ചെയ്യുന്നു.

∙മുടി കൊഴിച്ചില്‍ തടയാൻ

ADVERTISEMENT

കറ്റാർവാഴയില്‍ പ്രോട്ടിയോലിറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ശിരോചർമത്തിലെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുടിയുടെ കണ്ടീഷനിങ്ങിനും ഇവ സഹായിക്കുന്നു. ഇതിലൂടെ മുടി  പൊട്ടുന്നതും കൊഴിയുന്നതും കുറയ്ക്കാൻ സാധിക്കും. 

∙മുടിയുടെ വളർച്ച

കോശങ്ങളുടെ നശീകരണം തടയാനുള്ള കഴിവ്, ശിരോചർമത്തിന് പോഷകം നൽകുന്ന എൻസൈമുകളുടെ സാന്നിധ്യം എന്നിവ മുടിയുടെ വളർച്ചയ്ക്ക് കറ്റാർവാഴ സഹായകരമാകുന്നു. ശിരോചർമത്തിലെ അസ്വസ്ഥതകളും താരനും മുടികൊഴിച്ചിലും  നിയന്ത്രിക്കാൻ സാധിച്ചാൽ മുടിയുടെ വളർച്ച സ്വാഭാവികമായും പരിപോഷിപ്പിക്കപ്പെടും.

കറ്റാർ വാഴയുടെ  ഉപയോഗം

ADVERTISEMENT

പല രീതിയിൽ കറ്റാര്‍ വാഴ തലയില്‍ ഉപയോഗിക്കാനാവും. കറ്റാർ വാഴയുടെ ഗുണങ്ങളുള്ള നിരവധി ഉത്പന്നങ്ങൾ വിപണയിൽ ലഭ്യമാണ്. എന്നാൽ വീട്ടിൽ സ്വയം ചെയ്യാനാവുന്ന മാർഗങ്ങളും നിരവധിയാണ്. വളരെ ഫലപ്രദവും എളുപ്പത്തിൽ ചെയ്യാനാവുന്നതുമായ രണ്ട് മാർഗങ്ങൾ ഇതാ.

∙ കറ്റാർ വാഴ – കാസ്റ്റർ ഹെയർ ഓയിൽ

3 ടേബിൾ സ്പൂണ്‍ കറ്റാർ വാഴ ജെൽ എടുക്കുക. അതിൽ 4 സ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ള റോസ്മേരി എസൻഷ്യൽ ഓയിൽ കൂടി ചേർത്തിളക്കി തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. രണ്ട് മണിക്കൂറിന്ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകികളയാം. ആഴ്ചയിൽ ഒരു തവണ എന്ന നിലയിൽ ഒരു മാസം ഇത് ആവർത്തിക്കണം.

∙ കറ്റാര്‍ വാഴയും ടീ ട്രീ ഓയിലും

5 സ്പൂൺ കറ്റാർ വാഴ ജെൽ എടുത്ത് അതിലേക്ക് 3 തുള്ളി ടീ ട്രീ എസൻഷ്യൽ ഓയിലും 4 തുള്ളി അർഗാൻ ഓയിലും ചേർക്കുക. ഈ മിശ്രിതം ശിരോചർമത്തിൽ തേച്ചു പിടിപ്പിച്ചതിനുശേഷം മുടിയിഴകളിലും പുരട്ടുക. മൂന്നു മണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ ഒരു തവണ വീതം ഒരു മാസം ആവർ‍ത്തിക്കാം. 

English Summary : How To Use Aloe Vera For Hair Growth