കരിക്കിൻ വെളളത്തിന്റെ ആന്റി ബാക്ടീരിയൽ - ഫംഗൽ ഗുണങ്ങൾ തലയോട്ടിയെ താരനിൽനിന്നും മറ്റ് അലർജികളിൽനിന്നും സംരക്ഷിക്കും. മുടി പൊട്ടുന്നതും കൊഴിച്ചിലും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു....

കരിക്കിൻ വെളളത്തിന്റെ ആന്റി ബാക്ടീരിയൽ - ഫംഗൽ ഗുണങ്ങൾ തലയോട്ടിയെ താരനിൽനിന്നും മറ്റ് അലർജികളിൽനിന്നും സംരക്ഷിക്കും. മുടി പൊട്ടുന്നതും കൊഴിച്ചിലും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോയിസ്ച്യൂറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്ദാഹം ശമിപ്പിക്കാൻ മാത്രമല്ല വേനലിൽ ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും കൂടെ കൂട്ടാനാവുന്ന പ്രക‍ൃതിയുടെ വരദാനമാണ് കരിക്ക്.

ഒരു മോയിസ്ച്യൂറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെള്ളത്തിൽ മുഖം കഴുകുന്നത് ചർമത്തിന്റ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. മുഖക്കുരു വരുന്നത് തടയാനും ഇത് നല്ലതാണ്.

ADVERTISEMENT

മഞ്ഞൾ, ചന്ദനം എന്നിവ കരിക്കിൻ വൈള്ളത്തിൽ ചാലിച്ച് മുഖത്തു പുരട്ടാം. ഇവ വരൾച്ച തടഞ്ഞ് ചർമത്തിന്റെ മൃദുത്വം നിലനിർത്തുകയും തിളക്കം നൽകുകയും ചെയ്യും. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ കരിക്കിൻ വെള്ളത്തിൽ മുൾട്ടാണി മിട്ടി ചാലിച്ച് പുരട്ടാം. മുഖത്തെ കറുത്ത കുത്തുകളും ഇത്തരത്തിൽ ഇല്ലാതാക്കാം.

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് പതിവാണ്. ഇത് ചർ‍മത്തിനെ വളരെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യങ്ങളിൽ കരിക്കിൻ വെള്ളം പാനീയമായി തിരഞ്ഞെടുക്കുക. അതിവേഗം ജലാംശം തിരികെ നൽകാൻ കരിക്കിൻ വെള്ളത്തിന് കഴിയും.

ADVERTISEMENT

കരിക്കിൻ വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്താൽ മുടി മിനുസമുള്ളതും തിളങ്ങുന്നതുമാകും. മുടിയുടെ വേരുകളിൽ മോയിസ്ച്യൂറൈസ് ചെയ്ത് ശക്തിയേകും. ഒരു നാചുറൽ കണ്ടീഷനറിന്റെ ഗുണങ്ങൾ കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെളളത്തിന്റെ ആന്റി ബാക്ടീരിയൽ - ഫംഗൽ ഗുണങ്ങൾ തലയോട്ടിയെ താരനിൽനിന്നും മറ്റ് അലർജികളിൽനിന്നും സംരക്ഷിക്കും. മുടി പൊട്ടുന്നതും കൊഴിച്ചിലും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

English Summary : Benefits of Coconut Water for hair and skin