ഫലപ്രാപ്തികൊണ്ട് പ്രസിദ്ധി നേടിയ സൗന്ദര്യ സംരക്ഷണ മാർഗമാണ് ഉബ്ടൻ ഫേസ് മാസ്ക്. കാലങ്ങളായി നിലവിലുള്ള ഈ സൗന്ദര്യക്കൂട്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്രദമാണ്. പ്രകൃതിദത്തമായ വസ്തുക്കളെ ഫലപ്രദമായി സംയോജിപ്പിച്ച് ചർമ സംരക്ഷണവും പരിപോഷണവും സാധ്യമാക്കുകയാണ് ഉബ്ടൻ ഫേസ് മാസ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫലപ്രാപ്തികൊണ്ട് പ്രസിദ്ധി നേടിയ സൗന്ദര്യ സംരക്ഷണ മാർഗമാണ് ഉബ്ടൻ ഫേസ് മാസ്ക്. കാലങ്ങളായി നിലവിലുള്ള ഈ സൗന്ദര്യക്കൂട്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്രദമാണ്. പ്രകൃതിദത്തമായ വസ്തുക്കളെ ഫലപ്രദമായി സംയോജിപ്പിച്ച് ചർമ സംരക്ഷണവും പരിപോഷണവും സാധ്യമാക്കുകയാണ് ഉബ്ടൻ ഫേസ് മാസ്ക് ചെയ്യുന്നത്.  

ചർമത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പല രീതിയിൽ ഉബ്ടൻ‌ ഫേസ് മാസ്ക് തയ്യാറാക്കാം. കൂട്ടത്തിൽ ഏറ്റവും ലളിതമായി ഉണ്ടാക്കുന്നതും ദിവസേന ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഉബ്ടൻ ഫോസ് മാസ്ക് ഇതാ. വെറും രണ്ടാഴ്ച ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തുണ്ടാകുന്ന മാറ്റം സ്വയം തിരിച്ചറിയാം.  

ADVERTISEMENT

ആവശ്യമുള്ള വസ്തുക്കൾ:

ഗോതമ്പു പൊടി - 1 സ്പൂൺ

കടലമാവ് - 1 സ്പൂൺ

കസ്തൂരി മഞ്ഞൾ - 1/2 സ്പൂൺ

ADVERTISEMENT

തൈര് - 1 സ്പൂൺ

നാരങ്ങാനീര് - കുറച്ച്

പനിനീർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ADVERTISEMENT

മുകളിൽ പറഞ്ഞ പദാർത്ഥങ്ങൾ പനിനീരിൽ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക.

ഉപയോഗിക്കുന്ന രീതി

പേസ്റ്റ് രൂപത്തില്‍‌ തയാറാക്കിവച്ച മാസ്ക് വിരലുകൾ ഉപയോഗിച്ചോ പരന്ന ബ്രഷ് ഉപയോഗിച്ചോ മുഖത്തും കഴുത്തിലും പുരട്ടുക.

നന്നായി ഉണങ്ങി കഴിഞ്ഞാൽ ചർമത്തിൽ നിന്നു ചുരണ്ടികളയുക. വെള്ളം ഉപയോഗിച്ച് കഴുകിയതിനുശേഷം ചർമത്തിന‌ു ചേർന്ന ഏതെങ്കിലും മോയിസ്ചറൈസർ ഉപയോഗിക്കാവുന്നതാണ്. 

എന്തുകൊണ്ട് ഉബ്ടൻ ഫേസ് മാസ്ക്

ഈ ഫേസ് മാസ്കിൽ ഉപയോഗിക്കുന്ന എല്ലാ പദാർഥങ്ങളും ചർമം തിളങ്ങുന്നതിനും പരിപോഷിക്കുന്നതിനും സഹായിക്കുന്ന ഗുണങ്ങളുള്ളതാണ്. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന സെലീനിയം അമിതമായ ഫ്രീ റാഡിക്കലുകളെ നിഷ്ക്രിയമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ്സ് ഉത്പാദിപ്പിക്കുന്ന നഷ്ടത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കടലമാവ് ചർമ്മത്തിലെ എണ്ണമയം നീക്കം ചെയ്യും.

മഞ്ഞളിന് ആന്റി- മൈക്രോബിയൽ സ്വഭാവമുള്ളതുകൊണ്ട് ചർമത്തിന്റെ നിറം വർധിക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശം കൊണ്ട് ഉണ്ടാവുന്ന നിറവ്യത്യാസം ഇല്ലാതാക്കാൻ തൈര് സഹായിക്കുന്നു. സിട്രിക് ആയ നാരങ്ങനീര് ചർമം ശുദ്ധീകരിച്ച് കരുവാളിപ്പ് മാറ്റും. നല്ലൊരു ടോണറായി പ്രവർത്തിച്ച് മുഖത്തെ സുഷിരങ്ങൾ ചെറുതാക്കി നിർത്താൻ പനിനീരിന് സാധിക്കുന്നു. 

English Summary : Ubtan face mask for healthy skin