കോവിഡ് കാരണം വീടുകളിലേക്ക് ചുരുങ്ങാൻ നിർബന്ധിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വീട്ടിലിരുന്ന് മടുപ്പ് തോന്നുന്ന, സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർക്ക് ചില പരീക്ഷണങ്ങൾ ഈ സമയത്തു നടത്താം. എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ഫലപ്രദവുമായ മാർഗങ്ങളാണിവ. ∙ കോക്കനട്ട് ഫേസ് പാക് പോഷകം നൽകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാരണം വീടുകളിലേക്ക് ചുരുങ്ങാൻ നിർബന്ധിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വീട്ടിലിരുന്ന് മടുപ്പ് തോന്നുന്ന, സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർക്ക് ചില പരീക്ഷണങ്ങൾ ഈ സമയത്തു നടത്താം. എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ഫലപ്രദവുമായ മാർഗങ്ങളാണിവ.

∙ കോക്കനട്ട് ഫേസ് പാക്

ADVERTISEMENT

പോഷകം നൽകി ചർമം ആരോഗ്യമുള്ളതാക്കുന്നു

തയ്യാറാക്കേണ്ട വിധം : രണ്ട് ടീസ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, ഒരു ടീ സ്പൂൺ തേൻ എന്നിവ ഒരു ബൗളിൽ എടുത്ത് നന്നായി മികസ് ചെയ്യുക. ഇത് മുഖത്ത് തേച്ചു പിടിപ്പിക്കണം. 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.

∙ വെള്ളരിക്ക ഫേസ് പാക്

ചർമത്തിലെ എണ്ണമയവും പാടുകളും അകറ്റാൻ ഇത് സഹായിക്കും.

ADVERTISEMENT

തയ്യാറാക്കേണ്ട വിധം : ഒരു വെള്ളരിക്കയുടെ പകുതി അരച്ചത്, അരക്കപ്പ് ഉപ്പ്, കാൽ ടീസ്പൂൺ പെപ്പർമിന്റ് എസന്‍ഷ്യൽ ഓയിൽ എന്നിവ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേച്ചു പിടിപ്പിച്ച് 10 മിനിറ്റോളം മസാജ് ചെയ്യണം. ശേഷം തണുത്ത വെള്ളംകൊണ്ട് കഴുകി കളയാം.

∙ കടലമാവും ആൽമണ്ട് ഓയിലും

ചർമത്തിന്റെ ആരോഗ്യം നിലനിർത്തുകയും വരൾച്ചയിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

തയ്യാറാക്കേണ്ട വിധം : ഒരു ടേബിൾ സ്പൂൺ കടലമാവും ഒരു ടീസ്പൂൺ ആൽമണ്ട് ഓയിലും മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കി മുഖത്ത് മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

ADVERTISEMENT

∙ മുന്തിരി ഫേസ് പാക്

ചർമം തിളങ്ങാനും പാടുകൾ നീക്കി മുഖം സുന്ദരമാകാനും ഈ ഫേസ്പാക്ക് സഹായിക്കുന്നു.

തയ്യാറാക്കേണ്ട വിധം : രണ്ട് ടീസ്പൂൺ മുന്തിരി ജ്യൂസും ഒരു ടീ സ്പൂൺ യോഗർട്ടും മിക്സ് ചെയ്തതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കണം. ഇങ്ങനെ കിട്ടുന്ന മിശ്രിതം ഉപയോഗിച്ച് മുഖം സ്ക്രബ് ചെയ്യുക. 10 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

∙ മഞ്ഞളും നാരങ്ങനീരും

ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു.

തയ്യാറാക്കേണ്ട വിധം : ഒരു ടേബിൾ സ്പൂൺ തേനിലേക്ക് അര ടീസ്പൂൺ മഞ്ഞളും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനുശേഷം തണുത്ത വെള്ളംകൊണ്ട് കഴുകി കളയാം.

English Summary : most effective face pack for glowing skin