മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള അനവധി ചേരുവകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ഹെയർ മാസ്കാണ് മുടി സംരക്ഷണത്തിലെ പ്രധാന താരം. പഴം, തേൻ, തൈര് എന്നീ മൂന്നു ചേരുവകൾ ഉപയോഗിച്ച് മികച്ചൊരു ഹെയർ മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് ഈ പ്രകൃതിദത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള അനവധി ചേരുവകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ഹെയർ മാസ്ക്കാണ് മുടി സംരക്ഷണത്തിലെ പ്രധാന താരം. പഴം, തേൻ, തൈര് എന്നീ മൂന്നു ചേരുവകൾ ഉപയോഗിച്ച് മികച്ചൊരു ഹെയർ മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് ഈ പ്രകൃതിദത്ത വസ്തുക്കൾ.

ഒരു മോയിസ്ച്യൂറൈസിങ് ഏജന്റായി പ്രവർത്തിക്കുന്ന തേനിന് ആന്റി–ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മുടി കൊഴിച്ചിലും പൊട്ടലും പരിഹരിക്കാൻ ഉത്തമമാണു തേൻ. തൈരിൽ കാത്സ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും ഗുണങ്ങളുണ്ട്. ഇത് മുടിയുടെ നീളം വർധിപ്പിക്കാൻ സഹായിക്കുന്നു. പഴത്തിലൂടെ ആന്റി ഓക്സിഡന്റും പൊട്ടാസ്യത്തിന്റെ അംശവും ലഭിക്കുകയും മുടിയുടെ തിളക്കം വർധിക്കുകയും ചെയ്യുന്നു. 

ADVERTISEMENT

ചേരുവകൾ

പഴം – 1

ADVERTISEMENT

തേൻ – 2 സ്പൂൺ

തൈര് – 2 സ്പൂൺ  (മുടിയുടെ നീളം അനുസരിച്ച് കൂടുതൽ ഉപയോഗിക്കാം)

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് പഴം ഉടച്ചിടുക. അതിലേക്ക് തേനും തൈരും ചേർക്കുക. പേസ്റ്റ് രൂപത്തിലാകുന്നത് വരെ ഈ മിശ്രിതം നന്നായി യോജിപ്പിക്കുക.

മുടിയുടെ മുകൾ മുതൽ താഴെ വരെ മിശ്രിതം പുരട്ടുക. 20 – 30 മിനിട്ട് മിശ്രിതം പുരട്ടിയതിനുശേഷം കാത്തിരിക്കുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. 

English Summary : DIY Homemade Hair Masks for Hair Growth