മുടി കൊഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. തിരക്കു പിടിച്ച ജീവിതത്തിൽ കുറച്ചു സമയം മുടിയുടെ പരിചരണത്തിനു വേണ്ടി മാറ്റിവച്ച് പരിഹാരം കണ്ടെത്തുകയാണു വേണ്ടത്. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർബന്ധമായും വീട്ടിലിരിക്കേണ്ട സാഹചര്യമാണുള്ളത്. ഈ അവസരം മറ്റു കാര്യങ്ങള്‍ക്കുമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടി കൊഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. തിരക്കു പിടിച്ച ജീവിതത്തിൽ കുറച്ചു സമയം മുടിയുടെ പരിചരണത്തിനു വേണ്ടി മാറ്റിവച്ച് പരിഹാരം കണ്ടെത്തുകയാണു വേണ്ടത്. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർബന്ധമായും വീട്ടിലിരിക്കേണ്ട സാഹചര്യമാണുള്ളത്. ഈ അവസരം മറ്റു കാര്യങ്ങള്‍ക്കുമെന്ന പോലെ മുടിയുടെ സംരക്ഷണത്തിനും കൂടി ഉപയോഗപ്പെടുത്താം. തുടക്കത്തിൽ തന്നെ ശ്രദ്ധ ലഭിച്ചാൽ മുടിയുടെ പല പ്രശ്നങ്ങളും ഒഴിവാക്കാനാകും. വീട്ടിലുള്ള ചില വസ്തുക്കൾ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഉപയോഗപ്രദമാണ്. അത്തരം ചില വസ്തുക്കളും ഉപയോഗ രീതിയും പരിചയപ്പെടാം. 

എഗ് മാസ്ക്

ADVERTISEMENT

വിറ്റാമിൻ B യുടേയും മാംസ്യത്തിന്റെയും കലവറയായ മുട്ടയുടെ ഉപയോഗം മുടിയിഴകളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. 

ഒരു മുട്ടയുടെ വെള്ള ബൗളിൽ ഒഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഒരു കപ്പ് പാൽ, ഒരു ടേബിൾ സ്പൂൺ നാരങ്ങനീര്, രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന്ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുട്ടമാത്രം ഉപയോഗിച്ചും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

ബനാന മാസ്ക്

പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് നേന്ത്രപഴം. ഇത് മുടി കൊഴിച്ചിൽ തടയാനും താരനെ അകറ്റാനും  സഹായിക്കുന്നു.

ADVERTISEMENT

രണ്ട് നേന്ത്രപ്പഴമെടുത്ത് കഷ്ണങ്ങളാക്കി അതിലേക്ക് ഒരോ ടേബിള്‍ സ്പൂൺ വീതം ഒലീവ് ഓയിൽ, വെളിച്ചെണ്ണ, തേൻ എന്നിവ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത്ശേഷം കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചു പിടിപ്പിക്കണം. അഞ്ചു മിനിറ്റിന്ശേഷം ചൂടുവെള്ളം കൊണ്ട് തല കഴുകണം.

കറിവേപ്പിലയും വെളിച്ചെണ്ണയും

മുടിയുടെ ഗുണം മെച്ചപ്പെടുത്താൻ കറിവേപ്പിലയ്ക്കുള്ള കഴിവ് പ്രസിദ്ധമാണ്. അകാല നരയ്ക്കും താരനും പൂട്ടിടാൻ വെളിച്ചെണ്ണയ്ക്കും കഴിവുണ്ട്. 

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ പത്തോ പന്ത്രണ്ടോ കറിവേപ്പിലകളിട്ട് നന്നായി ചൂടാക്കുക. ചൂടാറിയശേഷം മുടിയിലും തലയോട്ടിയിലും ഈ എണ്ണ തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന്ശേഷം തല കഴുകാം.

ADVERTISEMENT

തൈര്

തൈരിന്റെ ഉപയോഗത്തിലൂടെ മുടി പൊട്ടുന്നത് തടയാനും മുടിയിൽ ഈർപ്പം നിലനിർത്താനും സാധിക്കുന്നു.

ഒരു കപ്പ് തൈര്, ഒരു ടേബിൾ സ്പൂൺ ആപ്പിൾ വിനഗർ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് തലമുടിയില്‍ തേയ്ക്കുക. 15 മിനിറ്റിന്ശേഷം കഴുകി കളയാം.

ഗ്രീൻ ടീ

മുടി വളർച്ച കൂട്ടുന്ന ആന്റി ഓക്സിഡന്റുകൾ ഗ്രീൻ ടീയിൽ ധാരാളമായുണ്ട്.

മുട്ടയുടെ മഞ്ഞയും രണ്ട് ടേബിൾസ്പൂൺ ഗ്രീൻടീയും നന്നായി മിക്സ് ചെയ്യുക. ഒരു ബ്രഷ് ഉപയോഗിച്ച് ഇത് മുടിയിഴകളിൽ നന്നായി തേച്ചു പിടിപ്പിക്കു. 20 മിനിറ്റിന്ശേഷം കഴുകി കളയാം.

English Summary : Prevent hair loss using these home remedies