ചൂടുകാലത്തെ പ്രധാന പ്രശ്നങ്ങളാണ് മുടികൊഴിച്ചിലും താരനും. ഇവ അകറ്റി മുടിയിഴകൾ കരുത്തോടെ വളരാൻ ചില ടിപ്സ്... ∙ ഒരുപിടി വീതം കറിവേപ്പില, മൈലാഞ്ചിയില, രണ്ടു ടേബിൾസ്‌പൂൺ ഉലുവ, നാല് നെല്ലിക്ക, തൈര് എന്നിവ ചേർത്തു പേസ്‌റ്റാക്കി തലയിൽ പുരട്ടി 20 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയാം. ∙ ചീരയിലയിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടുകാലത്തെ പ്രധാന പ്രശ്നങ്ങളാണ് മുടികൊഴിച്ചിലും താരനും. ഇവ അകറ്റി മുടിയിഴകൾ കരുത്തോടെ വളരാൻ ചില ടിപ്സ്...

∙ ഒരുപിടി വീതം കറിവേപ്പില, മൈലാഞ്ചിയില, രണ്ടു ടേബിൾസ്‌പൂൺ ഉലുവ, നാല് നെല്ലിക്ക, തൈര് എന്നിവ ചേർത്തു പേസ്‌റ്റാക്കി തലയിൽ പുരട്ടി 20 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയാം.

ADVERTISEMENT

∙ ചീരയിലയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി തല കഴുകുന്നതും ആഴ്‌ചയിലൊരിക്കൽ മുടി പശുവിൻ മോരിൽ കഴുകുന്നതും മുടി വളരാൻ സഹായിക്കും. 

∙ മുട്ടയുടെ രണ്ടു മഞ്ഞക്കരുവും ഒരു ടീസ്‌പൂൺ വെള്ളവും ചേർത്തു തലയോട്ടിയിൽ മസാജ് ചെ്‌ത് 20 മിനിറ്റിനുശേഷം കഴുകിക്കളയാം. മുടിക്കു തിളക്കവും കരുത്തും നൽകാൻ ഇതു സഹായിക്കും.  

ADVERTISEMENT

∙ ഉലുവ ഉണക്കിപ്പൊടിച്ചത് വെളിച്ചെണ്ണ ചേർത്തു പേസ്‌റ്റാക്കി തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളായാം. ഉലുവ ഉണക്കിപൊടിച്ചതു പുളിച്ച കഞ്ഞിവെള്ളത്തിൽ ചേർത്തു പുരട്ടുന്നതും മുടിക്കു നല്ലതാണ്. 

∙ ആവണക്കെണ്ണ സ്‌ഥിരമായി തലയിൽ പുരട്ടുന്നതു മുടി ഇടതൂർന്നു വളരാൻ സഹായിക്കും. ആവണക്കെണ്ണ തലയോട്ടിയിൽ പുരട്ടിയശേഷം ചൂടുവെള്ളത്തിൽ മുക്കിയ തോർത്തുപയോഗിച്ചു പൊതിഞ്ഞുവയ്‌ക്കാം. അരമണിക്കൂറിനുശേഷം തലകഴുകാം. 

ADVERTISEMENT

∙ തുളസിയിലയും ചെമ്പരത്തിയിലയും പൂവും ചേർത്തരച്ചു തലയോട്ടിയിൽ പുരട്ടിയാൽ താരനകന്നു മുടി വളരും. 

∙ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തല കഴുകുന്നതും മുട്ട നന്നായി പതപ്പിച്ചു തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുന്നതും താരൻ അകറ്റാൻ നല്ലതാണ്. 

∙ രണ്ടു ടേബിൾസ്‌പൂൺ പയറുപൊടിയും അരക്കപ്പ് തൈരും ചേർത്തു പുരട്ടിയാൽ തലയോട്ടിയിലെ അഴുക്കുകൾ അകന്നു വൃത്തിയാകും. 

∙ ഒരു കപ്പ് തൈരിൽ അഞ്ചു ടീസ്‌പൂൺ നാരങ്ങാനീര് പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയാം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പതിവായി ചെയ്യണം.

English Summary : Summer hair care tips