തേനൊഴുകും വാക്കുകളാൽ ചങ്ങാതിമാരെ കൈയിലെടുക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇനി വാചകമടിയിൽ മാത്രമല്ല, സൗന്ദര്യസംരക്ഷണ ശീലങ്ങളിൽക്കൂടി തേൻ ഉൾപ്പെടുത്തിക്കൊള്ളൂ. ആരോഗ്യ, സൗന്ദര്യ സംരക്ഷണമേഖലയിൽ തേനിനുള്ള പ്രാധാന്യം എല്ലാ വൈദ്യശാസ്‌ത്ര ശാഖകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. വാമൊഴിയും നാടോടി വിജ്‌ഞാനീയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേനൊഴുകും വാക്കുകളാൽ ചങ്ങാതിമാരെ കൈയിലെടുക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇനി വാചകമടിയിൽ മാത്രമല്ല, സൗന്ദര്യസംരക്ഷണ ശീലങ്ങളിൽക്കൂടി തേൻ ഉൾപ്പെടുത്തിക്കൊള്ളൂ.

ആരോഗ്യ, സൗന്ദര്യ സംരക്ഷണമേഖലയിൽ തേനിനുള്ള പ്രാധാന്യം എല്ലാ വൈദ്യശാസ്‌ത്ര ശാഖകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. വാമൊഴിയും നാടോടി വിജ്‌ഞാനീയവും പകരുന്ന അറിവുകൾ വേറെയും. കുഞ്ഞുന്നാളിൽ രാത്രി ഉറങ്ങുന്നതിനുമുൻപു ചുണ്ടിൽ പകരുന്ന സ്‌നേഹം നിറച്ച ആ തേൻരുചി ഓർമയിലുണ്ടാകുമല്ലോ. രണ്ടാമതൊരു സ്‌പൂൺ തേനിനുകൂടി അമ്മയോടു വഴക്കിട്ടതും...ആയുസു വർധിപ്പിക്കാൻ തേനിനുള്ള ശേഷിയെപ്പറ്റി ആയുർവേദത്തിൽവിശദമായി പറയുന്നുണ്ട്. അതിനാൽ കുഞ്ഞായാലും വലുതായാലും ദിവസവും അൽപംതേൻ കഴിക്കാൻ മറക്കണ്ട. രുചിയുള്ള ഒരു ഭക്ഷ്യവസ്‌തു മാത്രമല്ല, പല രോഗങ്ങളെയും പ്രതിരോധിക്കുന്ന ഒരു നല്ല ഔഷധം കൂടിയാണു തേൻ. ചൂടുപാലും നാരങ്ങാനീരും തേനും കലർത്തിയ പാനീയം ജലദോഷത്തെച്ചെറുക്കാൻ അമ്മൂമ്മമാരുടെ ഔഷധപ്പെട്ടിയിലെ പ്രധാന ഇനമാണ്. പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജലദോഷത്തിനു തേൻ ഉപയോഗിച്ച ഒരാൾ ആ ദിവസങ്ങളിൽ വീടിനുള്ളിൽത്തന്നെ കഴിയാൻ ശ്രദ്ധിക്കണം. തേൻ അധികമായ വിയർപ്പിനു കാരണമാകുന്നതിനാലാണത്.

ADVERTISEMENT

വയറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് തേൻ. തേനിലടങ്ങിയിരിക്കുന്ന മാംഗനീസും ഇരുമ്പുമാണ് ദഹനം എളുപ്പമാക്കുന്നത്. പുരാതനറഷ്യൻ വൈദ്യശാസ്‌ത്രത്തിൽ കൗതുകകരമായ ഒരു കുറിപ്പടിയുണ്ട്. തുല്യ അളവിലെടുത്ത കടുകും ഇഞ്ചിയും തേനും മൗത്ത്‌വാഷായി ഉപയോഗിച്ചാൽ വായ്‌നാറ്റം അകലും. തലച്ചോറിനെ ഈ മിശ്രിതം ഉദ്ദീപിപ്പിക്കുമെന്നും റഷ്യക്കാർ പറയുന്നു. തലവേദനയ്‌ക്കും ഇതു നല്ലതാണ്. ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ അൽപം തേൻ കലർത്തി ഉപയോഗിച്ചാൽ ശാന്തമായ ഉറങ്ങാം. 

തേനിന് സൗന്ദര്യപരമായ ഗുണങ്ങളുമുണ്ട്. അൽപം ചൂടാക്കിയ ഒലീവെണ്ണ ഒരു ടീസ്‌പൂൺ തേൻ, ഒരു ടീസ്‌പൂൺ കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കി തലയിൽ തേക്കുക. 15 മിനിറ്റിനുശേഷം മാത്രം കഴുകിക്കളയുക. മുടി കൊഴിച്ചിലിനും കഷണ്ടിക്കും നല്ലതാണ്. അഞ്ചു മിനിറ്റുനേരം തേച്ചു പിടിപ്പിച്ചിട്ടു കഴുകിക്കളഞ്ഞാൽപ്പോലും ഗുണമുണ്ടാകും. കറുവാപ്പട്ട പൊടിച്ചതും തേനും തുല്യ അളവിൽ മിശ്രിതമാക്കി ചർമ്മരോഗമുള്ളവർ ഉപയോഗിച്ചാൽ ശമനം ലഭിക്കും. 

ADVERTISEMENT

സ്‌ലിം ബ്യൂട്ടിയാകണോ? അക്കാര്യവും തേൻ ശരിയാക്കിത്തരും. ഒരു കപ്പു വെള്ളത്തിൽ തേനും കുറച്ചു കറുവാപ്പട്ട പൊടിച്ചതും കൂട്ടിച്ചേർത്ത് തിളപ്പിച്ച് ഉറങ്ങാൻ പോകുന്നതിനു മുൻപും പ്രഭാത ഭക്ഷണത്തിനു മുൻപും കഴിച്ചാൽമതി.

നല്ല വണ്ണമുള്ളവരുടെ വണ്ണം കുറയും. പിന്നീടു കൂടുതൽ ഭക്ഷണം കഴിച്ചാലും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടില്ലെന്ന അത്ഭുത ശക്‌തിയും ഈ മരുന്നിനുണ്ട്.

ADVERTISEMENT

തയാറാക്കിയത് : ഗായത്രി

English Summary : Honey for beauty care