കുളിക്കുമ്പോഴുണ്ടാകുന്ന ചില തെറ്റുകൾ നിങ്ങളുടെ മുടിയ്ക്കും ചർമത്തിനും ദോഷം വരുത്തുന്നുണ്ട്. പലർക്കും അതേക്കുറിച്ച് അറിയില്ല. നിസ്സാരമെന്നു കരുതുന്ന ചില തെറ്റുകൾ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നത്. അത്തരം ചില തെറ്റുകള്‍ ഇതാ. ∙ ചൂടുവെള്ളത്തിലെ കുളി ഉയർന്ന ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചിലരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളിക്കുമ്പോഴുണ്ടാകുന്ന ചില തെറ്റുകൾ നിങ്ങളുടെ മുടിയ്ക്കും ചർമത്തിനും ദോഷം വരുത്തുന്നുണ്ട്. പലർക്കും അതേക്കുറിച്ച് അറിയില്ല. നിസ്സാരമെന്നു കരുതുന്ന ചില തെറ്റുകൾ വലിയ പ്രത്യാഘാതങ്ങൾക്ക്  കാരണമാകുന്നത്. അത്തരം ചില തെറ്റുകള്‍ ഇതാ.

∙ ചൂടുവെള്ളത്തിലെ കുളി

ADVERTISEMENT

ഉയർന്ന ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാൽ ഇത് ചർമവും മുടിയും വരളാൻ കാരണമാകും. വരൾച്ച കൂടുമ്പോൾ മുടി പൊട്ടാനുള്ള സാധ്യത കൂടുന്നു. ചർമത്തിൽ അസ്വസ്ഥത അനുഭവപ്പെടും. അതിനാൽ മിതമായ ചൂടുള്ള വെള്ളം കുളിക്കാനായി ഉപയോഗിക്കാം.

∙ മുടി മയത്തില്‍ കഴുകാം 

മുടി വളരെയധികം ശക്തിയോടെ തേച്ചും ഉരച്ചും കുളിക്കുന്നത് കൂടുതൽ കെട്ടുപിണയാനേ ഉപകരിക്കൂ. കെട്ടുപിണഞ്ഞു കിടക്കുന്ന മുടി പൊട്ടാനും ഇത് കാരണമാകുന്നു. അതിനാൽ സമയമെടുത്ത് പതിയെ വേണം മുടി കഴുകാൻ.

∙ കണ്ടീഷണർ വിട്ടുകളയല്ലേ

ADVERTISEMENT

ഷാപൂ ഉപയോഗിച്ചാൽ കണ്ടീഷണറും ഉപയോഗിക്കണം. മുടി ഹൈഡ്രേറ്റ് ചെയ്യാനും സംരക്ഷിക്കാനും കണ്ടീഷണറുകൾ സഹായിക്കുന്നു. വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കുമ്പോൾ കണ്ടീഷണർ തീര്‍ച്ചയായും ഉപയോഗിക്കണം.

∙ തല കുളിക്കാം 

പൊടി, ചൂട്, വിയർപ്പ് എന്നിവയുള്ള സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുന്നെങ്കിൽ എന്നും തല കുളിക്കണം. അല്ലാത്തപക്ഷം വിയർപ്പും പൊടിയും അടിഞ്ഞ് ശിരോചർമത്തിന് നാശം സംഭവിക്കാനുളള സാധ്യതയുണ്ട്.  

∙ തുടയ്ക്കാം പതിയെ

ADVERTISEMENT

കുളി കഴിയാൻ വൈകിയാലോ, തിരക്കുള്ള സമയമാണെങ്കിലോ എത്രയും വേഗം ശരീരം തുടയ്ക്കാനാകും ശ്രമം. ഇതിന്റെ ഭാഗമായി ഒരു മയവുമില്ലാതെയും ആയിരിക്കും ടവ്വൽ ഉപയോഗിക്കുക. ത്വക്ക് വളരെയധികം സെൻസിറ്റീവ് ആണ്. ടവ്വലിന്റെ കഠിനമായ പ്രയോഗങ്ങൾ ശരീരത്തിൽ തിണർപ്പുവരാൻ കാരണമാകും.

∙ ആദ്യം തല പിന്നെ ശരീരം

തല കഴുകി വൃത്തിയാക്കിയശേഷം ശരീരം കഴുകുന്നതാണ് ഉചിതം. മുടിയുടെ സ്റ്റൈലിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ മുഖത്തും ശരീരത്തിലും  അസ്വസ്ഥ സൃഷ്ടിക്കും. മുടി കഴുകിയശേഷം ശരീരം കുളിച്ചാൽ ഇതെല്ലാം നീക്കം ചെയ്യാനാകും.

English Summary : Shower mistakes that damage your hair and skin