തിളക്കവും മൃദുത്വവുമുള്ള സുന്ദരമായ തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത് ? എന്നാൽ ആഗ്രഹത്തിനൊപ്പം അതിനുവേണ്ടി ശ്രമിക്കുക കൂടി വേണം. മുടിയുടെ പരിചരണത്തിന് ചില പൊടിക്കൈകൾ അറിയാം. ∙ രാത്രി തല കുളിക്കുന്ന ശീലമുണ്ടെങ്കിൽ മുടി ഉണങ്ങാനുള്ള സമയം കണക്കാക്കി അത് ചെയ്യുക. മുടി ഉണങ്ങാന്‍ ഹെയർ ഡ്രയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിളക്കവും മൃദുത്വവുമുള്ള സുന്ദരമായ തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത് ? എന്നാൽ ആഗ്രഹത്തിനൊപ്പം അതിനുവേണ്ടി ശ്രമിക്കുക കൂടി വേണം. നിസ്സാരമെന്നു തോന്നിക്കുന്ന ചില കാര്യങ്ങളാണ് മുടിയുടെ ആരോഗ്യം ഇല്ലതാക്കുന്നത്. മുടിയുടെ പരിചരണത്തിന് അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ ഇതാ.

∙ രാത്രി തല കുളിക്കുന്ന ശീലമുണ്ടെങ്കിൽ ഉറങ്ങുന്നതിനു മുമ്പ് മുടി ഉണങ്ങാനുള്ള സമയം കണക്കാക്കി കുളിക്കുക. മുടി ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. ഹെയർ ഡ്രയർ ഉപയോഗിക്കുകയാണെങ്കിൽ തന്നെ ചെറിയൊരു ഈർപ്പം മുടിയിൽ നിലനിർത്തുക.

ADVERTISEMENT

∙ കിടക്കുന്നതിന് മുമ്പു മുടി ചീകുന്നത് ശീലമാക്കണം. കിടക്കുമ്പോൾ മുടി പിന്നി ഇടുന്നതാണു നല്ലത്. ഉറക്കത്തിൽ മുടി കെട്ടു പിണയുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. 

∙ പിന്നിക്കെട്ടുന്നതിനു സമയമില്ലെങ്കിലോ മുടി നല്ല നീളമുള്ളതോ ആണെങ്കില്‍ ബണ്‍ രീതിയിലും മുടി കെട്ടിവയ്ക്കാം. കെട്ടി വയ്ക്കുന്നത് മുടി ചുളുങ്ങാതിരിക്കാന്‍ സഹായിക്കും.

ADVERTISEMENT

∙ കിടക്കുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ പുരട്ടുന്നതു മുടിക്കു ഗുണം ചെയ്യും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തിളക്കം തേന്നിക്കും. പക്ഷേ എണ്ണ അല്‍പം മാത്രമെ പുരട്ടാവു. തലയോടില്‍ ആകുന്നില്ലെന്ന് ഉറപ്പാക്കണം.

∙ ബേബി കെയര്‍ ഉൽപ്പന്നങ്ങള്‍ മുടിയിൽ ഉപയോഗിക്കുന്നതു നല്ലതാണ്. ബേബി ഷാപൂ ഉപയോഗിച്ചു മുടി കഴുകുന്നതും ബേബി ഓയില്‍ മുടിയില്‍ പുരട്ടുന്നതും മുടിയുടെ ഫ്രഷ്നസ്സ് നിലനിർത്തും.

ADVERTISEMENT

∙ മുടി കെട്ടിവയ്ക്കാൻ പ്ലാസ്റ്റിക് ക്ലിപ്പുകൾ ഉപയോഗിക്കുന്നതാണു നല്ലത്. ലോഹ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് മുടി പൊട്ടി പോകാനുള്ള സാധ്യത വർധിപ്പിക്കും.

English Summary : Best hair care tips for long hair