വേനൽക്കാലങ്ങളിൽ സൂര്യന്റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാർവാഴ. ഈ സസ്യത്തിന്റെ ജെൽ ചർമത്തിൽ തണുപ്പ് നിലനിർത്തുകയും മൃദുത്വം നഷ്ടപ്പെടാതെ കാക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ സൂര്യാതാപം ശരീരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽക്കാലങ്ങളിൽ സൂര്യന്റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാർവാഴ. ഈ സസ്യത്തിന്റെ ജെൽ ചർമത്തിൽ തണുപ്പ് നിലനിർത്തുകയും മൃദുത്വം നഷ്ടപ്പെടാതെ കാക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ സൂര്യാതാപം ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളിൽനിന്ന് ഇതൊരു പരിഹാരമാർഗമാണ്.

കറ്റാർവാഴ ജെൽ ഒന്നാന്തരമൊരു മോയിസ്ചറൈസർ ആണ്. വിപണിയിൽ നിന്നും വാങ്ങുന്ന പല പ്രധാന മോയിസ്ച്വറൈസിങ് ക്രീമുകളിലെയും പ്രധാന ചേരുവയാണിത്. വരണ്ട ചർമമുള്ളവരിൽ ജലാംശം നിലനിർത്താൻ ഇതുപയോഗിക്കാം. ഷേവ് ചെയ്തതിനു ശേഷം ഈ ജെൽ പുരട്ടുന്നതും ഉത്തമമാണ്. 

ADVERTISEMENT

പൊള്ളലുകൾ, ചെറിയ മുറിവുകൾ എന്നിവയ്ക്ക് മികച്ച ഒരു പ്രതിരോധ മാർഗയും കറ്റാർവാഴ ഉപയോഗിക്കാം. പൊള്ളൽ മൂലം ക്ഷതം സംഭവിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശേഷി ഈ സസ്യത്തിനുണ്ട്. കറ്റാർ വാഴയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റ- കരോട്ടിൻ എന്നിവ മുഖത്തുണ്ടാകുന്ന ചുളിവുകൾ ഒഴിവാക്കി ചെറുപ്പം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.

അടിഞ്ഞുകൂടുന്ന അഴുക്കിനെ നീക്കം ചെയ്ത്, മുഖക്കുരു പോലുള്ളവ പ്രതിരോധിക്കാനാവും. കറ്റാർ വാഴയിലുള്ള പോളിസാക്രറൈഡുകളും ഗിബ്ബെറെല്ലിനുകളും പുതിയ ചർമ കോശങ്ങളുടെ വളർച്ചയ്ക്കും മുഖക്കുരു, ചുവന്ന തടിപ്പുകൾ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ADVERTISEMENT

കറ്റാർവാഴയിൽ അല്പം ചെറുനാരങ്ങ നീര് കൂടി ചേർത്തുപയോഗിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാൻ നല്ലതാണ്. സ്ട്രെച്ച് മാർക്കുകൾ, മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവയ്‌ക്കെല്ലാം ഉത്തമ പ്രതിവിധിയാണിത്. 

തലമുടിയുടെ സംരക്ഷണത്തിനും കറ്റാർവാഴ അത്യുത്തമമാണ്. മുടിയുടെ വേരുകളിൽ രക്തചംക്രമണം വർധിപ്പിക്കാൻ ശേഷിയുള്ളതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. തലമുടിയ്ക്ക് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇതിലുണ്ട്. 

ADVERTISEMENT

താരനു കാരണമായേക്കാവുന്ന പല പ്രശ്നങ്ങളെയും കറ്റാർവാഴ പരിഹരിക്കും. തലയിലെ വരണ്ട ചർമം, ഫംഗൽ ബാധ, അധികമായുള്ള എണ്ണമയം എന്നിവയ്ക്കെല്ലാമുള്ള സ്വാഭാവിക പ്രതിരോധ മാർഗമാണിത്. ഒരു കണ്ടീഷണറായി പ്രവർത്തിക്കാൻ ശേഷിയുള്ളതു കൊണ്ടുതന്നെ തലമുടിയ്ക്കും തിളക്കവും മൃദുലതയും നൽകാനും കറ്റാർവാഴയ്ക്കു കഴിയും.

English Summary : Beauty Tips - Benefits of Aloe Vera