കറിയിലിടാൻ മാത്രമല്ല, മുഖക്കുരു പോലുള്ള ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി - മൈക്രോബിയൽ പദാർത്ഥങ്ങൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. കറിവേപ്പില ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ എങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറിയിലിടാൻ മാത്രമല്ല, മുഖക്കുരു പോലുള്ള ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി - മൈക്രോബിയൽ പദാർത്ഥങ്ങൾ, വിറ്റാമിൻ എ,  വിറ്റാമിൻ സി എന്നിവ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. കറിവേപ്പില ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കാം. 

കറിവേപ്പില - മഞ്ഞൾ ഫെയ്സ് പാക്ക്

ADVERTISEMENT

അഞ്ചോ ആറോ തണ്ട് കറിവേപ്പിലയിലേക്ക് 1/8 അളവിൽ മഞ്ഞൾ പൊടിയും അര സ്പൂൺ വെള്ളവും ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. ഈ മിശ്രിതം 10 മിനിറ്റു നേരം മുഖത്ത് പുരട്ടിയതിനു ശേഷം കഴുകി കളയാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി-ബാക്റ്റീരിയൽ പദാർത്ഥങ്ങൾ കറിവേപ്പിലയുമായി ചേർന്ന് മുഖത്തു അടിഞ്ഞു കൂടുന്ന അഴുക്കിനെയും എണ്ണമയത്തേയും നീക്കം ചെയ്യുന്നതിനൊപ്പം ബാക്ടീരിയകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. 

കറിവേപ്പില - പെരുംജീരകം - റോസ് വാട്ടർ ഫെയ്സ് പാക്ക്

ADVERTISEMENT

ഒരു സ്പൂൺ പെരുംജീരകം, എട്ടോ ഒമ്പതോ തണ്ട് കറിവേപ്പില, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവയാണ് ഈ ഫെയ്സ് മാസ്ക് തയാറാക്കാൻ ആവശ്യമുള്ള  ചേരുവകൾ. ഈ മൂന്നു കൂട്ടുകളും ഒരുമിച്ചു ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം 15 മുതൽ 20 മിനിറ്റു വരെ മുഖത്ത് പുരട്ടിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമത്തിന്റെ പിഎച്ച് ലെവൽ ഒരേ അളവിൽ നിലനിർത്താൻ റോസ് വാട്ടറിനു കഴിയും. മാത്രമല്ല, പെരുജീരകത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ടു ചേരുവകളും കറിവേപ്പിലയ്ക്കൊപ്പം ചേരുമ്പോൾ മുഖചർമത്തിന് അതേറെ ഗുണം ചെയ്യും. ചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കിനെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ  ഈ ഫെയ്സ് പാക്കിനു സാധിക്കും.

കറിവേപ്പില - ചെറുനാരങ്ങ ഫെയ്സ് പാക്ക്

ADVERTISEMENT

അഞ്ചോ ആറോ തണ്ട് കറിവേപ്പിലയിലേയ്ക്ക് അര ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീര് പിഴിഞ്ഞൊഴിച്ചതിനു ശേഷം അരച്ചെടുക്കുക. ആഴ്ചയിൽ ഒരു തവണ ഈ ഫെയ്സ് പാക്ക് മുഖത്തിടാം. മുഖക്കുരുവിനെ ശക്തമായി പ്രതിരോധിക്കാൻ ഈ കൂട്ടിനു കഴിയും. ചെറുനാരങ്ങ മികച്ചൊരു ബ്ലീച്ച് ആണ്. ഇതോടൊപ്പം കറിവേപ്പിലയിലെആന്റി ഓക്സിഡന്റുകള്‍ കൂടിച്ചേരുമ്പോൾ ചർമത്തിനുണ്ടാകുന്ന ഗുണങ്ങൾ നിരവധിയാണ്. മുഖക്കുരുവിനെ തടയാമെന്നു മാത്രമല്ല, കറുത്തപാടുകളെ ചർമത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

ഈ ഫെയ്സ് പാക്കുകളിലെ ചില ഘടകങ്ങൾ പലരിലും അലർജിക്ക് കാരണമാകാറുണ്ട്. അതിനാൽ കൈകളിലേ കാലുകളിലോ ഉപയോഗിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കി മാത്രം മുഖത്ത് പുരട്ടുക.

English Summary : DIY Curry Leaves face pack to prevent acne