‘എന്നും ചർമ പ്രശ്നങ്ങളാണ്. വരൾച്ച, കരുവാളിപ്പ്, മുഖക്കുരു.... ഇങ്ങനെ നീളുന്ന ആ പ്രശ്നങ്ങൾ. തിളക്കമുള്ള മൃദുലമായ ചർമം ഒരിക്കലും നടക്കാത്ത ആഗ്രഹം മാത്രമാണ്’. എപ്പോഴെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ ? എങ്കിൽ പരിഹാരം തേടി ഒരിടത്തും പോകണ്ട. ചർമത്തിന് ആരോഗ്യവും തിളക്കവും ലഭിക്കാൻ നിരവധി പ്രകൃതിദത്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എന്നും ചർമ പ്രശ്നങ്ങളാണ്. വരൾച്ച, കരുവാളിപ്പ്, മുഖക്കുരു.... ഇങ്ങനെ നീളുന്ന ആ പ്രശ്നങ്ങൾ. തിളക്കമുള്ള മൃദുലമായ ചർമം ഒരിക്കലും നടക്കാത്ത ആഗ്രഹം മാത്രമാണ്’. എപ്പോഴെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ ? എങ്കിൽ പരിഹാരം തേടി ഒരിടത്തും പോകണ്ട. ചർമത്തിന് ആരോഗ്യവും തിളക്കവും ലഭിക്കാൻ നിരവധി പ്രകൃതിദത്തമായ മാർഗങ്ങളുണ്ട്. അവയിൽ അനുയോജ്യമായതു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ചാൽ മാത്രം മതി. 

അങ്ങനെ ഉപയോഗിക്കാവുന്ന ചില മാർഗങ്ങൾ ഇതാ.

ADVERTISEMENT

അവോക്കാഡോ 

ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് മുഖത്തിന്റെ മൃദുത്വവും തിളക്കവും വർധിപ്പിക്കാൻ ഫലപ്രദമായി ഉപയോഗിക്കാം. ഒരു സ്പൂൺ അവോക്കാഡോ പൾപ്പ് എടുത്ത് അത്രയും തന്നെ വെളിച്ചെണ്ണ ചേർത്തു യോജിപ്പിച്ചതിനു ശേഷം 15 മിനിറ്റ് മുഖത്തു പുരട്ടിയിരിക്കാം. അതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകണം. 

ഓറഞ്ച് തൊലി 

വിറ്റാമിൻ സി യുടെ കലവറയാണ് ഓറഞ്ച്. ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. എന്നാൽ ഓറഞ്ചിന്റെ തൊലി ചർമത്തിന് ഗുണകരമായി ഉപയോഗിക്കാം. ഒരു ഓറഞ്ചിന്റെ തൊലി അരച്ച് അതിൽ റോസ് വാട്ടർ കൂടി ഒഴിച്ച് 15 മിനിറ്റു നേരം മുഖത്തു പുരട്ടാം. ചർമത്തിന്റെ തിളക്കം വർധിക്കും. കണ്ണിലാകാതെ സൂക്ഷിക്കണം. 

ADVERTISEMENT

വെളിച്ചെണ്ണ

സൗന്ദര്യ സംരക്ഷണത്തിൽ വെളിച്ചെണ്ണയുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ചർമത്തിന് അനുയോജ്യമായ മികച്ചൊരു മോയിസ്ച്യൂറൈസർ കൂടിയാണ് വെളിച്ചെണ്ണ. രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടൂ. ചർമത്തിന്റെ ആരോഗ്യം വർധിക്കും. തിളക്കവും ലഭിക്കും.

കുക്കുംബർ 

വെജിറ്റബിൾ സാലഡിലെ പ്രധാനിയായ കുക്കുംമ്പർ ചർമ സംരക്ഷണത്തിൽ വമ്പനാണ്. ഒരു കുക്കുംബർ നല്ലതു പോലെ അരച്ചെടുക്കുക. അതിലേക്ക്  മൂന്നോ നാലോ ടേബിൾ സ്പൂൺ തൈരും കൂടി ചേർക്കാം. പേസ്റ്റ് രൂപത്തിലുള്ള ഈ പദാർത്ഥം മുഖത്തിലും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ADVERTISEMENT

കാപ്പി 

നമ്മുടെ ത്വക്കിന് ഫ്രഷ്നസ്സ് നൽകാൻ കാപ്പിക്ക് കഴിവുണ്ട്. ഒരു ടേബിൾ സ്പൂൺ കാപ്പിപൊടിയിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി കുറച്ചു സമയത്തിന് ശേഷം കഴുകി കളയാം. ചർമത്തിന്റെ തിളക്കവും മൃദുത്വവും വർധിക്കാൻ വളരെ മികച്ചൊരു ഫെയ്‌സ്‌പാക്കാണിത്.

English Summary : Hair N Beauty - Skin Care Tips