മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോൾ നമ്മുടെ ശീലങ്ങളും മുടി െകാഴിച്ചിലിന്റെ മുഖ്യ കാരണമാകാം. അങ്ങനെ മുടി കൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങള്‍ ഇവയാണ്. ഇവ ഉപേക്ഷിച്ചാൽ മുടി കൊഴിച്ചിലിൽ വ്യത്യാസം അനുഭവപ്പെടും. മുടിയിൽ തൊടണ്ട മുടിയിൽ ഇടയ്ക്കിടെ തൊട്ടും തലോടിയും നോക്കുന്നത് ചിലരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോൾ നമ്മുടെ ശീലങ്ങളും മുടി െകാഴിച്ചിലിന്റെ മുഖ്യ കാരണമാകാം. അങ്ങനെയുള്ള ശീലങ്ങള്‍ ഉപേക്ഷിച്ചാൽ മുടി കൊഴിച്ചിലിന് വ്യത്യാസം അനുഭവപ്പെടും. അങ്ങനെ ഉപേക്ഷിക്കേണ്ട ചില ശീലങ്ങൾ ഇവയാണ്.

മുടിയിൽ തൊടണ്ട

ADVERTISEMENT

മുടിയിൽ ഇടയ്ക്കിടെ തൊട്ടും തലോടിയും നോക്കുന്നത്  ചിലരുടെ ശീലമാണ്. എവിടെ കണ്ണാടി കണ്ടാലും അവർ മുടി ഒന്നു സ്റ്റൈൽ ചെയ്തു നോക്കും. എന്നാൽ മുടി ഇഴകഴിലൂടെയുള്ള വിരലോടിക്കലും തലോടലും മുടി കൊഴിച്ചിലിനു കാരണമാകുന്നു എന്നാണ് പുതിയ കണ്ടെത്തൽ. നമ്മുടെ കൈകളിലെ അഴുക്കും ബാക്ടീരിയയും മുടിയിലും തലയോട്ടിയിലുമൊക്കെ എത്തുന്നതാണ് ഇതിനു കാരണം. അതുകൊണ്ട് ഒന്നല്ലെങ്കിൽ കൈകൾ വൃത്തിയാക്കിയശേഷം മുടി സ്റ്റൈൽ ചെയ്യുക. അല്ലെങ്കിൽ ആ ശീലം വേണ്ടെന്നു വയ്ക്കുക. 

നനഞ്ഞ മുടി സൂക്ഷിക്കുക

മുടി ഇടയ്ക്കിടയ്ക്കു നനയ്ക്കുന്ന ശീലമുണ്ടോ? നനഞ്ഞമുടി പിഴിഞ്ഞുണക്കുന്ന ശീലമോ? എങ്കിൽ സൂക്ഷിക്കുക. നിങ്ങൾ മുടിയെ കൊന്നുകൊണ്ടിരിക്കുകയാണ്. നനഞ്ഞിരിക്കുമ്പോഴാണ് മുടി ഏറ്റവും കൂടുതൽ ദുർബലമാകുന്നത്. അതുകൊണ്ടുതന്നെ കുളിച്ചശേഷം മുടി നന്നായി പിഴിഞ്ഞ് ഉണക്കുന്നതും നനവു മാറാത്ത മുടി ചീകുന്നതും മുടികൊഴിയാനും മുടി പൊട്ടിപ്പോകാനും കാരണമാകുന്നു. നനഞ്ഞമുടി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുന്നതാണ് ഏറ്റവും നല്ലത്.

തോർത്ത് ഉപയോഗിക്കുമ്പോൾ

ADVERTISEMENT

കുളി കഴിഞ്ഞ് മുടി എളുപ്പത്തിൽ ഉണക്കാനായി കട്ടികൂടിയ ടർക്കി ടവൽ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ആ ശീലം തൽകാലം മാറ്റിവയ്ക്കുക. കട്ടികൂടിയ തോർത്തുകൊണ്ട് നനഞ്ഞമുടി  തോർത്തുമ്പോൾ മുടി പൊട്ടാനുള്ള സാധ്യത കൂടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കഴിവതും നേർത്ത തോർത്തോ തുണിയോ ഉപയോഗിക്കുക.

ഹെയർ ഡ്രയർ 

ഓഫിസിലോ കോളജിലോ പോകാനുള്ള തിരക്കിനിടയിൽ മുടി ഉണക്കാനുള്ള എളുപ്പവഴിയാണ് പലർക്കും ഹെയർ ഡ്രയറുകൾ. പക്ഷേ, നനഞ്ഞ മുടി നേരിട്ട് ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കുന്നത് മുടിയുടെ സ്വാഭാവികതയെ തകർക്കും. മുടിയിലെ വെള്ളം വാർന്നുപോയതിനുശേഷം മാത്രമേ ഡ്രയർ ഉപയോഗിക്കാവൂ.

മുടി കെട്ടുമ്പോൾ

ADVERTISEMENT

ആൺകുട്ടികളും പെൺകുട്ടികളും മുടി നീട്ടാനും നീളൻ മുടി പുറകിലേക്കു വലിച്ചുകെട്ടാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിൽ വലിച്ചു കെട്ടുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്നാണ് കണ്ടെത്തൽ. പിന്നിലേക്ക് വലിച്ചുകെട്ടുമ്പോൾ മുടി ഇഴകളിലെ സമ്മർദം കൂടാനും മുടി പിന്നിലേക്കു വളരാനും കാരണമാകുന്നു. ഇത് നെറ്റി കയറലിലേക്കും മുടിയുടെ വേരുകൾക്ക് ക്ഷതം സംഭവിക്കുന്നതിനും കാരണമാകുന്നു. 

മേക്കപ് ശ്രദ്ധിക്കുക

 മുഖം മിനുക്കുന്നതിനിടയിൽ നെറ്റിത്തടത്തിലും മേക്കപ്പ് ഇടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ആ മേക്കപ് പലപ്പോഴും മുടിയിഴകളിൽ ആകുന്നു. ഇത് ശിരോചർമത്തിൽ ഈ രാസവസ്തുക്കൾ പ്രവര്‍ത്തിക്കുകയും മുടി െകാഴിയാൻ കാരണമാവുകയും ചെയ്യും. ഹെയർ സ്പ്രേ, ഹെയർ കളർ തുടങ്ങിയ വസ്തുക്കളുടെ അമിതോപയോഗവും മുടിക്ക് ദോഷം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

English Summary : Habits which leads to hair loss