മുപ്പതുകളിലെത്തിയ പലരും അഭിമുഖീകരിക്കുന്ന വലിയൊരു സൗന്ദര്യപ്രശ്നമാണ് മുടി കൊഴിച്ചിൽ. അതു പരിഹരിക്കാൻ മുടിയുടെ ആരോഗ്യത്തിൽ അൽപം ശ്രദ്ധിക്കുകയും യോജിച്ചൊരു ഹെയർ കട്ട് തിര‍ഞ്ഞെടുക്കുകയും ചെയ്താൽമതി. അനുയോജ്യവും ആത്മവിശ്വാസവും നല്‍കുന്നതുമായിരിക്കണം ഹെയർ സ്റ്റൈൽ എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പതുകളിലെത്തിയ പുരുഷന്മാർ അഭിമുഖീകരിക്കുന്ന വലിയൊരു സൗന്ദര്യപ്രശ്നമാണ് മുടി കൊഴിച്ചിൽ. അതു പരിഹരിക്കാൻ മുടിയുടെ ആരോഗ്യത്തിൽ അൽപം ശ്രദ്ധിക്കുകയും യോജിച്ചൊരു ഹെയർ കട്ട് തിര‍ഞ്ഞെടുക്കുകയും ചെയ്താൽമതി. അനുയോജ്യവും ആത്മവിശ്വാസവും നല്‍കുന്നതുമായിരിക്കണം ഹെയർ സ്റ്റൈൽ എന്നതാണ് പ്രധാനപ്പെട്ട കാര്യം.

മുടിയുടെ ആരോഗ്യത്തിന് എഗ്‌വാഷ്

ADVERTISEMENT

മുട്ടയ്ക്ക് ധാരാളം പോഷകഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. മുട്ട ആഹാരത്തിലുൾപ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. അതുപോലെ മുട്ടയുപയോഗിച്ച് മുടി കഴുകുന്നതും വളരെ നല്ലതാണ്. മാസത്തിലൊരിക്കൽ മുട്ടയുപയോഗിച്ച് മുടി കഴുകാം. അത് മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും മുടിയിഴകളെ മൃദുവാക്കുകയും ചെയ്യും.

കണ്ണിൽക്കാണുന്നതും കൈയിൽ കിട്ടുന്നതും വാരിപ്പുരട്ടല്ലേ

തലമുടിയുടെ കാര്യത്തിൽ അമിത ശ്രദ്ധകാട്ടി കൈയിൽകിട്ടുന്നതും കണ്ണിൽ കാണുന്നതുമായ സൗന്ദര്യവർധക വസ്തുക്കളൊന്നും തലയിൽ പരീക്ഷിക്കല്ലേ. തലമുടിയുടെ സ്വഭാവമനുസരിച്ച് അതിന് ചേരുന്ന ഏറ്റവും കുറച്ച് സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. സ്പ്രേ ടൈപ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതാകും കൂടുതൽ ഉചിതം.

പുരുഷന്മാർക്കിണങ്ങുന്ന ഹെയർസ്റ്റൈലുകളിതാ...

ADVERTISEMENT

∙ ഹൈഫെയ്ഡ് ക്വിഫ് ഹെയർകട്ട്

വളരെ പ്രശസ്തമായ ഈ ഹെയർകട്ട് കഴിഞ്ഞ കുറേ വർഷങ്ങളായി ആൺകുട്ടികൾക്കും പുരുഷന്മാർക്കുമിടയിൽ ഹിറ്റാണ്. മെസി ടെക്സ്ച്ചറും ഫ്ലോയും നൽകുന്ന ഈ ഹെയർകട്ട് കൂടുതൽ പ്രാധാന്യം നൽകുന്നത് മുടിയുടെ മുകൾ ഭാഗത്തിനാണ്.

∙ മെസ്സി അണ്ടർകട്ട് ഹെയർസ്റ്റൈൽ

നല്ല ഉള്ളുള്ള മുടിക്ക് ചേരുന്ന ഹെയർകട്ടാണിത്. തലയുടെ വശങ്ങൾ രണ്ടും ഷേവ് ചെയ്ത് മുടിയുടെ മുകൾ ഭാഗത്ത് നീളം നിലനിർത്തുന്ന രീതിയിലാണ് ഈ ഹെയർകട്ട് ചെയ്യുക.

ADVERTISEMENT

∙ മോഡേൺ സ്ലിക്കിഡ് ബാക്ക്

മുടിക്ക് നാച്ചുറൽ ലുക്ക് നൽകാനാണ് ഈ രീതി പ്രയോജനപ്പെടുക. മുടി പുറകിലേക്ക് ചീകി ബ്ലോ ഡ്രൈ ചെയ്യുന്ന രീതിയാണ് ഈ ഹെയർസ്റ്റൈൽ പിന്തുടരുന്നത്.

∙ സൈഡ് പാർട്ടിങ് 

മുടി നന്നായി ചീകി നല്ല തിളക്കം തോന്നാനുള്ള സ്പ്രേ മുടിയിൽ പുരട്ടി ബ്ലോ ഡ്രൈ ചെയ്താൽ ഈ ഹെയർസ്റ്റൈലിൽ പുരുഷന്മാരുടെ ലുക്ക് കംപ്ലീറ്റ് ആകും.

നാച്ചുറൽ ഫ്ലോ ഹെയർസ്റ്റൈൽ, ഹൈ–ലോ ഫെയ്ഡ് വിത്ത് സർജിക്കൽ ലൈൻ ലോങ് ഫ്രിൻജ്, ലോങ് ബ്രഷ്ഡ് ബാക്ക് ഹെയർ, അണ്ടർകട്ട് മെസി ഹെയർ വിത്ത് ലോങ് ഫ്രിൻജ്, ടെക്സ്ചർ ഹെയർകട്ട്, ഷോർട്ടർ ടെക്സ്ചേഡ് ഹെയർകട്ട്, സ്പൈക്കി ക്വിഫ് ഹെയർകട്ട് എന്നിവയാണ് പുരുഷന്മാർക്കിണങ്ങുന്ന മറ്റു ഹെയർ കട്ടുകൾ.

English Summary : Expert Hair Care Tips For Men