പ്രായം അമ്പതിനോടടുത്താൽ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണം എന്നു പറയുന്നവർ അല്പമൊന്നു മാറൂ... ഇത് 50 വയസ്സും അതിനു മുകളിലുമുള്ളവർക്കുമുള്ള ബ്യൂട്ടി ടിപ്സ് ആണ്. മുഖത്തു വീഴുന്ന ചുളിവുകളും വരണ്ട ചർമവുമൊക്കെ പ്രശ്നമാകുന്നവർ ഈ വഴികളൊന്ന് പരീക്ഷിച്ചു നോക്കൂ, യുവത്വം നിലനിർത്താം, കൂടെ ഏതാൾക്കൂട്ടത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം അമ്പതിനോടടുത്താൽ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണം എന്നു പറയുന്നവർ അല്പമൊന്നു മാറൂ... ഇത് 50 വയസ്സും അതിനു മുകളിലുമുള്ളവർക്കുമുള്ള ബ്യൂട്ടി ടിപ്സ് ആണ്. മുഖത്തു വീഴുന്ന ചുളിവുകളും വരണ്ട ചർമവുമൊക്കെ പ്രശ്നമാകുന്നവർ ഈ വഴികളൊന്ന് പരീക്ഷിച്ചു നോക്കൂ, യുവത്വം നിലനിർത്താം, കൂടെ ഏതാൾക്കൂട്ടത്തിലും ശ്രദ്ധാകേന്ദ്രമാകുകയും ചെയ്യാം.

* സൂര്യന്റെ ചൂടിൽ നിന്നും ചർമത്തെ കാക്കേണ്ടേ, പ്രായം നോക്കണ്ട...വാങ്ങിക്കോളൂ ഒരു സൺസ്‌ക്രീൻ. നിത്യവും ഇതുപയോഗിക്കുന്നത് കഠിനമായ ചൂട് ചർമത്തിനേൽപ്പിക്കുന്ന പ്രത്യാഘാതങ്ങളിൽ നിന്നും സംരക്ഷിക്കും. 

ADVERTISEMENT

* ചർമത്തിൽ നിറവ്യത്യാസമോ തടിപ്പുകളോ കാണുന്നുണ്ടോ, കഴിയുന്നത്രയും വേഗം ഒരു ത്വക്ക് രോഗ വിദഗ്‌ധനെ സമീപിക്കണം. വർഷത്തിൽ ഒരു തവണ ഡോക്ടറെ കണ്ടു ചർമ സംബന്ധമായ എല്ലാ പരിശോധനകളും നടത്തുന്നതും നല്ലതാണ്.

* ചർമം വരളാതെ സംരക്ഷിക്കാനും മാർദ്ദവം നിലനിർത്താനും അനുയോജ്യമായ സോപ്പും ലോഷനും ഉപയോഗിക്കുക, ചർമസംബന്ധമായ കൂടുതൽ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.

ADVERTISEMENT

*  പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ധാരാളം പഴങ്ങളും പഴച്ചാറുകളും കഴിക്കുക. 

* ത്വക്കിന്റെ മൃദുത്വം നിലനിർത്താനും ചുളിവുകൾ വീഴാതെ കാക്കുന്നതിനും അനുയോജ്യമായ ക്രീമുകൾ തെരെഞ്ഞെടുത്ത് ഉപയോഗിക്കാം.

ADVERTISEMENT

*  പ്രായത്തെ ഓർമ്മിപ്പിക്കാൻ കറുത്ത മുടിയിഴകൾക്കിടയിൽ നിന്നും വെള്ളിനൂലുകൾ എത്തിനോക്കാൻ തുടങ്ങിയോ? വിഷമിക്കണ്ട, തലമുടിയിൽ പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ സമയമായി. ചേരുന്ന നിറങ്ങൾ നൽകിയോ, അതല്ലെങ്കിൽ വെള്ളമുടികൾക്കു പ്രാധാന്യം നൽകിയോ പുതിയ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാം. 

* നീളമുള്ള, കനമില്ലാത്ത തലമുടി ഇനിയും സൂക്ഷിച്ചു വെയ്ക്കേണ്ടതില്ല. കഴുത്തൊപ്പം മുടി വെട്ടിനിർത്താം. അഭംഗി ഒഴിവാക്കുന്നതിനൊപ്പം പുതിയൊരു സ്റ്റൈലുമായി.

* ഹെയർ സ്റ്റൈലിൽ പുതിയ പരീക്ഷണങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ട്രെൻഡിനനുസരിച്ച് തലമുടി വെട്ടിനിർത്താം. 

ഇനി കണ്ണാടിയിൽ നോക്കിക്കോളൂ... പ്രായം നിങ്ങളില്‍ റിവേഴ്‌സ് ഗിയറിടുന്നതു കാണാം.

English Summary : Beauty tips for women over 50