ചർമസംരക്ഷണത്തെക്കുറിച്ച് ഇതുവരെ ചിന്തിക്കാത്തവർക്ക് ഈ വേനൽക്കാലം മുതൽ മാറിത്തുടങ്ങാം. കൃത്യമായി പരിചരിച്ചാൽ എത്ര മോശമായ ചർമത്തിനും മാറ്റമുണ്ടാകും. ക്ലെൻസിങ് പൊടിയും വിയർപ്പും എണ്ണമയവുമെല്ലാം അടിഞ്ഞുകൂടുന്നതിനാൽ ദിവസേന രണ്ടു തവണയെങ്കിലും മുഖം വൃത്തിയാക്കണം. മുഖം വൃത്തിയാക്കാൻ സോപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർമസംരക്ഷണത്തെക്കുറിച്ച് ഇതുവരെ ചിന്തിക്കാത്തവർക്ക് ഈ വേനൽക്കാലം മുതൽ മാറിത്തുടങ്ങാം. കൃത്യമായി പരിചരിച്ചാൽ എത്ര മോശമായ ചർമത്തിനും മാറ്റമുണ്ടാകും.

ക്ലെൻസിങ്

ADVERTISEMENT

പൊടിയും വിയർപ്പും എണ്ണമയവുമെല്ലാം അടിഞ്ഞുകൂടുന്നതിനാൽ ദിവസേന രണ്ടു തവണയെങ്കിലും മുഖം വൃത്തിയാക്കണം. മുഖം വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ജലാംശം നഷ്‌ടപ്പെടാനും ചർമം വരളാനും കാരണമാകും. ചർമത്തിനു യോജിക്കുന്ന ക്ലെൻസറോ ഫെയ്‌സ് വാഷോ ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി നന്നായി മസാജ് ചെയ്തശേഷം കഴുകാം. മുഖം അമർത്തിത്തുടയ്ക്കരുത്. ചർമത്തിന്റെ സ്വഭാവമനുസരിച്ചുവേണം ക്ലെൻസർ തിരഞ്ഞെടുക്കാൻ. എണ്ണമയമുള്ള ചർമക്കാർക്കു ജെൽ ബേസ്‌ഡ് ക്ലെൻസറുകളായിരിക്കും നല്ലത്. വരണ്ട ചർമമുള്ളവർ ക്രീം ബേസ്‌ഡ് ക്ലെൻസർ ഉപയോഗിക്കുന്നതു ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കും. സെൻസിറ്റീവ് സ്‌കിന്നുള്ളവർ രാസവസ്‌തുക്കൾ അടങ്ങാത്ത ക്ലെൻസർ മാത്രമേ ഉപയോഗിക്കാവൂ.

Representative Image: Photo Credit : Darren Baker / Shutterstock.com

ടോണിങ്

ADVERTISEMENT

ചർമത്തിലെ സുഷിരങ്ങൾ അടച്ച് മുഖക്കുരു പോലുള്ള ചർമപ്രശ്നങ്ങൾ തടയാൻ ടോണിങ് സഹായിക്കും. എണ്ണമയമുള്ള ചർമക്കാർക്ക് വളരെയധികം ഫലപ്രദമാണിത്.

മോയിസ്ചറൈസിങ്

ADVERTISEMENT

നിങ്ങളുടെ ചർമം സാധാരണമോ എണ്ണമയമുള്ളതോ വരണ്ടതോ ആയിക്കോട്ടേ മോയിസ്ചറൈസിങ് കൃത്യമായി ചെയ്‌തിരിക്കണം. മുഖം ക്ലെൻസിങ് ചെയ്യുമ്പോൾ നഷ്‌ടപ്പെടുന്ന ജലാംശം വീണ്ടെടുക്കാൻ മോയിസ്ചറൈസിങ് കൂടിയേ തീരൂ. വരണ്ട ചർമമുള്ളവർക്കു ലോഷനും എണ്ണമയമുള്ളവർക്കു ജെൽ ബേസ്‌ഡ് മോയിസ്ചറൈസറുമായിരിക്കും യോജിക്കുക. വൈറ്റമിൻ ഇ അടങ്ങിയവ ചർമത്തിന്റെ ഇലാസ്‌തികത നഷ്‌ടപ്പെടാതെ തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കും.

സൺസ്‌ക്രീൻ

എത്ര ശ്രദ്ധയോടെ ചർമം സംരക്ഷിച്ചാലും സൺസ്‌ക്രീൻ ഉപയോഗിച്ചില്ലെങ്കിൽ എല്ലാം പാഴായി പോകുമെന്നോർക്കുക. സൂര്യപ്രകാശം ചർമത്തിൽ ഏൽക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാസങ്ങളും ചിലപ്പോൾ വർഷങ്ങളും വേണ്ടിവരും. പുറത്തുപോകുന്നതിന് 20 മിനിറ്റ് മുൻപേ സൺസ്‌ക്രീൻ പുരട്ടണം. മുഖത്തു മാത്രമല്ല കഴുത്തിലും കൈകളിലും കാലുകളിലും പുരട്ടണം. ആറു മണിക്കൂറിനുശേഷം വീണ്ടും പുരട്ടണം. എസ്‌പിഎഫ് 30 എങ്കിലുമുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.

Representative Image: Photo Credit : Dipak Shelare / Shutterstock.com

ചർമം സംരക്ഷണം രാത്രിയിലും

സൗന്ദര്യ സംരക്ഷണം പകൽമാത്രം എന്നു കരുതുന്നവരാണു ഒട്ടുമിക്കവരും. രാത്രിയിലും ചർമത്തിനുവേണ്ട കരുതൽ നൽകിയില്ലെങ്കിൽ പകൽ ചെയ്യുന്നതൊക്കെ പാഴായി പോകും. ഉറങ്ങുന്നതിനു മുൻപു മേക്കപ് മുഴുവൻ കഴുകിക്കളഞ്ഞു മുഖം വൃത്തിയാക്കുക. ആൽമണ്ട് ഓയിലോ രാസവസ്‌തുക്കൾ അടങ്ങിയിട്ടില്ലാത്ത നൈറ്റ് ക്രീമോ മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യാം. കണ്ണുകൾക്കു ചുറ്റും അണ്ടർ ഐ ക്രീമോ ആൽമണ്ട് ഓയിലോ പുരട്ടാം. കൈകളിലും കാലുകളിലും കഴുത്തിലും മോയിചറൈസർ പുരട്ടണം. രാത്രിയിൽ കാലുകളിൽ സോക്‌സിട്ടു കിടന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾ കൂടുതൽ മൃദുവാകും. 

English Summary : Best tips for glowing skin