മുഖചർമത്തിനും ശിരോചർമത്തിനും ആരോഗ്യവും സൗന്ദര്യവും നൽകാനുള്ള ഔഷധശക്തി കറ്റാർവാഴയ്ക്കുണ്ട്. കണ്ണിനടിയിലെ കറുത്തപാടുകൾ നീക്കാൻ കറ്റാർവാഴ സത്ത് അടങ്ങിയ ജെൽ സഹായിക്കുന്നു. തലമുടിയുടെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്കും കറ്റാർവാഴ നീര് ഉത്തമമാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖവും മുടിയും മിനുക്കാനുള്ള സൂത്രപ്പണികൾ വീട്ടിലിരുന്നു തന്നെ ചെയ്യാനായാലോ. കേവലം അഞ്ച് വസ്തുക്കൾ മാത്രമാണ് ഇതിനാവശ്യം. പനീനീര്, ഒലിവ് എണ്ണ, കറ്റാർ വാഴ, തേൻ, മുട്ട. ഇവ അഞ്ചും മുടിയുടെയും മുഖത്തിന്റെയും സംരക്ഷണത്തിന് ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കളാണ്.

വരണ്ട ചർമക്കാർക്ക് അനുയോജ്യമായ മോയിസ്ച്യൂറൈസർ ആണ് പനിനീര്.  ഇതു മാത്രമായോ ഗ്ലിസറിനുമായി ചേർത്തോ ഉപയോഗിച്ചാൽ ചർമത്തിന്റെ വരൾച്ച തടയാം. മൊരി പോലെയുള്ള ചർമപ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണിത്. കുളിക്കാനുള്ള വെള്ളത്തിൽ അൽപം പനിനീരു ചേർക്കുന്നതും ചർമ പ്രശ്നങ്ങളകറ്റാൻ നല്ലതാണ്.

ADVERTISEMENT

ഒലീവ് ഓയിലിൽ നിറയെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിലെ ചുളിവുകളും മറ്റും നീക്കി മുഖത്തിനു ഫ്രഷ്നെസ് നൽകും. ഹെയർ ഓയിലുകൾ തയാറാക്കാൻ കറിവേപ്പിലയ്ക്കും നെല്ലിക്കയ്ക്കുമൊപ്പം ഒലീവ് ഓയിൽ ഉപയോഗിച്ചാൽ മുടി നന്നായി വളരും.

മുഖചർമത്തിനും ശിരോചർമത്തിനും ആരോഗ്യവും സൗന്ദര്യവും നൽകാനുള്ള ഔഷധശക്തി കറ്റാർവാഴയ്ക്കുണ്ട്. കണ്ണിനടിയിലെ കറുത്തപാടുകൾ നീക്കാൻ കറ്റാർവാഴ സത്ത് അടങ്ങിയ ജെൽ സഹായിക്കുന്നു. തലമുടിയുടെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്കും കറ്റാർവാഴ നീര് ഉത്തമമാണ്.

ADVERTISEMENT

പ്രകൃതിദത്തമായ മോയിസ്ച്യൂറൈസറാണ് തേൻ. ഏതു ചർമക്കാർക്കും അനുയോജ്യമാണിത്. മൃതകോശങ്ങളെ അകറ്റി ചർമത്തിന് മൃദുത്വവും തിളക്കവും നൽകാൻ തേൻ സഹായിക്കുന്നു. തേനും നെല്ലിക്കയും ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ അയണിന്റെ ഉൽപാദനത്തിന് സഹായിക്കും. ഇടതൂർന്നു വളരുന്ന തലമുടി സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യും.

മുടിക്ക് തിളക്കവും മൃദുത്വവും നൽകാൻ മുട്ടയ്ക്ക് സാധിക്കും, മുടി ഷാംപൂ ചെയ്യുന്നതിന് മുൻപ് മുട്ടയുടെ വെള്ള തലയിൽ തേക്കുകയാണെങ്കിൽ തലമുടിയുടെ തിളക്കം വർധിക്കും. ഹെന്ന തയാറാക്കുമ്പോൾ അതിൽ മുട്ട ചേർത്താൽ മുടിയുടെ വരൾച്ച മാറി മൃദുവായിത്തീരും. നല്ലൊരു കണ്ടീഷണർ കൂടിയാണ് മുട്ട. നിറയെ പ്രോട്ടീനും അയണും ആയതിനാൽ മുട്ട ഭക്ഷണത്തിലുൾപ്പെടുത്തുന്നതു വഴി ആരോഗ്യമുള്ള ശരീരത്തോടൊപ്പം ചർമകാന്തിയും സ്വന്തമാക്കാം.